ബോഗെയ്ന്‍വില്ലയിൽ അങ്ങനെയൊരു പാട്ടുണ്ടാവണമെന്ന് എന്നേക്കാൾ ആഗ്രഹിച്ചത് അവളാണ്: കുഞ്ചാക്കോ ബോബൻ

ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ തന്നെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനമുണ്ടാക്കിയ സംവിധായകനാണ് അമൽ നീരദ്. ബിഗ് ബി ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും മലയാള സിനിമയിൽ പുതിയ അവതരണ രീതി കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹം. ഇന്ന് അമൽ നീരദിന്റെ സിനിമയ്ക്കായി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കാറുണ്ട്.

ആ കാര്യങ്ങള്‍ നമ്മള്‍ കാണുന്നതിനേക്കാള്‍ ലാര്‍ജര്‍ പിക്ചറിലാകും അമലേട്ടന്‍ കാണുക: ശ്രിന്ദ
ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ബോഗെയ്ന്‍വില്ല. ഒരിടവേളക്ക് ശേഷം ജ്യോതിര്‍മയി പ്രധാനവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ബോഗെയ്ന്‍വില്ലക്കുണ്ട്. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ ഒരുപിടി മികച്ച അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നേരത്തെ ഇറങ്ങിയ ചിത്രത്തിലെ സ്തുതി പാട്ടിന് ഗംഭീര സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

അമൽ നീരദിന്റെ സിനിമയിൽ ഒരു പാട്ട് സീൻ അഭിനയിക്കണമെന്ന് ആദ്യമേ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ. ഈ ചിത്രത്തിൽ ഒരു പാട്ടുണ്ടാവണമെന്ന് തുടക്കം മുതൽ ആഗ്രഹിച്ച വ്യക്തി തന്റെ ഭാര്യയാണെന്നും മുമ്പൊന്നും ചെയ്യാത്ത ഡാൻസ് ഈ പാട്ടിന് വേണമെന്ന് അമൽ തന്നോട് പറഞ്ഞെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ആദ്യമായി ഒരു ഡാൻസിന് റിഹേഴ്സൽ ചെയ്യുന്നത് സ്തുതി പാട്ടിനാണെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ചാക്കോച്ചൻ.

ലാല്‍ ധരിച്ച ഇറക്കം കൂടിയ ഷര്‍ട്ടും വേണു ധരിച്ച ജീന്‍സ് പാന്റും ഊരിവാങ്ങി; റാംജിറാവ് ആയതങ്ങനെ: വിജയരാഘവന്‍

‘ശരിക്കും ഈ പാട്ട് എന്റെയും എന്റെ ഭാര്യയുടെയും അതിയായ ആഗ്രഹത്തിന്റെയും പ്രഷറിന്റെയും പുറത്ത് അമലിന് ചെയ്യേണ്ടി വന്നതാണോയെന്ന് എനിക്ക് സംശയമുണ്ട്.

കാരണം അമൽ നീരദ് പടത്തിൽ ഒരു പാട്ട് ഉണ്ടാവുകയെന്ന് പറഞ്ഞാൽ രസമല്ലേ. പ്രത്യേകിച്ച് അതിനകത്തൊരു ഡാൻസ് ഉണ്ടാവുകയെന്ന് പറയുന്നത് അത് ഏതൊരു ആക്ടർക്കും ആഗ്രഹമുള്ള കാര്യമല്ലേ. അത് സംഭവിക്കണേയെന്ന് ആദ്യം മുതലേ ആഗ്രഹിക്കുന്ന ഒരാളായിരുന്നു എന്റെ ഭാര്യ. പക്ഷെ പിന്നെ ഞങ്ങൾ അത് വിട്ടു. അതിനുള്ള സ്കോപ് സിനിമയിൽ ഇല്ലായെന്ന് മനസിലായി. ഒരു ദിവസം അമൽ പെട്ടെന്ന് പറഞ്ഞു, എന്നാ പിന്നെ നമുക്കൊരു പ്രൊമോ സോങ് പെടച്ചാലോയെന്ന്. അത് കേട്ടപ്പോൾ ഞാൻ എക്സൈറ്റഡായി.

19ാമത്തെ വയസില്‍ എന്നേക്കാള്‍ ഇരട്ടി പ്രായമുള്ളയാളെ വിവാഹം ചെയ്തു, ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും മോശം തീരുമാനം: അഞ്ജു

അമൽ എന്നെ ചാക്കോ മാഷ് എന്നാണ് വിളിക്കുന്നത്. ചാക്കോ മാഷിന് ഇതുവരെ കാണാത്ത സ്റ്റെപ്പും കാര്യങ്ങളുമൊക്കെ വേണമെന്ന് അമൽ എന്നോട് പറഞ്ഞു. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ഡാൻസ് സീക്വൻസിന് വേണ്ടി റിഹേഴ്സൽ ചെയ്ത് ഞാൻ പോകുന്നത്. അതാണ് സ്തുതി പാട്ട്,’കുഞ്ചാക്കോ ബോബൻ പറയുന്നു.

Content Highlight: Kunchacko Boban About Sthuthi Song And His Dance