എന്റെ ശരീരത്തിന്റെ വലുപ്പവുമായി ഇതിന് ബന്ധമുണ്ടോ എന്ന് പോലും ഒരു ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചു: വിദ്യ ബാലന്‍

നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നടിയാണ് വിദ്യാ ബാലന്‍. സിനിമയില്‍ മാത്രമല്ല സാമൂഹ്യരംഗത്തും സജീവമാണ് വിദ്യ ബാലന്‍. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും വിദ്യ ബാലന്‍ സ്വന്തമാക്കിയിട്ടുണ്ട്.

സിനിമയിലേയും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ച് സംസാരിക്കുകയാണ് വിദ്യാബാലന്‍. പല സിനിമകളുടേയും പരാജയം തന്നെ ബാധിക്കാറുണ്ടെന്നും തുടക്ക സമയത്തൊക്കെ എല്ലാ പരാജയങ്ങളും വ്യക്തിപരമായിട്ടായിരുന്നു താന്‍ എടുത്തിരുന്നതെന്നും വിദ്യ പറഞ്ഞു.

‘ജീവിതത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. പരാജയപ്പെടുന്ന സിനിമകളില്‍ പോലും ഭാഗ്യവശാല്‍ എല്ലായ്‌പ്പോഴും എന്റെ പെര്‍ഫോമന്‍സിന് നല്ല അഭിപ്രായം ലഭിക്കാറുണ്ടായിരുന്നു.

താളവട്ടം പോലൊരു സിനിമ ഇന്നെനിക്ക് ചെയ്യാന്‍ കഴിയില്ല: മോഹന്‍ലാല്‍

പക്ഷേ സിനിമകള്‍ക്ക് കൊമേഴ്‌സ്യല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നത് എന്നെ തളര്‍ത്തിയിട്ടുണ്ട്. എന്റെ ശരീരത്തിന്റെ വലുപ്പമായി ഇതിന് ബന്ധമുണ്ടോ എന്ന് പോലും ഒരു ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചിരുന്നു.

തടിച്ചിയെന്ന വിളികേട്ട് വളര്‍ന്നയൊരാള്‍ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും തടിയിലേക്കാണ് നോക്കുക. എല്ലാം എന്റെ ശരീരവുമായി ബന്ധപ്പെട്ടതാണെന്ന് തന്നെയാണ് ഞാനും കരുതിയത്. എന്നാല്‍ പിന്നീട് ഇതിനെയെല്ലാം അതിജീവിക്കുകയായിരുന്നു.

എന്നാല്‍ ആ ഭയവും, അരക്ഷിതാവസ്ഥയുമൊക്കെ എന്നെ മറ്റൊരു വശത്തു നിന്ന് ശക്തയാക്കി കൊണ്ടിരുന്നു. ഞാന്‍ ആ സമയത്തൊക്കെ വലിയ ആരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടായിരുന്നു.

അതൊക്കെ കയ്യില്‍ നിന്നിട്ടതാണ്; ‘ഷാല്‍ ഐ’ എന്ന് ചോദിക്കും: ഭ്രമയുഗം വിട്ടുകളഞ്ഞതില്‍ വിഷമമുണ്ടായിരുന്നു: സജിന്‍ ഗോപു

പിന്നീട് എന്റെ ശരീരം വെച്ച് എന്നെ വിലയിരുത്തുന്നത് ഞാന്‍ നിര്‍ത്തി. ഡേര്‍ട്ടി പിച്ചര്‍ എന്ന സിനിമയാണ് എനിക്ക് അതിന് പ്രചോദനമായത്. ആ ചിത്രം എന്നെ കൂടുതല്‍ കംഫര്‍ട്ടബിളാക്കി.

പിന്നീടാണ് എന്റെ ശരീരത്തെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകളാണ് ആരോഗ്യപരമായ പ്രശ്‌നങ്ങളിലേക്കും എന്നെ നയിച്ചതെന്ന് തിരിച്ചറിഞ്ഞത്’ വിദ്യാബാലന്‍ പറഞ്ഞു.

Content Highlight: Actress Vidya Balan About her Concern About Her Body