ചെയ്യേണ്ടിയിരുന്നത് നാല് കഥാപാത്രങ്ങള്‍; മണിയന്റെ അച്ഛനായ ക്ലാത്തന്‍; എ.ആര്‍.എമ്മിലെ നാലാമത്തെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.

കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്.

എന്നാല്‍ ഇവര്‍ക്ക് പുറമെ അജയന്റെ രണ്ടാം മോഷണത്തില്‍ നാലാമതൊരു കഥാപാത്രം കൂടിയുണ്ടായിരുന്നു എന്ന് പറയുകയാണ് നടന്‍ ടൊവിനോ തോമസ്.

ഏട്ടന്റെ ആ സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും ഞാന്‍ പകുതിയില്‍ ഇറങ്ങിപ്പോന്നു; ഒരു തരത്തിലും റിലേറ്റ് ചെയ്യാന്‍ പറ്റിയില്ല: ധ്യാന്‍

മണിയന്റെ പിതാവായ ആ കഥാപാത്രത്തിന്റെ പേര് ക്ലാത്തന്‍ എന്നായിരുന്നെന്നും മണിയന്‍ കുഞ്ഞിക്കേളുവിന്റെ മകന്‍ അല്ലെന്നും ടൊവിനോ പറയുന്നു.

‘മണിയന് ഒരു അച്ഛനുണ്ട്. അയാള്‍ക്ക് ഒരു കഥയുണ്ട്. അയാളെക്കുറിച്ച് ഹരീഷേട്ടന്റെ കഥാപാത്രം ഒറ്റവരിയില്‍ നമ്മുടെ സിനിമയില്‍ പറയുന്നുണ്ടായിരുന്നു.

നാഗര്‍കോവില്‍ പൊലീസ് റെക്കോര്‍ഡ്‌സില്‍ ഗുണ്ടാലിസ്റ്റില്‍ പേരുണ്ടായിരുന്ന ക്ലാത്തന്‍ എന്ന പേരുള്ള ഗുണ്ടയെ 12 പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നിട്ട്, മരിച്ചുകിടക്കുന്ന ക്ലാത്തന്റെ ശരീരത്തിന് മുന്നില്‍ ഊരിപ്പിടിച്ച കത്തിയുമായി നിന്ന ഏഴ് വയസ്സുകാരന്‍. അതാണ് മണിയന്റെ ബാക്ക്‌സ്റ്റോറി,’ ടൊവിനോ പറയുന്നു.

അതേസമയം ഓണം റിലീസായെത്തിയ അജയന്റെ രണ്ടാം മോഷണം 100 കോടി രൂപയിലധികം കളക്ഷനും നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എആര്‍എം നവാഗതനായ ജിതിന്‍ ലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഒപ്പമഭിനയിക്കാൻ അദ്ദേഹം ഇങ്ങോട്ട് വിളിച്ചത് വലിയൊരു കാര്യമായാണ് ഞാൻ കരുതുന്നത്: മോഹൻലാൽ

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഓണം റിലീസായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പൂര്‍ണമായും ത്രീഡിയില്‍ ഒരുങ്ങിയ ചിത്രമാണ്. ഒടുവില്‍ 100 കോടി ക്ലബ്ബ് എന്ന ഖ്യാതിയും നേടി കുതിപ്പ് തുടരുകയാണ് എ.ആര്‍.എം.

കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ അജയന്റെ രണ്ടാം മോഷണത്തിന് സാധിച്ചിട്ടുണ്ട്.

താത്പര്യമില്ലാതെ ചെയ്ത മമ്മൂട്ടി ചിത്രത്തിലെ ആ ഗാനം സൂപ്പർ ഹിറ്റായി: ദീപക് ദേവ്

ടിക്കറ്റ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്ത ചിത്രവും എ.ആര്‍.എം ആണ്.

നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല.
ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംയ്‌സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം യു.ജി.എമ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ആയിരുന്നു നിര്‍മ്മാണം.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവര്‍ നായികമാരായി എത്തിയ ചിത്രത്തില്‍ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷത്തിലെത്തി. ജോമോന്‍ ടി ജോണ്‍ ആയിരുന്നു ഛായാഗ്രാഹകന്‍.

Content Highlight: An Unscene Character In ARM Says Tovino Thomas