ഓരോ സിനിമയ്‌ക്ക് വേണ്ടി ഓരോ കഥാപാത്രമായി ജീവിക്കുകയാണ് ആ നടൻ: ഖാലിദ് റഹ്മാൻ

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലൗ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തന്റെതായ ഒരു സ്ഥാനമുണ്ടാക്കിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തല്ലുമാലയാണ് ഖാലിദ് റഹ്മാൻ എന്ന സംവിധായകനെ കൂടുതൽ പോപ്പുലർ ആക്കുന്നത്.

എന്റെ ആ തെരഞ്ഞെടുപ്പ് കണ്ട് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു, നീ ബുദ്ധിമാനാണ്: ജഗദീഷ്

തല്ലുമാല ഇതുവരെ മലയാള സിനിമയിൽ കാണാത്ത മേക്കിങ് പരീക്ഷിച്ച ചിത്രമായിരുന്നു. യൂത്തിനെ വലിയ രീതിയിൽ തിയേറ്ററിൽ എത്തിച്ച ചിത്രമായിരുന്നു തല്ലുമാല. തല്ലുമാല, ഉണ്ട എന്നീ സിനിമകളിലൂടെ നടൻ ലുക്മാൻ അവറാനും മികച്ച വേഷങ്ങൾ നൽകാൻ ഖാലിദ് റഹ്മാന് കഴിഞ്ഞിരുന്നു. തന്റെ പുതിയ ചിത്രമായ ആലപ്പുഴ ജിംഖാനയിലും ലുക്മാനുണ്ടെന്നും വളരെ ഡെഡിക്കേറ്റഡായിട്ടുള്ള ആക്ടറാണ് ലുക്മാനെന്നും ഖാലിദ് റഹ്മാൻ പറയുന്നു.

ഓരോ സിനിമയ്ക്ക് വേണ്ടിയും അതിലെ കഥാപാത്രമായി ജീവിക്കുന്ന നടനാണ് ലുക്മാനെന്നും ഹോളിവുഡിൽ ചില നടന്മാരൊക്കെ അങ്ങനെയാണെന്നും ഖാലിദ് പറഞ്ഞു. റേഡിയോ മംഗോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ സിനിമകളിലെപ്പോഴും ലുക്മാൻ ഭാഗമാവാറുണ്ട്. പക്ഷെ ഓരോ സിനിമയ്ക്ക് വേണ്ടിയും ഞാൻ പ്രത്യേകം ഒന്നും ചെയ്യേണ്ട ആവശ്യമില്ല.

അതൊക്കെ അദ്ദേഹത്തിന്റെ സ്മാർട്ട്‌നെസാണ്. ലുക്മാന്റെ കഴിവുകളാണ്. അതുപോലെ അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ, പ്രൊഫഷണലിസമൊക്കെയാണ്. സത്യത്തിൽ അദ്ദേഹം ഓരോ സിനിമയ്ക്ക് വേണ്ടിയും ഓരോ ആളായി ജീവിക്കുകയാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്.

ഹോളിവുഡിലൊക്കെ ഏതോ സിനിമ നടന്മാർ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ലുക്മാനും അങ്ങനെയാണ്. ആലപ്പുഴ ജിംഖാനയിലും വേറൊരു ലുക്കിലായിരിക്കും ലുക്മാൻ എത്താൻ പോവുന്നത്. കാത്തിരിക്കുക,’ഖാലിദ് റഹ്മാൻ പറയുന്നു.

എന്റെ ആ തെരഞ്ഞെടുപ്പ് കണ്ട് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു, നീ ബുദ്ധിമാനാണ്: ജഗദീഷ്

അതേസമയം തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്രേമലുവിന് ശേഷം നസ്‌ലെൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഗണപതി, ലുക്മാൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Content Highlight: Khalid Rahman Talk About