മതത്തെ വിമര്‍ശിച്ചതുകൊണ്ട് പരാജയപ്പെട്ട എന്റെ സിനിമ; ഒരുപാട് പ്രതീക്ഷയുള്ള പടമായിരുന്നു: ഫഹദ്

അഭിനയം കൊണ്ട് മലയാളികളെ മാത്രമല്ല പാന്‍ ഇന്ത്യന്‍ ലെവലില്‍ തന്നെ തിളങ്ങുകയാണ് നടന്‍ ഫഹദ്. കരിയറിലെ രണ്ടാം ഇന്നിങ്‌സില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന ഫഹദ് മാജിക് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അണിയറയില്‍ ഫഹദിന്റേതായി ഒരുങ്ങുന്നതും ആരാധകരെ ത്രില്ലടിപ്പിക്കുന്ന വേഷങ്ങള്‍ തന്നെ.

സിനിമാ ജീവിതത്തില്‍ താന്‍ ഏറെ പ്രതീക്ഷ വെച്ച, എന്നാല്‍ പരാജയപ്പെട്ടുപോയ ഒരു സിനിമയെ കുറിച്ച് പറയുകയാണ് ഫഹദ്.

പല സിനിമകളും വിജയിക്കുമെന്ന ഒരു ഗട്ട് ഫീലിന്റെ പുറത്താണ് തെരഞ്ഞടുക്കാറെന്നും അത്തരം സിനിമകള്‍ വിജയിക്കാറുണ്ടെന്നും താരം പറയുന്നു.

യോദ്ധയിലെ പാട്ട് കേട്ട്, എന്തൊരു വേഗത്തിലാണ് ഇത് ചെയ്ത് വെച്ചതെന്ന് ആ മ്യൂസിക് ഡയറക്ടർ ചോദിച്ചു: എ.ആർ. റഹ്മാൻ

കുമ്പളങ്ങി നൈറ്റ്‌സ്, വരത്തന്‍ എന്നീ സിനിമകള്‍ താന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ വിജയം കണ്ടെന്നും എന്നാല്‍ താന്‍ ഏറെ പ്രതീക്ഷ വെച്ച ചിത്രം പരാജയപ്പെട്ടെന്നും ഫഹദ് പറയുന്നു.

2020ല്‍ റിലീസായ ട്രാന്‍സ് എന്ന ചിത്രത്തെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് മുമ്പ് വലിയ ഹൈപ്പായിരുന്നു ഉണ്ടായിരുന്നത്.

ചിത്രത്തില്‍ ഫഹദിന്റെ ലുക്കും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സിനിമക്ക് സാധിച്ചില്ല. മതത്തെ വിമര്‍ശിച്ചതുകൊണ്ടാണ് ട്രാന്‍സ് പരാജയമായതെന്നാണ് താന്‍ കരുതുന്നതെന്ന് ഫഹദ് പറയുന്നു.

‘ചില സിനിമകള്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ അത് വിജയമായകുമെന്ന ഗട്ട് ഫീലിങ് നമുക്കുണ്ടാകും. കുറെ സിനിമകളില്‍ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.

കുമ്പളങ്ങി നൈറ്റ്‌സ്, വരത്തന്‍ അങ്ങനെ തോന്നിയ സിനിമകളാണ്. അതൊക്കെ വിജയമാവുകയും ചെയ്തു. പക്ഷേ അതുപോലെ ഗട്ട് ഫീലിങ് തോന്നിയിട്ടും പരാജയമായ സിനിമ ട്രാന്‍സ് ആയിരുന്നു.

വര്‍ഷം മൂന്നാവാറായി, യാഷിനെ സ്‌ക്രീനില്‍ കാണാന്‍ ഇനിയും സമയമെടുക്കും, ടോക്‌സിക് ഉപേക്ഷിക്കുന്നുവെന്ന് റൂമറുകള്‍

എനിക്ക് തോന്നുന്നത്, മതത്തെ വിമര്‍ശിച്ചതുകൊണ്ടാണ് ട്രാന്‍സ് പരാജയമായതെന്നാണ്. വലിയ കോസ്റ്റുള്ള സിനിമയായിരുന്നു അത്. സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കാറില്ലെങ്കിലും പ്രൊഡ്യൂസര്‍ക്ക് ബജറ്റ് റിക്കവര്‍ ചെയ്യാന്‍ പറ്റണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ട്രാന്‍സിന്റെ കാര്യത്തില്‍ അതുണ്ടായില്ല,’ ഫഹദ് പറയുന്നു.

റിലീസിന് മുന്നേ പലര്‍ക്കും സംശയമുണ്ടായിരുന്ന സിനിമയായിരുന്നു ഇയോബിന്റെ പുസ്തകമെന്നും അതും മതപരമായ കാര്യം സംസാരിക്കുന്ന സിനിമയാണോ എന്ന് പലരും ചിന്തിച്ചിരുന്നെന്നും ഫഹദ് പറയുന്നു.

എന്നാല്‍ പേരില്‍ മാത്രമേ മതപരമായിട്ടുള്ള ടച്ചുള്ളൂവെന്നും അല്ലാതെ വേറെ ബന്ധമൊന്നും അതിലില്ലെന്നും ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil about his Flop Movie