ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന്‍. രജിനീകാന്ത് നായക വേഷത്തിലെത്തിയ ചിത്രത്തില്‍ മലയാളി താരങ്ങളായ മഞ്ജു വാര്യരും ഫഹദ് ഫാസിലും അഭിനയിച്ചിരുന്നു.
കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രത്തിന് പക്ഷേ അത്ര പോസിറ്റീവായ പ്രതികരണമല്ല ലഭിക്കുന്നത്. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയും വ്യക്തതയില്ലായ്മയും പോരായ്മായി പലരും ചൂണ്ടിക്കാണിച്ചിരുന്നു.
രജിനീകാന്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുന്ന നടി ശോഭനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്.
ഒരു സിനിമയില്‍ രജിനീകാന്ത് തന്റെ കാല് പിടിക്കുന്ന രംഗമുണ്ടായിരുന്നെന്നും അതിന് പിന്നാലെയുണ്ടായ ഭീഷണികളെ കുറിച്ചുമൊക്കെയാണ് ശോഭന ബിഹൈന്‍ഡ് ദ വുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്.
ശിവ എന്ന ചിത്രത്തിലാണ് രജനീകാന്ത് ശോഭനയുടെ കാലുപിടിക്കുന്നത്. സംവിധായകന്‍ ഈ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അത് വേണ്ട എന്ന് രജിനികാന്ത് പറഞ്ഞു. എന്നാല്‍ അതിന് കാരണം എന്താണെന്ന് തനിക്ക് പിന്നീടാണ് മനസിലായത് എന്നുമാണ് ശോഭന പറഞ്ഞത്.
അവസാനം കണ്ടപ്പോൾ ആ ചിത്രത്തിനെ കുറിച്ചാണ് പപ്പേട്ടൻ പറഞ്ഞത്: മോഹൻലാൽ
‘ ശിവ എന്ന ചിത്രത്തില്‍ രജിനികാന്ത് എന്റെ കാലുപിടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ആ സീന്‍ വേണ്ടെന്ന് പറഞ്ഞു. സംവിധായകന്‍ രജിനിയെ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി അത് ചെയ്യിച്ചു.
രജനിക്ക് കാലു പിടിക്കുന്നതില്‍ പ്രശ്നമുണ്ടായിട്ടല്ല. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത് ഇഷ്ടമാകില്ല. അതുകൊണ്ടാണ് അദ്ദേഹം അത് മാറ്റണമെന്ന് പറഞ്ഞത്.
ആ ചിത്രം ഇറങ്ങിയതിന് ശേഷം ശേഷം കുറേ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. തലൈവര്‍ എന്തിന് നിങ്ങളുടെ കാല്‍ പിടിക്കണം- എന്നൊക്കെയായിരുന്നു സന്ദേശം. അപ്പോഴാണ് എന്തുകൊണ്ടാണ് ആ സീന്‍ ചെയ്യാന്‍ രജിനികാന്ത് വിസമ്മതിച്ചതെന്ന് എനിക്ക് മനസിലായത്.
രാജാവിന്റെ മകനില്‍ മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം വാങ്ങിയത് ഞാന്‍: അംബിക
വളരെ നല്ല വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആര്‍ക്കും മറിച്ചൊരു അഭിപ്രായം പറയാന്‍ കഴിയില്ല,’ ശോഭന പറഞ്ഞു.
Content Highlight: Actress Shobhana About Rajinikanth