ലൂസിഫർ ക്ലൈമാക്സ്‌ ലൊക്കേഷൻ മറ്റൊന്നായിരുന്നു, അത് റഷ്യയിലേക്ക് മാറ്റാൻ ഒരു കാരണമുണ്ട്: ആന്റണി പെരുമ്പാവൂർ

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍. 2019ല്‍ റിലീസായി വലിയ വിജയമായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍.

എന്റെ കാല് പിടിക്കുന്ന സീന്‍ ചെയ്യാന്‍ രജിനീകാന്ത് സമ്മതിച്ചില്ല; ആ സീന്‍ വേണ്ടെന്ന് പറഞ്ഞു, കാരണം പിന്നീട് മനസിലായി: ശോഭന

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് പ്രധാനവേഷത്തിലെത്തുന്നത്. യു.കെ, യു.എസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാംഭാഗമായ ലൂസിഫറും വലിയ വിജയമായി മാറിയിരുന്നു.

ലൂസിഫറിന്റെ ക്ലൈമാക്സ്‌ സീനിനെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. റാസൽഖൈമയിൽ വെച്ചായിരുന്നു ആ സീൻ ഷൂട്ട്‌ ചെയ്യാൻ തീരുമാനിച്ചതെന്നും എന്നാൽ ബ്ലാക്ക് ആൻഡ്‌ വൈറ്റ് കളർ പറ്റേൺ കിട്ടാൻ വേണ്ടിയാണ് റഷ്യയിൽ വെച്ച് ആ ഭാഗം ഷൂട്ട്‌ ചെയ്തതെന്നും ആന്റണി പറയുന്നു.

താൻ ഷൂട്ടിന് പോയിട്ടില്ലെന്നും ആ തണുപ്പിൽ ടെക്നീഷ്യൻമാർക്ക് ജാക്കറ്റടക്കം വാങ്ങി കൊടുത്തത് പൃഥ്വിയാണെന്നും അത്രയും ആത്മാർത്ഥമായാണ് അവൻ സിനിമയെ കാണുന്നതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജാവിന്റെ മകനില്‍ മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം വാങ്ങിയത് ഞാന്‍: അംബിക
‘എന്തുകാര്യവും അവൻ തീരുമാനിക്കുന്നതിന് മുമ്പ് പറഞ്ഞ് കറക്ട് ചെയ്യിപ്പിക്കാം. എല്ലാം തീരുമാനിച്ചുകഴിഞ്ഞ് മാറ്റാൻ ബുദ്ധിമുട്ടാണ്. കാരണം എല്ലാ ലൊക്കേഷനും അവൻ നേരിട്ടുപോയാണ് തീരുമാനിക്കുന്നത്. ചിത്രീകരിക്കേണ്ട സീനിലെ താരങ്ങളെക്കുറിച്ചും കളർ പാറ്റേണിനെക്കുറിച്ചും അവന് നേരത്തേ മനസിൽ നല്ല ധാരണയുണ്ടാകും.


സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് മാറ്റാനാണ് പ്രയാസം. ലൂസിഫറിലെ റഷ്യയിലെ സീൻ ചിത്രീകരിക്കാൻ ആദ്യം തീരുമാനിച്ചത് റാസൽഖൈമയിൽ വെച്ചായിരുന്നു. എന്നാൽ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ പാറ്റേണിലാണ് രാജു ആ സീൻ മനസിൽ കണ്ടത്.

അത് റാസൽഖൈമയിൽ കിട്ടാതെ വന്നപ്പോഴാണ് ചിത്രീകരണം റഷ്യയിലേക്ക് മാറ്റിയത്. റഷ്യയിലെ ചിത്രീകരണത്തിനുള്ള പെർമിഷൻ വാങ്ങിക്കൊടുത്തതല്ലാതെ അവിടത്തെ ബാക്കി കാര്യങ്ങളെല്ലാം രാജുവാണ് നോക്കിയത്.

എന്റെ കാല് പിടിക്കുന്ന സീന്‍ ചെയ്യാന്‍ രജിനീകാന്ത് സമ്മതിച്ചില്ല; ആ സീന്‍ വേണ്ടെന്ന് പറഞ്ഞു, കാരണം പിന്നീട് മനസിലായി: ശോഭന

ഞാൻ അവിടെ പോയിട്ടില്ല. ലൊക്കേഷനിലെ തണുപ്പിൽ ടെക്നീഷ്യന്മാരുടെ ജാക്കറ്റ് വരെ വാങ്ങിക്കൊടുത്തത് അവനാണ്. എല്ലാം വിട്ട് ആത്മാർത്ഥമായാണവൻ സിനിമയെ സമീപിക്കുന്നത്. അപ്പോൾ സിനിമയുടെ നന്മയ്ക്കുവേണ്ടി അവൻ ആവശ്യപ്പെടുന്നത് ചെയ്‌തുകൊടുക്കാതിരിക്കാൻ കഴിയില്ല,’ആന്റണി പെരുമ്പാവൂർ പറയുന്നു.

 

Content Highlight: Antony Perumbavoor Talk About Climax Of Lucifer