നെറ്റ്ഫ്‌ളിക്‌സ് ലെവല്‍ വയലന്‍സുള്ള ദുല്‍ഖര്‍ ചിത്രം; യഥാര്‍ത്ഥ സ്‌ക്രിപ്റ്റിലുള്ളത് കുറച്ചുകൂടെ ടെറര്‍: അനു മോഹന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തീവ്രം. രൂപേഷ് പീതാംബരന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തിയ സിനിമയില്‍ ദുല്‍ഖറിന് പുറമെ ശിഖ നായര്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്.

അനു മോഹനും തീവ്രത്തില്‍ അഭിനയിച്ചിരുന്നു. രാഘവന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ ഈ സിനിമയില്‍ എത്തിയത്. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തീവ്രത്തെ കുറിച്ച് പറയുകയാണ് അനു മോഹന്‍.

Also Read: നായകവേഷം ഉപേക്ഷിച്ച് ആ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചു; പലരും പാവങ്ങളുടെ മോഹന്‍ലാലെന്ന് വിളിച്ചു: ജഗദീഷ്

ഏറെ ഇന്റന്‍സ് വയലന്‍സുള്ള സിനിമയാണ് തീവ്രമെന്നും ഒറിജിനല്‍ സ്‌ക്രിപ്റ്റിലുള്ളത് കുറച്ച് കൂടെ ടെററായിരുന്നു എന്നുമാണ് നടന്‍ പറയുന്നത്. കുറേ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് പോയതാണെന്നും ഇപ്പോഴത്തെ ചില നെറ്റ്ഫ്‌ളിക്‌സ് സിനിമകളുടെ സ്വഭാവമായിരുന്നു ആദ്യം തീവ്രത്തിനെന്നും അനു മോഹന്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ വെറുതെ ഒരു തലവെട്ടുന്ന സീനൊക്കെയുണ്ട്. അത്രയും ഇന്റന്‍സ് വയലന്‍സുള്ള സിനിമ തന്നെയാണ് ഇത്. സത്യത്തില്‍ കുറേ എഡിറ്റ് ചെയ്ത് പോയതാണ്. ഒറിജിനല്‍ സ്‌ക്രിപ്റ്റിലുള്ളത് കുറച്ച് കൂടെ ടെററാണ്.

Also Read: പൃഥ്വിയാണ് എന്നേക്കാൾ വലിയ മോഹൻലാൽ ഫാനെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്: ആന്റണി പെരുമ്പാവൂർ

ഇപ്പോഴത്തെ ചില നെറ്റ്ഫ്‌ളിക്‌സ് സിനിമകളുടെ സ്വഭാവമായിരുന്നു. അതുപോലെ ഉദ്ദേശിച്ച സിനിമയായിരുന്നു അത്. 12 വര്‍ഷം മുമ്പേ വന്ന അത്രയും ഇന്റന്‍സ് വയലന്‍സും റൊമാന്‍സുമുള്ള സിനിമയായിരുന്നു,’ അനു മോഹന്‍ പറഞ്ഞു.

Content Highlight: Actor Anu Mohan Talks About Dulquer Salman’s Theevram Cinema