ഭാര്യയ്ക്ക് പ്രണയമുണ്ടെന്ന് അറിയുമ്പോള്‍ സഹിക്കാന്‍ പറ്റില്ല, പക്ഷേ അപ്പോഴും അയാള്‍ക്ക് പ്രണയമുണ്ട്: ഹക്കീം ഷാജഹാന്‍

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് നായകനടനായി വളര്‍ന്ന താരമാണ് ഹക്കീം ഷാജഹാന്‍. പ്രണയവിലാസം എന്ന ചിത്രത്തിലെ പ്രകടനമാണ് ഹക്കീമിനെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനാക്കിയത്.

നിഖില്‍ മുരളിയുടെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകന്‍, അനശ്വര, ഹക്കീം ഷാ, മമിത ബൈജു, മനോജ് കെ.യു, മിയ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമായിരുന്നു പ്രണയവിലാസം. വിവാഹശേഷമുള്ള പ്രണയവും നഷ്ടപ്രണയവുമെല്ലാം പ്രമേയമാക്കിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

പ്രണയവിലാസം കണ്ടതിനുശേഷം നടി മാല പാര്‍വതി തന്നോട് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചും ഈ സിനിമയെ കുറിച്ചുമൊക്കെ പറയുകയാണ് ഹക്കീം ഷാ.

ഈ സിനിമ ഒരുപാട് രാഷ്ട്രീയം പറയുന്നുണ്ട്. ചിത്രത്തില്‍ മനോജേട്ടന്റെ കഥാപാത്രം ഭയങ്കരമായി ഇഗോയുള്ളയാളാണ്. ഭാര്യക്ക് വിവാഹത്തിന് മുന്‍പ് വേറൊരു പ്രണയമുണ്ടായിരുന്നു എന്ന് അറിയുമ്പോള്‍ അയാള്‍ക്കത് സഹിക്കാന്‍ പറ്റുന്നില്ല. പക്ഷെ പുള്ളി അപ്പോഴും മറ്റൊരാളെ പ്രണയിച്ച് കൊണ്ടിരിക്കുകയാണ്.

ബസൂക്കയിലെ ആ സീനെടുക്കുമ്പോള്‍ ഞാന്‍ കോണ്‍ഷ്യസായി, അതുമനസിലാക്കി മമ്മൂക്ക അടുത്തുവന്ന് ഒരു കാര്യം പറഞ്ഞു: ദിവ്യ പിള്ള

അതുകൊണ്ട് തന്നെയാണ് സിനിമയുടെ അവസാനത്തോട് അടുക്കുമ്പോള്‍ അര്‍ജുന്റെ കഥാപാത്രം അച്ഛന്റെ ഈഗോയെ തൃപ്ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

അവരുടെ പ്രണയത്തന്റെ മൂല്യം എന്താണെന്നൊക്കെ ആദ്യം മനസിലാക്കുന്നത് അയാളാണ്. ആദ്യം നമ്മള്‍ വിചാരിക്കും അയാള്‍ ഒരു കോഴിയാണെന്ന്. പക്ഷെ അങ്ങനെയല്ല,’ ഹക്കീം ഷാ പറഞ്ഞു.

ഈ സിനിമ കണ്ട് പാര്‍വതി ചേച്ചി എന്നെ വിളിച്ചിരുന്നു. (മാലാ പാര്‍വതി). പല സിനിമകളും ഫെമിനിസം പറയാന്‍ വേണ്ടി പറയുന്ന പോലെ തോന്നുമെന്നും എന്നാല്‍ പ്രണയവിലാസത്തില്‍ അങ്ങനെ അല്ലെന്നുമാണ് അവര്‍ പറഞ്ഞത്.

ലൈഫില്‍ ഒരു പാര്‍ട്നര്‍ ഉണ്ടാവുന്നത് ഇഷ്ടമാണ്, പക്ഷെ വിവാഹമെന്ന കാട്ടിക്കൂട്ടലുകളോട് താത്പര്യമില്ല: ഹണി റോസ്

സിനിമ അവര്‍ക്ക് ഭയങ്കരമായി ഇഷ്ടമായെന്നും വിനോദിനെ കണ്ടപ്പോള്‍ പ്രണയിക്കാന്‍ തോന്നിയെന്നുമൊക്കെ പറഞ്ഞു. സിനിമയെ കുറിച്ച് വളരെ സന്തോഷത്തിലാണ് ചേച്ചി സംസാരിച്ചത്.

ഭയങ്കര രസമായിട്ട് ഈ സിനിമയില്‍ ഫെമിനിസം പറഞ്ഞിട്ടുണ്ട്. അമ്മയുടെ പ്രണയം, അതുപോലെ അടുക്കള രാഷ്ട്രീയം എന്നിവയൊക്കെ മനോഹരമായിട്ടാണ് ഈ സിനിമയില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ അത് പലര്‍ക്കും മനസിലായിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ നന്നായി സംസാരിക്കുന്ന ചേച്ചിയെ പോലെ ഒരാള്‍ അങ്ങനെ പറയുമ്പോള്‍ അത് കൂടുതല്‍ മൂല്യമുള്ളതായി തോന്നി,’ ഹക്കീം പറഞ്ഞു.

Content Highlight: Actor Hakkism Shajahan about Pranayavilasam Movie