ഫഹദ് ഒരുപാട് മാറി; നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നടനാണ് അവന്‍: കുഞ്ചാക്കോ ബോബന്‍

ബോഗെയ്ന്‍വില്ല എന്ന സിനിമയില്‍ ഫഹദ് ഫാസിലുമായി ഒരു ഗിവ് ആന്‍ഡ് ടേക്ക് ഉണ്ടായിരുന്നെന്നും ആ പ്രോസസ് വളരെ ആസ്വദിച്ചിട്ടുള്ള ആളാണ് താനെന്നും പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ഫഹദില്‍ തന്റെ ബെറ്റര്‍ വേര്‍ഷന്‍ കാണാന്‍ സാധിച്ചിട്ടുണ്ടെന്നും നടന്‍ പറയുന്നു.

കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ഫഹദ് തിരിച്ചുവന്നപ്പോള്‍ ഒരു അഭിനേതാവെന്ന നിലയില്‍ ഒരുപാട് മാറിയെന്നും നമുക്ക് ഫോളോ ചെയ്യാന്‍ പറ്റുന്നതും നമുക്ക് ആകണമെന്ന് ആഗ്രഹിക്കുന്ന തരത്തിലുമുള്ള നടനായി ഫഹദ് മാറിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Also Read: മോഹന്‍ലാലിന്റെ നരേന്ദ്രന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, പക്ഷേ ഫഹദിന്റെ ആ കഥാപാത്രം അത്ഭുതപ്പെടുത്തി: ഫാസില്‍

‘ടേക്ക് ഓഫില്‍ ഷാനുവും ഉണ്ടായിരുന്നു. പക്ഷെ അത് ഒരു ഷോട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും പാസ് ചെയ്ത് പോകുന്നത് മാത്രമാണ്. ബോഗെയ്ന്‍വില്ലയില്‍ ഞങ്ങള്‍ തമ്മില്‍ ഒരു ഗിവ് ആന്‍ഡ് ടേക്ക് ഉണ്ടായിരുന്നു. ആ ഒരു പ്രോസസ് വളരെ എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍.

ഷാനു സിനിമയില്‍ അഭിനയം തുടങ്ങുകയും പിന്നെ ഒരു ഗ്യാപ്പെടുത്ത് തിരിച്ചു വരികയും ചെയ്ത ആളാണ്. അപ്പോള്‍ എന്റെ തന്നെ ബെറ്റര്‍ വേര്‍ഷനായിട്ടാണ് എനിക്ക് കാണാന്‍ സാധിച്ചത്. കാരണം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഈയൊരു ഗ്യാപ്പ് ഉണ്ടായിട്ടുണ്ട്.

Also Read: മോഹന്‍ലാലിന്റെ നരേന്ദ്രന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, പക്ഷേ ഫഹദിന്റെ ആ കഥാപാത്രം അത്ഭുതപ്പെടുത്തി: ഫാസില്‍

തിരിച്ചുവന്നപ്പോള്‍ ഒരു അഭിനേതാവെന്ന നിലയില്‍ ഫഹദ് ഒരുപാട് മാറി. നമുക്ക് ഫോളോ ചെയ്യാന്‍ പറ്റുന്ന, അല്ലെങ്കില്‍ നമുക്ക് ആകണമെന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള നടനായി ഫഹദ് മാറിയിട്ടുണ്ട്. അത് അടുത്തറിഞ്ഞ് അഭിമാനത്തോടെയും സന്തോഷത്തോടെയും കാണുന്ന വ്യക്തിയാണ് ഞാന്‍,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അതേസമയം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഒന്നിക്കുന്നു എന്നത് ബോഗെയ്ന്‍വില്ല ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ക്ക് തന്നെ സിനിമാപ്രേമികളില്‍ ആവേശം നിറച്ചിരുന്നു. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സിനിമയാണ് ബോഗെയ്ന്‍വില്ല.

Content Highlight: Kunchacko Boban Talks About Fahadh Faasil And Bougainvillea Movie