മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ – ശ്രീനിവാസന് ജോടിയുടേത്. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ കൂട്ടുകെട്ടില്‍ സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റെന്ന സിനിമ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
Also Read: ആ സിനിമയുടെ പരാജയത്തിന് കാരണം രജ്നീകാന്ത്; എഡിറ്റിംഗില്‍ ഇടപെട്ടു; രണ്ടാം പകുതി പൂര്‍ണമായും മാറ്റി
ശോഭന നായികയായി എത്തിയ ഈ ചിത്രത്തില്‍ ദാസന് – വിജയന് എന്നീ കഥാപാത്രങ്ങളെയായിരുന്നു മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ചത്. പില്ക്കാലത്ത് ഈ കഥാപാത്രങ്ങള്‍ ഏറെ പ്രശസ്തമായിരുന്നു. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തേയും നര്‍മത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നാടോടിക്കാറ്റില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗിനെ കുറിച്ച് പറയുകയാണ് ശ്രീനിവാസന്. വണ്‍ റ്റു ടോക്ക്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്.
Also Read: ആ സിനിമയുടെ പരാജയത്തിന് കാരണം രജ്നീകാന്ത്; എഡിറ്റിംഗില്‍ ഇടപെട്ടു; രണ്ടാം പകുതി പൂര്‍ണമായും മാറ്റി
‘എനിക്ക് ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഡയലോഗുണ്ട്. പശു നഷ്ട കച്ചവടമായി ദാരിദ്ര്യത്തിലായി നില്ക്കുന്ന സമയമാണ് അത്. അപ്പോള്‍ ഞാന്‍ ഒരു ഡയലോഗ് പറയും. ‘കുറച്ച് തേങ്ങാപ്പിണ്ണാക്ക് ഉണ്ടായിരുന്നത് ഞാനെടുത്ത് തിന്നു’ എന്നതാണ് എന്റെ ഡയലോഗ്.
Also Read: എന്റെ കഴിവിന്റെ പോരായ്മ കൊണ്ടാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അങ്ങനെ സംഭവിച്ചത്: ജിയോ ബേബി
അതിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത് ‘അതാണ് ഞാന്‍ നോക്കിയപ്പോള്‍ കാണാതിരുന്നത്’ എന്നാണ്. അത് എനിക്ക് ഒരുപാട് ഇഷ്ടമാണ്. സൂപ്പര്‍ ഡയലോഗായിരുന്നു അത്. എനിക്കൊരു കസിന് ഉണ്ടായിരുന്നു. ചെറുപ്പകാലത്ത് അവന്റെ പോക്കറ്റില്‍ എപ്പോഴും തേങ്ങാപ്പിണ്ണാക്ക് ഉണ്ടാകുമായിരുന്നു. കഥ എഴുതുമ്പോള്‍ അത് ഓര്‍മിച്ചു പോയിരുന്നു,’ ശ്രീനിവാസവന്‍ പറയുന്നു.
Content Highlight: Sreenivasan Talks About Naadodikkattu Movie