ബോഗെയ്ന്‍വില്ലയിലെ ഡാന്‍സിന് ചില പ്രത്യേകതകളുണ്ട്, ഇത്രയും നാള്‍ കിട്ടാത്ത ഒരു ഭാഗ്യം: കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഭീഷ്മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗെയ്ന്‍വില്ല’.

അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രോമോ ഗാനത്തിന് വന്‍ സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും എത്തിയ ഗാനരംഗം ട്രെന്റിങ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തിരുന്നു.

ഡാന്‍സ് ചെയ്യാനുള്ള സിനിമകളോട് ഒരു പ്രത്യേക താത്പര്യം തോന്നാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ബോഗെയ്‌വില്ലയിലെ ഡാന്‍സ് സ്വീകന്‍സില്‍ തന്റെ കയ്യും കാലും വിറച്ചെന്നും താരം പറയുന്നു.

ആരെങ്കിലും സിനിമയിലേക്ക് വിളിക്കുമെന്ന് കരുതി, അതുണ്ടായില്ല; ആ തെറ്റിദ്ധാരണ കാരണമാവാം: ജ്യോതിര്‍മയി

‘ ഇതിന്റെ കൊറിയോഗ്രഫിയും സ്റ്റൈലും എല്ലാം വ്യത്യസ്തമാണ്. ഞാന്‍ ഇതുവരെ ചെയ്ത സിനിമകളിലെ ഡാന്‍സ് സീക്വന്‍സ് വെച്ച് നോക്കുമ്പോള്‍ നല്ല ഡിഫ്രന്റാണ്.

ഇപ്പോഴത്തെ ഒരു ജനറേഷന് കണക്ട് ചെയ്യാന്‍ പറ്റുന്ന ഒരു ടൈപ്പ് ഓഫ് ഡാന്‍സ് ഫോം ആയിരുന്നു. അത് എത്രത്തോളം എനിക്ക് ചെയ്യാന്‍ പറ്റുമെന്ന ഒരു ആശങ്കയുണ്ടായിരുന്നു.

ഭാര്യയ്ക്ക് പ്രണയമുണ്ടെന്ന് അറിയുമ്പോള്‍ സഹിക്കാന്‍ പറ്റില്ല, പക്ഷേ അപ്പോഴും അയാള്‍ക്ക് പ്രണയമുണ്ട്: ഹക്കീം ഷാജഹാന്‍

ഭാഗ്യവശാല്‍ നമുക്ക് പ്രോപ്പര്‍ ആയുള്ള റിഹേഴ്‌സല്‍ ചെയ്യാനുള്ള സൗകര്യവും സാഹചര്യവും കിട്ടിയെന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഇത്രയും വര്‍ഷങ്ങളായിട്ട് ഇത്രയും സിനിമകള്‍ചെയ്തിട്ടുണ്ടെങ്കിലും ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ റിഹേഴ്‌സ് ചെയ്യാനുള്ള ഒരു സാഹചര്യം കിട്ടിയിരുന്നില്ല.

അതിന്റെ റിസള്‍ട്ട് എന്തായാലും പാട്ട് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ കിട്ടിയിട്ടുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Actor Kunchacko Boban about Bougainvillea Movie Dance and Luck