ഫഹദും ഞാനും ഒന്നിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കും: കുഞ്ചാക്കോ ബോബന്‍

ഫഹദ് ഫാസിലിന്റെ കരിയറിലെ ഉയര്‍ച്ചയെ കുറിച്ചും ബോഗെയ്ന്‍വില്ല എന്ന ചിത്രത്തിന് വേണ്ടി ഫഹദിനൊപ്പം ഒരുമിക്കുമ്പോഴുള്ള സന്തോഷത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

താനും ഫഹദും ഒന്നിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാക്കോച്ചന്‍.

അമലിന് ഞാന്‍ ഒരു മനസമാധാനവും കൊടുത്തിട്ടില്ല, നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കുകയായിരുന്നു: കുഞ്ചാക്കോ ബോബന്‍

‘ ടേക്ക് ഓഫില്‍ ഞാനും ഫഹദും ഒന്നിച്ചുണ്ടായിരുന്നു. പക്ഷേ അത് ജസ്റ്റ് ഒരു ഷോട്ടില്‍ പാസ് ചെയ്യുന്നതായിരുന്നു. ഇതില്‍ ഒരു ഗിവ് ആന്‍ഡ് ടേക്ക് ഉണ്ട്.

ആ പ്രോസസ് എന്‍ജോയ് ചെയ്തിട്ടുണ്ട് ഞാന്‍. ഷാനു തുടങ്ങിയ സമയം, അത് കഴിഞ്ഞ് ഒരു ഗ്യാപ് വന്നു. വീണ്ടും തിരിച്ചുവരുമ്പോള്‍ എന്റെ തന്നെ ഒരു ബെറ്റര്‍ വേര്‍ഷനായി അതിനെ കാണാന്‍ സാധിച്ചു.

ഞങ്ങള്‍ രണ്ട് പേര്‍ക്കും ഗ്യാപുണ്ടായി. തിരിച്ചുവന്നപ്പോള്‍ ഒരു നടനെന്ന നിലയില്‍ നമുക്ക് ഫോളോ ചെയ്യാന്‍ പറ്റുന്ന, അല്ലെങ്കില്‍ നമുക്ക് ആകണം എന്നാഗ്രഹിക്കുന്ന രീതിയിലേക്ക് ഒരു ആക്ടറായി അദ്ദേഹം ഇവോള്‍വ് ചെയ്തു.

ആ വളര്‍ച്ച എനിക്ക് അടുത്ത് നിന്ന് അറിയാന്‍ പറ്റി. ഷാനുവിന്റെ വളര്‍ച്ച അഭിമാനത്തോടെയും സന്തോഷത്തോടെയും കാണുന്ന വ്യക്തിയാണ് ഞാന്‍.

ഭരതന്‍ മൂപ്പര്‍ക്ക് ചിക്കന്‍ കറി വല്യ ഇഷ്ടമാ അല്ലെ; ചിരിപ്പിച്ച് ഭരതന്‍നായരും കുടുംബവും

ഷാനു പാച്ചിക്കയുടെ മകനാണ്. പിന്നെ ഈ സിനിമയിലേക്ക് വരുമ്പോഴുള്ള സന്തോഷം ഉദയ പിക്‌ചേഴ്‌സ് എന്ന ഒരു ഗോളത്തിനൊപ്പം ഷാനുവിന്റെ മുഖം വരുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുന്നു എന്ന് പറയാം.

പാച്ചിക്കയെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്റെ ഫാദറാണ്. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് പാച്ചിക്കയാണ്. ഞങ്ങള്‍ രണ്ട് പേരും ഒരു സിനിമയില്‍ ഉടനീളം വരുന്നു. അതില്‍ ഉദയയുടെ എബ്ലം വരുന്നത് പേഴ്‌സണലി എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും തരുന്ന ഒരു കാര്യമാണ്. അതില്‍ ഫഹദിനോട് നന്ദി പറയുകയാണ്.,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban about Fahadh Faasil