ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി തിരുവോത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്.
ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി നടി ഇഷ തല്‍വാറും എത്തിയിരുന്നു.
2012ല്‍ വിനീത് ശ്രീനീവാസന്റെ തട്ടത്തിന്‍മറയത്ത് എന്ന സിനിമയിലൂടെയാണ് ഇഷ തല്‍വാര്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. അയിഷ എന്ന ‘ഉമ്മച്ചിക്കുട്ടി’യുടെ കഥാപാത്രം മലയാളികള്‍ക്കും പ്രിയപ്പെട്ടതായി.
ചില പെണ്‍കുട്ടികള്‍ നമ്മളെ പിടിച്ചുവലിക്കും; അതിലൊക്കെ ഞാന്‍ അണ്‍കംഫേര്‍ട്ടബിളാണ്: അനാര്‍ക്കലി
ബാംഗ്ലൂര്‍ ഡെയ്‌സിലെ മീനാക്ഷി എന്ന ഇഷയുടെ കഥാപാത്രത്തേയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ ഡെയ്സില്‍ തനിക്കായി മാറ്റിവെച്ച കഥാപാത്രം അതായിരുന്നില്ലെന്ന് പറയുകയാണ് ഇഷ.
മീനാക്ഷിയെന്ന കഥാപാത്രത്തെ താന്‍ ചോദിച്ചുവാങ്ങുകയായിരുന്നു എന്നാണ് ഇഷ തല്‍വാര്‍ പറഞ്ഞത്.
‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മനസ്സിനോട് ഇണങ്ങിയ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. വേണ്ട എന്ന് തോന്നിയ സിനിമകളും അതിലുണ്ടായിരുന്നു. അയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്സില്‍ നിത്യമേനോന്‍ ചെയ്ത വേഷമായിരുന്നു എനിക്ക് ആദ്യം ലഭിച്ചത്.
സിനിമ കണ്ട ലാലേട്ടൻ ആ വേഷം എനിക്ക് തന്നുകൂടായിരുന്നോയെന്ന് ചോദിച്ചു: അനൂപ് മേനോൻ
എന്നാല്‍ മീനാക്ഷി എന്ന നെഗറ്റീവ് റോള്‍ ഞാന്‍ ചോദിച്ചു വാങ്ങുകയായിരുന്നു. ‘ഐലവ് ദാറ്റ് തേപ്പുകാരി’. നിവിനുമൊത്ത് അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി. ആ കഥാപാത്രം വളരെ റിയലാണ്. നമുക്കും ഇടയിലില്ലേ അങ്ങനെയൊരാള്‍,’ ഇഷ തല്‍വാര്‍ പറയുന്നു.
Content Highlight: Actress Isha Talwar About Banglore Days Movie