വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മികച്ച സിനിമകളുടെ ഭാഗമാകുകയാണ് നടന് ആസിഫ് അലി.
കരിയറിന്റെ തുടക്കം മുതല്‍ തന്നെ മികച്ച സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ച നടന് കൂടിയാണ് അദ്ദേഹം.
കരിയറില്‍ ഇനി ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള സംവിധായകര്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ആസിഫ് അലി.
അത്ര വലിയൊരു ക്ലാരിറ്റിയില്ലാത്ത സമയത്ത് വര്‍ക്ക് ചെയ്തിരുന്ന കുറച്ചാളുകള്‍ ഉണ്ടെന്നും അവരുടെ കൂടെ ഒന്നുകൂടി വര്‍ക്ക് ചെയ്യണമെന്നുണ്ടെന്നുമായിരുന്നു ആസിഫ് പറഞ്ഞത്.
പുരുഷന്മാരില് ഞാന്‍ ആദ്യം അടുത്തറിഞ്ഞ ഫെമിനിസ്റ്റ് : പാര്‍വതി തിരുവോത്ത്
‘ കരിയറില്‍ അത്ര വലിയ ക്ലാരിറ്റിയില്ലാത്ത സമയത്ത് ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന കുറച്ച് സംവിധായകരുണ്ട്. അവരുടെ കൂടെ ഒന്നുകൂടി വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്.
ഉദാഹരണത്തിന് അമല്‍ നീരദ്. ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ ചെയ്യാന്‍ ഞാന്‍ എലിജിബിള്‍ അല്ലായിരുന്നു. അതിന്റേതായ കുറേ പ്രശ്നങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്.
അത് പോലും ആഷിഖ് അബു. ആഷിഖയും ഞാനും ഒരേ ഫ്ളാറ്റിലാണ് താമസിക്കുന്നത്. നീലവെളിച്ചും പോലുള്ള സിനിമയുടെ ഡിസ്കഷന് വന്നിട്ടും ആ സിനിമ സംഭവിക്കാതെ പോയിട്ടുണ്ട്.
അത്തരത്തില്‍ കുറേ ആളുകളുടെ കൂടെ ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്,’ ആസിഫ് പറഞ്ഞു.
ഓരോ ക്യാരക്ടറിലൂടെ പെട്ടെന്ന് ഷിഫ്റ്റ് ആകുന്നത് എങ്ങനെയാണെന്ന ചോദ്യത്തിനും ആസിഫ് മറുപടി നല്കി.
ഒരു സ്ക്രീന്‍ പ്ലേയില്‍ ഒരു ക്യാരക്ടര്‍ ഉണ്ട്. അത് മനസിലാക്കിയെടുത്താല്‍ മതി. ഒരു കഥാപാത്രമാകാന്‍ എനിക്ക് അത്രയും എഫേര്‍ട്ട് ഇടേണ്ട ആവശ്യമില്ല.
ഒരാഴ്ച മാറി നിന്ന് പഠിച്ച് ചെയ്യേണ്ടതായിട്ട് ഇതുവരെ ഫീല്‍ ചെയ്തിട്ടില്ല. കൂമനിലെ ഗിരി എന്ന ക്യാരക്ടര്‍ ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് വരെ വേറൊരു ഷൂട്ടിലായിരുന്നു ഞാന്‍. പക്ഷേ ഈ സ്ക്രിപ്റ്റ് ഞാന്‍ വായിച്ചുകൊണ്ടിയിരിക്കും.
അടുത്ത പടത്തിന്റെ സ്ക്രിപ്റ്റ് എപ്പോഴും ഞാന്‍ കയ്യില്‍ കൊണ്ടു നടക്കും. എല്ലാ ദിവസവും വായിക്കും. ഏതെങ്കിലും ഒരു പോയിന്റില്‍ ക്യാരക്ടര്‍ മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ എളുപ്പമാണ്.
ഇതുവരെ അങ്ങനെ ഒരു പേടി എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. ദൈവം സഹായിച്ച് ഇപ്പോള്‍ ഒരു സ്ക്രിപ്റ്റ് സെലക്ട് ചെയ്യാനുള്ള ഫ്രീഡം ഉണ്ട്.
യെസ് ഓര് നോ പറയാനാകുന്നുണ്ട്. യെസ് പറയുന്ന സിനിമയ്ക്ക് ഒരു ഐഡന്റിറ്റി വേണമെന്നുണ്ട്. ഉദാഹരണത്തിന് ഇബ്ലിസ് എന്ന സിനിമ ചെയ്യുമ്പോള്‍ അത് ഒരു പുതിയ സിനിമയാണെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു.
മോഹന്‍ലാലിനോട് പറഞ്ഞ ഡയലോഗുകളില്‍ എനിക്കേറെ പ്രിയപ്പെട്ടത് ആ സിനിമയിലേത്: ശ്രീനിവാസന്
അതുപോലെ ടിക്കി ടാക്കയുമൊക്കെ ഒരു പുതിയ സിനിമയാണ്. ആ ഒരു കോണ്‍ഫിഡന്‍സ് എപ്പോഴും ഉണ്ട്.
പക്ഷേ ഒരു പോയിന്റ് കഴിയുമ്പോള്‍ ബിസിനസ് വൈസ് ഉണ്ടാകുന്ന കുറേ ചാലഞ്ചുകളാണ് പിന്നീട് എക്സ്പിരിമെന്റ് ചെയ്തു നോക്കാതെ മാറി നില്‍ക്കാനുള്ള കാരണം.
നമ്മള് ഒരു സിനിമ ചെയ്ത് അത് സക്സസ് ഫുള്‍ ആയില്ലെങ്കില്‍ പല രീതിയിലും പലരേയും ബാധിക്കും,’ ആസിഫ് പറയുന്നു.
Content Highlight: I was not eligible then to do a film with Amal Neerad: Asif Ali