ഞാന്‍ സിനിമയില്‍ നിന്ന് മാറേണ്ടത് അനിവാര്യമായിരുന്നു, ഇല്ലായിരുന്നെങ്കില്‍ സംഭവിക്കുക ഇതായിരുന്നു: മീര ജാസ്മിന്‍

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടി മീര ജാസ്മിന്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നത്.

കരിയറിന്റെ പീക്കില്‍ നിന്നും അങ്ങനെയൊരു ബ്രേക്ക് എടുത്തത് എന്തിനു വേണ്ടിയാണെന്ന് ആരാധകര്‍ക്കു പോലും മനസിലായില്ല.

പക്ഷേ അങ്ങനെ ഒരു ഇടവേള തനിക്ക് അനിവാര്യമായിരുന്നെന്ന് പറയുകയാണ് മീര ജാസ്മിന്‍. അത്തരത്തില്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ സംഭവിക്കുക എന്തായേനെയെന്നും താരം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

തമിഴകത്തെ ആദ്യ 1000 കോടി !; ദളപതി 69 ലൂടെ ചരിത്രം സൃഷ്ടിക്കാന്‍ വിജയ്; റെക്കോര്‍ഡുകള്‍ പഴങ്കഥയാകുമോ?

‘ അപ്രതീക്ഷിതമായി ഞാന്‍ സിനിമയില്‍ നിന്ന് മാഞ്ഞുപോയി എന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ ശരിയാണ്. പക്ഷേ അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് വേണ്ടിയിട്ടായിരുന്നെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

സിനിമയില്‍ നിന്ന് മാറിയപ്പോള്‍ എന്റേതായ തിരക്കുകളുടെ ലോകത്തായിരുന്നു. സിനിമയില്‍ നിന്ന് അന്ന് മാറിനില്‍ക്കേണ്ടിയിരുന്നത് അന്ന് അത്യാവശ്യമുള്ള കാര്യം തന്നെയായിരുന്നു.

അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇപ്പോഴത്തെ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. അങ്ങനെ ഞാന്‍ ഈ ഞാനായി എന്നതാണ് സിനിമയിലെ ഇടവേള കൊണ്ട് സംഭവിച്ച കാര്യം.

മതത്തെ വിമര്‍ശിച്ചതുകൊണ്ട് പരാജയപ്പെട്ട എന്റെ സിനിമ; ഒരുപാട് പ്രതീക്ഷയുള്ള പടമായിരുന്നു: ഫഹദ്

സിനിമയില്‍ നമ്മളെ നോക്കാനും കാര്യങ്ങള്‍ ശരിയാക്കാനും ഒരുപാട് ആളുകളുണ്ട്. സിനിമയ്ക്കായി ഒരു യാത്ര ചെയ്യുമ്പോള്‍ വിമാനടിക്കറ്റിനെപ്പറ്റിയോ താമസസൗകര്യത്തെപ്പറ്റിയോ ഒന്നും ചിന്തിക്കേണ്ടതില്ല.

യാത്രയില്‍ പലപ്പോഴും സ്വന്തം ബാഗുപോലും നമ്മള്‍ പിടിക്കേണ്ടി വരില്ല. സിനിമ അങ്ങനെ ഒരുപാട് ലാളനകളും പരിഗണനകളും തന്നുകൊണ്ടേയിരിക്കും.

എന്നാല്‍ ജീവിതത്തിന്റെ റിയാലിറ്റിയിലേക്ക് മാറിയാല്‍ അത് മറ്റൊരു അനുഭവമാണ്. അത് അനുഭവിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം,’ മീര ജാസ്മിന്‍ പറഞ്ഞു.

Content Highlight: Actress Meera Jasmine About why she left movies