നവാഗതനായ സംജാദ് ഒരുക്കിയ മിസ്റ്ററി ത്രില്ലറായിരുന്നു ഗോളം. ഒ.ടി.ടി റിലീസിന് പിന്നാലെയാണ് ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്.
രഞ്ജിത്ത് സജീവായിരുന്നു ചിത്രത്തില്‍ എ.സി.പി സന്ദീപ് കൃഷ്ണയായി എത്തിയത്. ഒരു ഐ.ടി സ്ഥാപനത്തില്‍ നടക്കുന്ന കൊലപാതകവും കുറ്റവാളിയെ തേടിയുള്ള സന്ദീപെന്ന പൊലീസുകാരന്റെ യാത്രയുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
ഒ.ടി.ടി റിലീസിന് പിന്നാലെ സന്ദീപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിതിന് വലിയ അഭിനന്ദനങ്ങളായിരുന്നു ലഭിച്ചത്. ഗോളത്തെ കുറിച്ചും ആ കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രഞ്ജിത് സജീവ്.
ഗോളത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ പുതുമയുള്ള പ്രമേയമാണെന്ന് തോന്നിയിരുന്നെന്നും ഈ ചിത്രത്തിന്റെ ഭാഗമാകണമെന്ന് വാശിയുണ്ടായിരുന്നു എന്നുമാണ് രഞ്ജിത് പറയുന്നത്.
‘സാധാരണ കാണുന്ന തരത്തിലുള്ളൊരു ത്രില്ലറല്ലെന്നും ചിത്രം പുത്തനൊരു അനുഭവം സമ്മാനിക്കുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. പക്വതയുള്ള ആ പൊലീസ് ഓഫീസറുടെ വേഷം ഞാനൊരു ചലഞ്ചായിട്ട് ഏറ്റെടുത്തു.
ഫിറ്റായ ഒരു അത്‌ലറ്റിക് ബോഡിയുള്ള കഥാപാത്രമാണിതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കഥാപാത്രത്തിന് വേണ്ടിയുള്ള മുന്നൊരുക്കത്തിനായി നാലുമാസം ലഭിച്ചു.
ആ സമയം കൊണ്ട് ഞാനെന്റെ ശരീരം മാറ്റിയെടുത്തു. മലയാളി പ്രേക്ഷകര്‍ പ്രമേയത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. ഒരു പരീക്ഷണ ചിത്രം വന്നാല്‍ അവരത് സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. പക്ഷേ അവര്‍ ആ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പായിരുന്നു.
പൃഥ്വി എനിക്ക് കോ സ്റ്റാര്‍ അല്ല, സ്റ്റാര്‍ ആണ്, സൂപ്പര്‍സ്റ്റാര്‍: ആസിഫ് അലി
ഗോളത്തിലെ എന്റെ പൊലീസ് വേഷം ഗൗരവമുള്ളതായിരുന്നു. എന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രം. എനിക്ക് നേരിട്ട് പരിചയമില്ലാത്ത അവസ്ഥകളിലൂടെയായിരുന്നു എ.സി.പി സന്ദീപ് കൃഷ്ണയുടെ സഞ്ചാരം.
ഓരോ രംഗങ്ങളിലേയും അയാളുടെ മാനസികാവസ്ഥ മനസിലാക്കിയാണ് മുന്നോട്ടുപോയത്. ചിത്രീകരണത്തിന് മുന്‍പ് ഒരുക്കിയ രണ്ടാഴ്ചത്തെ ശില്‍പശാല കഥാപാത്രവുമായി അടുപ്പിച്ചു.
വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞതോടെ തിരക്കഥയും പ്രധാന സംഭാഷണങ്ങളുമെല്ലാം കാണാപാഠമായിരുന്നു,’ രഞ്ജിത് പറയുന്നു.
Content Highlight: Actor Ranjith Sajeev About Golam Movie