മറ്റൊരാളുമായി ഇമോഷണല്‍ അറ്റാച്ച്‌മെന്റ് പാടില്ല, എനിക്ക് അത് സഹിക്കാനാകില്ലെന്ന് പറഞ്ഞിരുന്നു: ഐശ്വര്യ

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള രണ്ട് പേരാണ് ഋഷിയും ഐശ്വര്യയും. അടുത്തിടെയായിരുന്നു ഇരുവരും വിവാഹിതരായത്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ഋഷിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

ഇതിന് ശേഷം വന്ന ഉപ്പും മുളകും എന്ന റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസിലൂടെയും മുടിയന്‍ എന്ന ഋഷിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞു.

ആ സിനിമയ്ക്ക് ശേഷം ഞാനൊരു ബ്രേക്ക് എടുക്കും: ദുല്‍ഖര്‍ സല്‍മാന്‍

ടെലിവിഷനിലൂടേയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായ ഡോ. ഐശ്വര്യ ഉണ്ണിയും ഋഷിയുമായുള്ള വിവാഹം പലര്‍ക്കും സര്‍പ്രൈസായിരുന്നു.

കഴിഞ്ഞ ആറുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ പോലും തങ്ങളുടെ പ്രണയം അറിഞ്ഞിരുന്നില്ലെന്നും ഇരുവരും പറയുന്നു. വിവാഹശേഷം എല്ലാവരും അറിഞ്ഞാല്‍ മതിയെന്നായിരുന്നു തങ്ങളുടെ ആഗ്രഹവും തീരുമാനവുമെന്നും ഇരുവരും പറഞ്ഞു.

ഋഷി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ തങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നെന്നും ബിഗ് ബോസിലേക്ക് പോകുമ്പോള്‍ ഋഷിയോട് താന്‍ ഒറ്റക്കാര്യമേ പറഞ്ഞിരുന്നുള്ളൂവെന്നും ഐശ്വര്യ പറയുന്നു.

‘ ഈ ഷോയ്ക്കിടയില്‍ മറ്റൊരാളുമായി ഇമോഷണല്‍ അറ്റാച്ച്‌മെന്റ് പറ്റില്ല. അതെനിക്ക് സഹിക്കാനാകില്ലെന്ന് പറഞ്ഞിരുന്നു’. ഇവള്‍ പറഞ്ഞതിന്റെ പൊരുള്‍ ആദ്യം തനിക്ക് മനസിലായില്ലെന്നും പക്ഷേ ഷോ കുറച്ചു ദിവസം മുന്നോട്ടുപോയപ്പോഴാണ് അത് മനസിലായതെന്നുമായിരുന്നു ഋഷിയുടെ മറുപടി.

‘ അവിടെ നമ്മള്‍ മറ്റൊരു മാനസികാവസ്ഥയിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ കൂടെയുള്ള ഒരാളിനെ ഇമോഷണലായും അല്ലാതെയും ആശ്രയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അവസാന ദിവസം വരെ ആ ഷോയില്‍ ഞാനുണ്ടായിരുന്നു. അപ്പോഴൊക്കെ പാറുവിന്റെ (ഐശ്വര്യ) വാക്കുകള്‍ ഞാന്‍ മനസില്‍ സൂക്ഷിച്ചിരുന്നു.

ഫഹദ് ഒരുപാട് മാറി; നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നടനാണ് അവന്‍: കുഞ്ചാക്കോ ബോബന്‍

അച്ഛന് പക്ഷാഘാതം ഉണ്ടായ ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് തങ്ങളുടെ വിവാഹം പെട്ടെന്ന് നടത്തിയതെന്ന് ഐശ്വര്യ പറയുന്നു. ഋഷി ചാനല്‍ റിയാലിറ്റി ഷോയില്‍ നിന്ന് ഇറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കല്യാണ തിയതി കുറിച്ചു,’ ഐശ്വര്യ പറയുന്നു.

Content Highlight: Aiswarya and rishi about their love story