ബസൂക്കയിലെ ആ സീനെടുക്കുമ്പോള്‍ ഞാന്‍ കോണ്‍ഷ്യസായി, അതുമനസിലാക്കി മമ്മൂക്ക അടുത്തുവന്ന് ഒരു കാര്യം പറഞ്ഞു: ദിവ്യ പിള്ള

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

മലയാളത്തില്‍ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് ‘ബസൂക്ക’. നടി ദിവ്യ പിള്ളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മമ്മൂക്കയ്‌ക്കൊപ്പം ബസൂക്കയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ദിവ്യ. മമ്മൂക്കയാണ് ലീഡ് എന്നറിഞ്ഞപ്പോഴേ ത്രില്‍ഡ് ആയെന്നാണ് താരം പറയുന്നത്.

‘ മുന്‍പ് മമ്മൂക്ക നായകനായ മാസ്റ്റര്‍ പീസില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ബസൂക്കയിലാണ് ആദ്യമായി സിങ്ക് സൗണ്ട് ചെയ്യുന്നത്. ഷോട്ടിന്റെ സമയത്ത് ഞാന്‍ കോണ്‍ഷ്യസ് ആകുന്നുണ്ടായിരുന്നു.

അത് മനസ്സിലായിട്ടാകണം മമ്മൂക്ക സമാധാനിപ്പിച്ചു. ‘സിങ്ക് സൗണ്ടിനെക്കുറിച്ചു മറന്നേക്കൂ. നമ്മള്‍ ഏറ്റവും കൃത്യതയോടെ ഡയലോഗുകള്‍ പറയുന്നതു സ്‌പോട്ടിലാണ്. അതുമായി ചേര്‍ത്തുവയ്ക്കാനുള്ള ശ്രമങ്ങളാണ് ഡബിങ് സ്റ്റുഡിയോയില്‍ നടക്കുന്നത്.

ലൈഫില്‍ ഒരു പാര്‍ട്നര്‍ ഉണ്ടാവുന്നത് ഇഷ്ടമാണ്, പക്ഷെ വിവാഹമെന്ന കാട്ടിക്കൂട്ടലുകളോട് താത്പര്യമില്ല: ഹണി റോസ്

ലൈവായി സംസാരിക്കുമ്പോള്‍ വൈകാരികത കൂടും. അതുമാത്രമാണ് ഇവിടെ വേണ്ടത് ‘. ആ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു,’ ദിവ്യ പിള്ള പറയുന്നു.

വിജയ് സേതുപതിക്കൊപ്പമുള്ള തമിഴിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചും താരം സംസാരിച്ചു. ‘ വളരെയധികം ആസ്വദിച്ചു ചെയ്യുന്ന സിനിമയാണ് എയ്‌സ്.

വിജയ് സേതുപതി, യോഗി ബാബു, രുഗ്മിണി വസന്ത് എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലേഷ്യയിലെ തമിഴ് വിഭാഗത്തിന്റെ കഥ പറയുന്ന സിനിമയാണ്.

കല്‍പന എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. വലിയ പ്രശ്‌നങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴും തമാശയും ചിരിയും കളിയുമായി നടക്കുന്ന ആളാണ് കല്‍പന.

ഞാന്‍ ആ മലയാള നടിയുടെ ആരാധകന്‍; അവരുടെ സിനിമ ഇരുപത് വട്ടം കണ്ടു; ഗംഭീരമായ അഭിനയം: ടി.ജെ. ജ്ഞാനവേല്‍

ഇതുവരേയും ഞാന്‍ ഹ്യൂമര്‍ കൈകാര്യം ചെയ്തിട്ടില്ല. അതു ചെയ്തു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നു കേട്ടിട്ടുണ്ട്. ഇപ്പോഴാണതു മനസ്സിലായത്.

വിജയ് സാറും യോഗി ബാബുവും ഞൊടിയിടയ്ക്കുള്ളിലാണ് കഥാപാത്രമാകുന്നതും തമാശകള്‍ പൊട്ടിക്കുന്നതും. അവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.

വിജയ് സര്‍ ആണ് ഡയലോഗ് മോഡുലേഷന്‍ പറഞ്ഞു തരുന്നത്. ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സീനില്‍ അദ്ദേഹത്തിന് ഒരുപാട് മാസ് ഡയലോഗ് പറയാനുണ്ട്. തിയറ്ററില്‍ കയ്യടി മുഴങ്ങുമെന്ന് ഉറപ്പുള്ളതാണ് പലതും,’ ദിവ്യ പറയുന്നു.

മമ്മൂക്കയെ പറ്റിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല, വേറെ നിവൃത്തിയില്ലായിരുന്നു: ഇന്ദ്രന്‍സ്

എയ്‌സിലെ കല്പനയെ തനിക്കു പ്രിയപ്പെട്ടതാക്കി മാറ്റുന്ന മറ്റൊരു ഘടകം നടി കല്‍പന ചേച്ചിയാണെന്നും താന്‍ ചേച്ചിയുടെ വലിയ ഫാന്‍ ആണെന്നും ദിവ്യ പറയുന്നു.

‘ ഞാന്‍ ആദ്യമായി ചെയ്യുന്ന കോമഡി കഥാപാത്രത്തിനും അതേ പേരു കിട്ടിയല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്,’ താരം പറഞ്ഞു.

Content Highlight: Actress Divya Pilai about Mammootty and Bazooka Movie