ലൈഫില്‍ ഒരു പാര്‍ട്നര്‍ ഉണ്ടാവുന്നത് ഇഷ്ടമാണ്, പക്ഷെ വിവാഹമെന്ന കാട്ടിക്കൂട്ടലുകളോട് താത്പര്യമില്ല: ഹണി റോസ്

ലൈഫില്‍ നമുക്കൊരു പാര്‍ട്ണര്‍ ഉണ്ടാകുന്നത് ഇഷ്ടമാണെന്നും എന്നാല്‍ വിവാഹമെന്ന സങ്കല്‍പ്പത്തോട് യോജിപ്പില്ലെന്നും നടി ഹണി റോസ്. വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ രണ്ടുപേരിങ്ങനെ നില്‍ക്കുന്നു. അതൊന്നും ആലോചിക്കാന്‍ പോലും എനിക്കാവില്ല. വിവാഹം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ ഇല്ല. എന്നാല്‍ ഒരു പാര്‍ട്ണര്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണ്.

എനിക്ക് വിവാഹം കഴിക്കാന്‍ ഇഷ്ടമില്ലെന്ന് മാത്രമല്ല മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതിനോടും താത്പര്യമില്ല. ആരും ആസ്വദിച്ചിട്ടല്ല വിവാഹം കഴിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

ഞാന്‍ ആ മലയാള നടിയുടെ ആരാധകന്‍; അവരുടെ സിനിമ ഇരുപത് വട്ടം കണ്ടു; ഗംഭീരമായ അഭിനയം: ടി.ജെ. ജ്ഞാനവേല്‍

കയ്യില്‍ കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നത് മാത്രമാണ് ഈ വിവാഹമെന്ന ആഘോഷമൊക്ക. വിവാഹം എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ ബഹളങ്ങളും കാര്യങ്ങളുമാണ് ഓര്‍മ വരിക.

ആ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുമുണ്ട്.

വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കയ്യില്‍ കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല,’ ഹണി റോസ് പറഞ്ഞു.

ആരോടെങ്കിലും പ്രണയം തുറന്നുപറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തി് ഒരുപാട് പേരോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

മമ്മൂക്കയെ പറ്റിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല, വേറെ നിവൃത്തിയില്ലായിരുന്നു: ഇന്ദ്രന്‍സ്

എന്റെ ഫാമിലിയില്‍പ്പെട്ട ആരോടും ഞാന്‍ ഐ ലവ് യൂ എന്ന് പറഞ്ഞിട്ടില്ല. അല്ലാത്തവരോടാണ് പറഞ്ഞിട്ടുള്ളത്. കുറേ പേരോട് ഞാന്‍ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടുണ്ട്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കുറേ ഇന്‍സിഡന്റ് ഉണ്ടായിട്ടുണ്ട്. ഞാന്‍ ആദ്യം അങ്ങോട്ട് പോയിട്ട് ഇഷ്ടം പറഞ്ഞതല്ല, ഇങ്ങോട്ട് പറഞ്ഞതാണ്. ഇങ്ങോട്ട് പറഞ്ഞപ്പോള്‍ സ്വഭാവികമായും ഞാന്‍ ആദ്യം കലിപ്പ് മോഡില്‍ ആയിരുന്നു,’ ഹണി റോസ് പറയുന്നു.

Content Highlight: Actress Honey Rose about Her Marriage