ഏട്ടന്റെ ആ സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും ഞാന്‍ പകുതിയില്‍ ഇറങ്ങിപ്പോന്നു; ഒരു തരത്തിലും റിലേറ്റ് ചെയ്യാന്‍ പറ്റിയില്ല: ധ്യാന്‍

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. ഒരു മിനിമം ഗ്യാരണ്ടി എപ്പോഴും വിനീതിന്റെ സിനിമകളുടെ പ്രത്യേകതയാണ്. മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബില്‍ തുടങ്ങിയ വിനീതിന്റെ സംവിധാനം വര്‍ഷങ്ങള്‍ക്കുശേഷത്തില്‍ എത്തിനില്‍ക്കുകയാണ്.

എന്നാല്‍ വിനീതിന്റെ തനിക്ക് ഒട്ടും റിലേറ്റ് ചെയ്യാന്‍ പറ്റാതെ പോയ സിനിമയെ കുറിച്ച് പറയുകയാണ് ധ്യാന്‍. വിനീത് തന്നെ രചനയും സംവിധാനവും ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ഹൃദയത്തെ കുറിച്ചാണ് ധ്യാന്‍ പറഞ്ഞത്.

ഹൃദയം ചെറുപ്പക്കാരായവര്‍ക്കും മില്ലേനിയം കിഡ്‌സിനും ഇടയില്‍ ഒരുപാട് ഓളമുണ്ടാക്കിയെങ്കിലും തനിക്കും തന്നെക്കാള്‍ പ്രായം ഉള്ളവര്‍ക്കും ഹൃദയം വര്‍ക്കായിട്ടില്ലെന്ന് ധ്യാന്‍ പറഞ്ഞു.

ഒപ്പമഭിനയിക്കാൻ അദ്ദേഹം ഇങ്ങോട്ട് വിളിച്ചത് വലിയൊരു കാര്യമായാണ് ഞാൻ കരുതുന്നത്: മോഹൻലാൽ

സിനിമ വര്‍ക്കാവാത്തതുകൊണ്ട് തന്നെ തിയേറ്ററില്‍ നിന്നും പകുതിക്ക് വെച്ച് താന്‍ ഇറങ്ങിപ്പോന്നെന്നും ധ്യാന്‍ പറയുന്നു. ഈ സിനിമയുടെ സെക്കന്റ് ഹാഫ് പിന്നീട് താന്‍ കാണുന്നത് വീട്ടില്‍ മക്കളുടെ കൂടെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഹൃദയം യങ് ഓഡിയന്‍സിനും മില്ലേനിയം കിഡ്‌സിനും ഇടയില്‍ ഒരുപാട് ഓളം ഉണ്ടാക്കിയ സിനിമയാണ്. എന്നാല്‍ എന്നേക്കാള്‍ പ്രായം ഉള്ളവരില്‍ പലര്‍ക്കും ആ സിനിമ വര്‍ക്കായിട്ടില്ല.

എനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാന്‍ പറ്റാത്ത ഏരിയയായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. കമിങ് ഓഫ് ഏജ് ആയിട്ട് പോലും എനിക്ക് അത് വര്‍ക്കായിട്ടില്ല.

സത്യത്തില്‍ ഞാന്‍ അതിന്റെ സെക്കന്റ് ഹാഫ് തിയേറ്ററില്‍ കണ്ടിട്ടില്ല. ഫസ്റ്റ് ഹാഫില്‍ ഞാന്‍ ഇറങ്ങി പോയിരുന്നു. പിന്നെ സെക്കന്റ് ഹാഫ് ഞാന്‍ കാണുന്നത് വീട്ടില്‍ ഇരുന്ന് മക്കള്‍ ആ സിനിമ കാണുമ്പോഴാണ്. എനിക്ക് ഒരു തരത്തിലും ആ സിനിമ റിലേറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല,’ ധ്യാന്‍ പറഞ്ഞു.

പാക്കപ്പ് എന്ന് കേള്‍ക്കുമ്പോള്‍ വിഷമമാണ്, ആ സെറ്റില്‍ ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്താലും ഞാന്‍ ഓക്കെയാണ്: മഞ്ജു വാര്യര്‍

കൊവിഡിന് ശേഷം തിയേറ്ററുകളെ വീണ്ടും ഉണര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഹൃദയം. കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Content Highlight: Dhyan Sreenivasan about Hridayam Movie