ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടന്മാരുടെ പട്ടിക പുറത്തുവരുമ്പോള്‍ ബോളിവുഡ് താരങ്ങളെ കടത്തിവെട്ടുകയാണ് സൗത്ത് ഇന്ത്യന്‍ താരങ്ങള്‍.
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ കണക്കുകള്‍ ഫോബ്സ് ഇന്ത്യ പുറത്തുവിട്ടപ്പോള്‍ ലിസ്റ്റില്‍ ഭൂരിഭാഗവും തെന്നിന്ത്യന്‍ താരങ്ങളാണ്.
60 കോടി മുതല്‍ 275 കോടി വരെയാണ് താരങ്ങളുടെ പ്രതിഫല കണക്കുകള്‍. സെപ്റ്റംബര്‍ മാസം വരെയുള്ള റിപ്പോര്‍ട്ട് ആണിത്.
ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് നടന് വിജയ് ആണ്. 130 മുതല്‍ 275 കോടി വരെയാണ് വിജയ് ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിക്കുന്ന പ്രതിഫലം.
അടുത്തിടെ റിലീസ് ചെയ്ത ദ ഗോട്ടില്‍ 200 കോടിയായിരുന്നു വിജയിയുടെ പ്രതിഫലം. കരിയറിലെ അവസാന ചിത്രമായ ദളപതി 69ല്‍ ഏകദേശം 275 കോടിയാണ് വിജയ് വാങ്ങിക്കുന്നതെന്നാണ് നേരത്തെ എന്റര്ടെയ്ന്മെന്റെ സൈറ്റായ കോയ്മോയ് റിപ്പോര്‍ട്ട് ചെയ്തത്.
ആ വലിയ സംവിധായകന് എന്നെ വിളിച്ച് കുറച്ചുനാള്‍ വീട്ടിലിരിക്കണമെന്ന് പറഞ്ഞു: അപ്പുണ്ണി ശശി
പട്ടികയിലെ രണ്ടാം സ്ഥാനക്കാരന് ഷാരൂഖ് ഖാന് ആണ്. 150 മുതല്‍ 250 കോടി വരെയാണ് ഷാരൂഖിന്റെ പ്രതിഫലം. ഡങ്കി ആയിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
മൂന്നാം സ്ഥാനത്ത് രജനികാന്ത് ആണ്. 115 മുതല്‍ 270 കോടി വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ആമിര്‍ ഖാന്(100 മുതല്‍ 275 കോടി), പ്രഭാസ് 100 മുതല്‍ 200 കോടി വരെ.
അജിത് 105 മുതല്‍ 165 കോടി വരെ സല്മാന് ഖാന് 100 മുതല്‍ 150 കോടി വരെ, കമല്‍ ഹാസന് 100 മുതല്‍ 150കോടി വരെ അല്ലു അര്ജുന് 100 മുതല്‍ 125 കോടി വരെ അക്ഷയ് കുമാര്‍ 60 മുതല്‍ 145 കോടി വരെ എന്നിങ്ങനെയാണ് താരങ്ങളുടെ പ്രതിഫല കണക്ക്.
Content Highlight: Vijay Highly Paid Star in India