മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആരാധകരുള്ള ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു.
മോഹന്‍ലാലും കമലും ഒന്നിച്ച ആ ചിത്രം ഉപേക്ഷിച്ചത് വലിയ നഷ്ടമായിരുന്നു: വിനോദ് ഗുരുവായൂര്‍
എന്നാല്‍ പരാജയത്തിന് ശേഷം ചിത്രത്തിന്റെ ഡി.വി.ഡി റിലീസായതോടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണമായിരുന്നു ആടിന് ലഭിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2വും മിഥുന്‍ മാനുവല്‍ ഒരുക്കിയിരുന്നു.
നടി സാന്ദ്ര തോമസും ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ആടിന്റെ ഫസ്റ്റ് ഷോ തിയേറ്ററിൽ കണ്ടതെന്നും എന്നാൽ വലിയ നിരാശയായിരുന്നു ഫലമെന്നും സാന്ദ്ര പറയുന്നു. അതോടെ നോൺ ലീനിയാറായി ഒരുക്കിയ ചിത്രം എഡിറ്റ് ചെയ്യാൻ തീരുമാനിച്ചെന്നും അന്ന് ആട് റീ എഡിറ്റ് ചെയ്യുമ്പോൾ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും എഡിറ്റിങ് ടേബിളിൽ ഉണ്ടായിരുന്നുവെന്നും സാന്ദ്ര തോമസ് പറയുന്നു. ലിജോ തങ്ങളുടെ സുഹൃത്താണെന്നും സാന്ദ്ര തോമസ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സാന്ദ്ര.
‘ആട് റീ എഡിറ്റ് ചെയ്ത ഒരു സിനിമയാണ്. കാരണം ഫസ്റ്റ് ഡേ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ അത് നോൺ ലീനിയർ ആയിട്ടായിരുന്നു ഇറങ്ങിയത്. ആളുകൾക്ക് അത് മനസിലായില്ല.
താളവട്ടം പോലൊരു സിനിമ ഇന്നെനിക്ക് ചെയ്യാന്‍ കഴിയില്ല: മോഹന്‍ലാല്‍
നോൺ ലീനിയാറായി എഡിറ്റ് ചെയ്തത് കണ്ട് ആളുകൾക്ക് സിനിമ കണ്ടപ്പോൾ കൺഫ്യൂഷനായി. അതിനൊരു പ്രോപ്പർ സ്റ്റോറി ലൈൻ കിട്ടിയില്ല. ഞങ്ങളൊക്കെ വലിയ പ്രതീക്ഷയോടെയാണ് തിയേറ്ററിൽ ആട് കാണാൻ പോയത്.
പക്ഷെ ഫസ്റ്റ് ഡേ തന്നെ ഞങ്ങൾക്ക് നിരാശയായിരുന്നു ഫലം. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ നേരെ നമ്മൾ പോയത് എഡിറ്റിങ് ടേബിളിലേക്കായിരുന്നു. സിനിമ റീ എഡിറ്റ് ചെയ്യാൻ തീരുമാനിച്ചു.
കാരണം ആദ്യം ആട് കണ്ടപ്പോൾ തന്നെ ഞങ്ങൾ പറഞ്ഞിരുന്നു, നോൺ ലീനിയർ പ്രേക്ഷകർക്ക് വർക്കാവില്ലെന്ന്. പക്ഷെ എഡിറ്റർക്കും ഡയറക്ടർക്കും അത് വർക്കാവുമെന്ന വിശ്വാസമുണ്ടായിരുന്നു.
അഭിനയത്തിന് വേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ടവളാണ് മഞ്ജുവെന്ന് അന്ന് ആ സംവിധായകന്‍ പറഞ്ഞു: സിബി മലയില്‍
പക്ഷെ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ അത് ശരിയായില്ല. അതോടെ സിനിമ നേരെയാക്കാൻ തീരുമാനിച്ചു. ഞങ്ങൾ എഡിറ്റിങ് ടേബിളിലേക്ക് പോയി. അന്ന് ഞങ്ങളുടെ കൂടെ ലിജോയും ഉണ്ടായിരുന്നു. ലിജോ ഞങ്ങളുടെ അടുത്ത സുഹൃത്താണ്. പിന്നെ എഡിറ്ററുടെ കൂടെ എൽ.ജെ.പി ഇരുന്നാണ് ആട് റീ എഡിറ്റ് ചെയ്തത്,’സാന്ദ്ര തോമസ് പറയുന്നു.
Content Highlight: Sandra Thomas About Aadu Movie And Lijo Jose Pellissery