ഞങ്ങളറിയാതെ ആ വീഡിയോ പകര്‍ത്തി അവര്‍ സോഷ്യല്‍മീഡിയയിലിട്ടു; നല്ല നടപടിയല്ലാത്തതുകൊണ്ട് പ്രതികരിച്ചു: നടി സന

അടുത്തിടെയായിരുന്നു നടന്‍ ഹക്കീം ഷാജഹാനും സുഹൃത്തും നടിയുമായ സനയും വിവാഹിതരായത്. തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹം. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങിനെ കുറിച്ച് പലരും അറിഞ്ഞത് സോഷ്യല്‍മീഡിയയില്‍ വന്ന ഫോട്ടോയിലൂടെയായിരുന്നു.

വിവാഹത്തിനു മാധ്യമശ്രദ്ധ വേണ്ടെന്നു തീരുമാനിച്ചത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സന.

കല്യാണം കഴിഞ്ഞപ്പോള്‍ കുറേ ഓണ്‍ലൈന്‍ ചാനലുകള്‍ ഇന്റര്‍വ്യൂ ചോദിച്ചിരുന്നെന്നും താല്‍പര്യമില്ലെന്ന് തീര്‍ത്തുപറഞ്ഞെന്നും സന പറയുന്നു.

തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നു പറഞ്ഞൊഴിഞ്ഞു. വിരുന്ന് എവിടെയെന്നു തിരക്കിയ മീഡിയാസിനോടും ഫാമിലി ഫങ്ഷനാണ് എന്നു കൃത്യമായി പറഞ്ഞിരുന്നു.

പക്ഷേ, ചിലര്‍ തിരക്കിപ്പിടിച്ച് അവിടെയെത്തി, ഫോണിലോ മറ്റോ ചടങ്ങ് പകര്‍ത്തി. ഞങ്ങളത് അറിഞ്ഞിരുന്നില്ല. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നപ്പോള്‍ ഞെട്ടി അതു നല്ല നടപടിയല്ലെന്നു തോന്നിയതിനാലാണു പ്രതികരിച്ചത്.

വില്ലനിലെ ലാലേട്ടന്റെ ആ സീൻ എനിക്ക് കട്ട് ചെയ്യാൻ തോന്നിയില്ല, അത്രയും ഗംഭീരമായിരുന്നു: ഷമീർ മുഹമ്മദ്

ഇന്‍സ്റ്റഗ്രാമില്‍ എന്റെ കുറിപ്പു വന്നതോടെ ചിലര്‍ വിഡിയോ റിമൂവ് ചെയ്തു. ആരൊക്കെയോ ഹക്കിയെ വിളിച്ചു ക്ഷമയും പറഞ്ഞു. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ നിന്നു മാറി നില്‍ക്കുന്ന ഒരാളാണ്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നു. പബ്ലിസിറ്റി പരിപാടികളോടൊന്നും താല്‍പര്യമില്ല.

വിവാഹം ഏറ്റവും വ്യക്തിപരമായ കാര്യമല്ലേ? അതേക്കുറിച്ച് ആരെങ്കിലും പബ്ലിക് പോസ്റ്റ് ഇടുന്നതു ഞങ്ങളുടെ സമ്മതത്തോടെയും ഇഷ്ടത്തോടെയുമാകേണ്ടേ? വിശേഷങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതു പോലെയല്ല, എന്റെ അനുമതിയില്ലാതെ മറ്റൊരാള്‍ ചെയ്യുന്നത്,’ സന പറഞ്ഞു.

ആ നടിയാണ് നായിക എന്നറിഞ്ഞതോടെ അമല പോള്‍ പിന്മാറി: സിബി മലയില്‍

ലളിതവിവാഹത്തിന്റെ കാര്യത്തിലെന്ന പോലെ എല്ലാത്തിലും ഒരേ അഭിപ്രായമാണോ എന്ന ചോദ്യത്തിന് തങ്ങളുടെ ഇഷ്ടങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണെന്നായിരുന്നു ഹക്കീമിന്റേയും സനയുടേയും മറുപടി.

എനിക്കു ഞാന്‍ പറയും പോലെ കാര്യം നടക്കണം എന്നാണ്, ഹക്കിക്കും അങ്ങനെ തന്നെ. അങ്ങനെയുള്ള രണ്ടു മനുഷ്യര്‍ക്ക് ഒരു മിഡില്‍ ഗ്രൗണ്ട് കണ്ടെത്താന്‍ വളരെ പ്രയാസമാണ്. അതാണു ഞങ്ങളുടെ ബന്ധത്തിന്റെ സൗന്ദര്യം, സന പറയുന്നു.

Content Highlight: Actor Hakkeem Shajahan and wife sana criticise media