ചന്തു ജോസഫ് ഹംസ എന്നായിരുന്നു ഞാന്‍ ഇവനിട്ട പേര്, പിന്നീട് ചന്തു എന്ന് മാത്രം ആക്കിയതിന് കാരണമുണ്ട്: സലിം കുമാര്‍

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് പിന്നാലെയാണ് സലിം കുമാറിന്റെ മകന്‍ ചന്തു സലിം കുമാറിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്.

അച്ഛനെപ്പോലെ തന്നെ സിനിമയാണ് ചന്തുവിന്റേയും ഇഷ്ടമേഖല. അല്പം മിമിക്രിയും കോമഡിയുമൊക്കെ കയ്യിലുമുണ്ട്.

മകന് ചന്തു എന്ന് പേരിട്ടതിനെ കുറിച്ചും ആദ്യം തീരുമാനിച്ചിരുന്ന പേരിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സലിം കുമാര്‍.

ചന്തു ജോസഫ് ഹംസ എന്നായിരുന്നു മകന് ആദ്യം ഇട്ടിരുന്ന പേരെന്നും പിന്നീട് ചന്തു എന്ന് മാത്രം ആക്കുകയായിരുന്നെന്നും സലിം കുമാര്‍ പറഞ്ഞു.

ചന്തുവെന്നും ആരോമല്‍ എന്നുമുള്ള വടക്കന്‍ പാട്ടിലെ പേരുകള്‍ മക്കള്‍ക്കിട്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വടക്കന്‍പാട്ടുമായി ബന്ധമൊന്നും ഇല്ലെന്നായിരുന്നു സലിം കുമാറിന്റെ മറുപടി.

രണ്ടാഴ്ച വെറുതെ വീട്ടിലുന്നാല്‍ ഭ്രാന്ത് പിടിക്കും, സിനിമയില്ലാതെ എനിക്ക് ജീവിക്കാനാകില്ല: വിജയരാഘവന്‍

‘ സഹോദരന്‍ അയ്യപ്പന്റെ നാട്ടില്‍ നിന്നാണല്ലോ ഞങ്ങള്‍ വരുന്നത്. അങ്ങനെ ആദര്‍ശം തലയ്ക്കു പിടിച്ച് ചന്തു ജോസഫ് ഹംസ എന്നായിരുന്നു മകനിട്ട ആദ്യ പേര്.

പിന്നെ കുടുംബക്കാരുടെ മുഖത്ത് നോക്കാന്‍ കഴിയാതായി. മനുഷ്യന്‍ ഒരു കുടുംബ ജീവി കൂടിയാണല്ലോ. അങ്ങനെയാണഅ ചന്തു എന്ന് മാത്രമായത്.

പിന്നെ ചന്തുവുള്ള ഒരു കുടുംബത്തില്‍ ആരോമല്‍ കൂടി വേണമല്ലോ. അങ്ങനെ ഇളയവന്‍ ആരോമലായി. ഒരു പെണ്‍കുട്ടി ഉണ്ടായാല്‍ ഇടാന്‍ വെച്ച പേരാണ് ആര്‍ച്ച.

ആദ്യത്തെ രണ്ടും ആണ്‍ കുട്ടികളായി. പിന്നെ ഭാര്യയുടെ നിസ്സഹകരണം കാരണം കുട്ടികളുണ്ടായില്ല. അങ്ങനെ ആര്‍ച്ച എന്ന പേര് വേസ്റ്റായി (ചിരി),’ സലിം കുമാര്‍ പറയുന്നു.

മോഹന്‍ലാല്‍ അഭിനയിച്ച ആ രണ്ട് സിനിമകളും എനിക്ക് സംവിധാനം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു: പ്രിയദര്‍ശന്‍

മക്കളെ സിനിമയില്‍ കൊണ്ടുവരാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല എന്ന ചോദ്യത്തിന് പാര്‍ട്ടി സെക്രട്ടറി ശുപാര്‍ശ ചെയ്താലോ ഇന്റര്‍വ്യൂവിന് മാര്‍ക്ക് കൂട്ടിക്കൊടുത്താലോ സിനിമയില്‍ നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു സലിം കുമാറിന്റെ മറുപടി.

അടിസ്ഥാനപരമായി സിനിമാ വാസനയും പ്രതിഭയും വേണമെന്നും സലിം കുമാര്‍ പറഞ്ഞു.

ജന്മവാസന എന്നൊന്നുണ്ട്. ഒന്നോ രണ്ടോ സിനിമയില്‍ ശുപാര്‍ശ കൊണ്ടു നില്‍ക്കാം. പക്ഷേ മൂന്നാമത്തെ സിനിമയില്‍ അത് പറ്റില്ല.

അത് അറിയാവുന്നതുകൊണ്ടാണ് ഞാന്‍ രണ്ട് മക്കളേയും നന്നായി പഠിപ്പിച്ചത്. ചന്തു ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.ജിയും എല്‍.എല്‍.ബിയും കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ സിനിമയില്‍ സജീവമായത്,’ സലിം കുമാര്‍ പറഞ്ഞു.

Content Highlight: Salim Kumar About His Son Name Chandu