എവിടെ ക്യാമറ വെച്ചാലും കറക്റ്റ് പൊസിഷനിൽ നിൽക്കുന്ന നടനാണ് ലാൽ സാറെന്ന് അദ്ദേഹം പറഞ്ഞു: എസ്.ജെ. സൂര്യ

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ ഭാഗമാണ് മോഹൻലാൽ. എൺപതുകളുടെ തുടക്കത്തിൽ തന്റെ സിനിമ ജീവിതം തുടങ്ങിയ അദ്ദേഹം ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ്. മലയാളത്തിൽ മമ്മൂട്ടി, ഭരത് ഗോപി, തിലകൻ തുടങ്ങിയ മികച്ച നടന്മാരോടൊപ്പമെല്ലാം അഭിനയിച്ച അദ്ദേഹം അന്യഭാഷകളിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും സ്ക്രീൻ ഷെയർ ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ആറ് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മോഹന്‍ലാല്‍ രണ്ടുതവണ ദേശീയ അവാര്‍ഡും തന്റെ പേരിലാക്കി.

എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന നൊസ്റ്റാള്‍ജിയ നല്‍കുന്ന സിനിമയാണ് അത്: ലിജോ ജോസ് പെല്ലിശ്ശേരി
പലപ്പോഴും അന്യഭാഷ താരങ്ങളടക്കമുള്ള പ്രമുഖർ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് പ്രശംസിച്ച് സംസാരിക്കാറുണ്ട്. ഇപ്പോൾ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് തമിഴ് നടനും സംവിധായകനുമായ എസ്.ജെ.സൂര്യ.

ഒരു ഷോട്ടിന്റെ സമയത്ത് ക്യാമറ എവിടെ വെച്ചാലും കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കുന്ന നടനാണ് മോഹൻലാലെന്ന് എസ്. ജെ സൂര്യ പറയുന്നു. ക്യാമറമാൻ എസ്. തിരുനാവുക്കരശുവാണ് ഇതിനെ കുറിച്ച് തന്നോട് സംസാരിച്ചതെന്നും മോഹൻലാൽ അത് ബോധപൂർവ്വം ചെയ്യുന്ന കാര്യമല്ലെന്നും എസ്.ജെ. സൂര്യ പറഞ്ഞു.

അങ്ങ് റഷ്യയിലും തിളങ്ങി മഞ്ഞുമ്മലെ ടീംസ്; ചിത്രം കണ്ട് റഷ്യക്കാര്‍ കരഞ്ഞെന്ന് ചിദംബരം
‘എനിക്ക് ഇപ്പോഴും ഓർമയുണ്ട് ഒരിക്കൽ ക്യാമറമാൻ തിരു സാർ എന്നോട് പറഞ്ഞിട്ടുണ്ട്, എവിടെ ക്യാമറ വെച്ചാലും മോഹൻലാൽ കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കുമെന്ന്. അത് സത്യമാണ്.

മോഹൻലാൽ സാർ അതെങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയില്ല. ഷോട്ട് എങ്ങനെയാണെങ്കിലും ക്യാമറ എവിടെയാണെങ്കിലും അദ്ദേഹം കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കും.

അദ്ദേഹം ബോധപൂർവ്വം ചെയ്യുന്ന കാര്യമല്ല. അതിന് നമ്മൾ സംവിധായകനാവണമെന്നോ നടനാവണമെന്നോ എന്നൊന്നുമില്ല. ഒരു നടനത് അറിഞ്ഞിരിക്കണം എന്നതാണ് പോയിന്റ്,’ എസ്.ജെ. സൂര്യ പറയുന്നു.

അവര്‍ രണ്ട് പേര്‍ക്കും ഇഷ്ടമായാല്‍ പോരെ, എന്റെ ഇഷ്ടം എന്തിനാ നോക്കുന്നതെന്ന് ലാലേട്ടന്‍ ചോദിച്ചു: ദീപക് ദേവ്
അതേസമയം അടുത്തതായി റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം ബറോസാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ ഷൂട്ടിങും അണിയറയിൽ നടക്കുന്നുണ്ട്. തരുൺ മൂർത്തിയുമായി ഒന്നിക്കുന്ന സിനിമ, സത്യൻ അന്തിക്കാടുമായി വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം തുടങ്ങി നിരവധി ചിത്രങ്ങൾ മോഹൻലാലിന്റേതായി വരാനിരിക്കുന്നു.

Content Highlight: SJ Surya About Mohanlal