ഒരാളുടെ തോല്‍വിയില്‍ മലയാളികള്‍ ഒന്നടങ്കം കരഞ്ഞിട്ടുണ്ടെങ്കില്‍ അത് അയാളെ ഓര്‍ത്തിട്ടാണ്: സിബി മലയില്‍

മലയാളികളുടെ പ്രിയ സംവിധായകനാണ് സിബി മലയില്‍. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സിബി മലയിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കിരീടം.

മോഹന്‍ലാല്‍ സേതുമാധവനായി ജീവിച്ച ചിത്രം ഇന്നും ക്ലാസിക്കുകളുടെ കൂട്ടത്തില്‍ ഇടം പിടിക്കുന്നുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ സിബി മലയില്‍ കൂടിയാണ്.

കിരീടത്തെ കുറിച്ചും അന്നത്തെ ചില ഓര്‍മകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിബി മലയില്‍. ഒരാളുടെ തോല്‍വിയില്‍ മലയാളികള്‍ ഒന്നടങ്കം കരഞ്ഞിട്ടുണ്ടെങ്കില്‍ അത് സേതുമാധവനെ ഓര്‍ത്തിട്ടാകാമെന്നാണ് സിബി മലയില്‍ പറയുന്നത്.

എന്റെ പേരിനൊപ്പം ജാതിവാല്‍ വേണ്ടെന്ന് തീരുമാനിച്ചത് അദ്ദേഹം, ആദ്യം കണ്ട പേര് റോഷന്‍ ലാല്‍ എന്ന്: മോഹന്‍ലാല്‍

‘ പ്രതീക്ഷകളുടേയും സ്‌നേഹത്തിന്റേയും തണലിടങ്ങളില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ കിരീടത്തിലെ സേതുമാധവന്‍. കിരീടം എനിക്കൊരു നാഴികക്കല്ലായിരുന്നു.

കിരീടം റിലീസ് ചെയ്യുന്ന സമയത്ത് ഞാന്‍ ദശരഥത്തിന്റെ ലൊക്കേഷനിലായിരുന്നു. കിരീടം ഹിറ്റായെന്ന് അറിയുന്നത് ആ ലൊക്കേഷനില്‍ വെച്ചാണ്. വിജയാഘോഷങ്ങള്‍ ഞാന്‍ കേട്ടറിയുകയായിരുന്നു.

വിതരണക്കാര്‍ കിരീടത്തെ ആക്ഷന്‍ സിനിമയായാണ് കണ്ടത്. അതിനൊത്ത ചില മാറ്റങ്ങള്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്തു. കത്തിയെടുത്ത് അലറി വിളിക്കുന്ന വിജയിച്ച നായകനെയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്.

ലോകത്ത് എവിടെ ചെന്നാലും ദൂരത്ത് നിന്ന് ‘പുയ്യാപ്ലേ’ എന്ന ഒരു വിളി കേള്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷമുണ്ട്: ആസിഫ് അലി

പക്ഷേ ലോഹി ഉറപ്പിച്ചു പറഞ്ഞു എന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ പരാജയപ്പെടുന്നവരാണെന്ന്. തോല്‍വിയറിഞ്ഞ സേതുമാധവനെ പ്രേക്ഷകര്‍ക്കിഷ്ടമായി. ഇന്നും ആ ഇഷ്ടം അങ്ങനെ നിലനില്‍ക്കുന്നു.

ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം ഞങ്ങള്‍ ഇരുവരുടേയും കൂട്ടുകെട്ടില്‍ പിന്നേയും നല്ല സിനിമകള്‍ പിറന്നു.’ സിബി മലയില്‍ പറയുന്നു.

Content Highlight: Director Sibi Malayil About Kireedam and Sethumadhavan