പാലാക്കാരന്‍ അച്ചായന്‍, മുണ്ട്, ജുബ്ബ, ബ്രെയ്സ്ലെറ്റ്, ആ ലൈന്‍ ഞാന്‍ വിട്ടു; ബ്രേക്ക് വരാനുള്ള കാരണം അതാണ്: നിസ്താര്‍ സേഠ് - DKampany - Movies | Series | Entertainment

പാലാക്കാരന്‍ അച്ചായന്‍, മുണ്ട്, ജുബ്ബ, ബ്രെയ്സ്ലെറ്റ്, ആ ലൈന്‍ ഞാന്‍ വിട്ടു; ബ്രേക്ക് വരാനുള്ള കാരണം അതാണ്: നിസ്താര്‍ സേഠ്

അമല്‍നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിലും മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനായതിന്റെ സന്തോഷത്തിലാണ് നടന്‍ നിസ്താര്‍ സേഠ്.

വരത്തനും ഭീഷ്മപര്‍വത്തിനും ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗെയ്ന്‍വില്ലയിലും ഒരു സുപ്രധാന കഥാപാത്രമായി നിസ്താര്‍ എത്തുന്നുണ്ട്.

തന്റെ ശരീരപ്രകൃതി മൂലം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന വേഷങ്ങളാണ് തേടിയെടുത്തുന്നതെന്നും അതുകൊണ്ട് തന്നെ പല വേഷങ്ങളും വേണ്ടെന്ന് വെച്ചെന്നും പറയുകയാണ് നിസ്താര്‍.

‘ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നൊരു സംശയം തോന്നിയപ്പോള്‍ ഞാന്‍ ചില സിനിമകള്‍ ഏറ്റെടുത്തില്ല, വരുന്നതെല്ലാം ഒരേപോലത്തെ കഥാപാത്രങ്ങള്‍ ആയിരുന്നു.

‘പെണ്ണുങ്ങള്‍ വളയ്ക്കാനോ ഒടിക്കാനോ തിരിക്കാനോ പറ്റുന്നവരല്ല, ബഹുമാനിക്കാന്‍ പഠിക്കൂ’

ടൊവിനോ തോമസ് നായകനായ എ.ആര്‍.എമ്മില്‍ കുറച്ചു വ്യത്യസ്തമായ കഥാപാത്രമായിരുന്നു. ജിതിന്‍ കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ ഈ സംശയം ചോദിച്ചിരുന്നു.

ജിതിന്‍ പറഞ്ഞത് അത്തരമൊരു മാടമ്പി അല്ല വാത്സല്യമുള്ള ഒരു അച്ഛനാണ് എന്നാണ്. സ്ഥിരം പാലാക്കാരന്‍ അച്ചായന്‍, മുണ്ട്, ജുബ്ബ, ബ്രെയ്സ്ലെറ്റ്, ആ ലൈന്‍ ഞാന്‍ വിട്ടു.

അതുകൊണ്ട് ഭീഷ്മയ്ക്കു ശേഷം ചെറിയൊരു ബ്രേക്ക് വന്നു, ഇപ്പൊള്‍ കഥാപാത്രങ്ങള്‍ മാറി വരുന്നുണ്ട്. വിളിക്കുന്നവര്‍ക്ക് കൂടി തോന്നണം നമ്മുടെ ശരീരത്തിനപ്പുറം ഒരു നടന്‍ കൂടി ഉണ്ട് അയാളില്‍ എന്ന്.

ശരീരത്തിനപ്പുറം ഒരു നടന്റെ കഴിവ് തിരിച്ചറിയപ്പെടുമ്പോഴാണ് ഒരു അഭിനേതാവ് വിജയിക്കുന്നത്,’ നിസ്താര്‍ സേഠ് പറയുന്നു.

ബോഗയ്ന്‍വില്ലയില്‍ ഫ്‌ളാഷ്ബാക്കില്‍ വരുന്ന ഒരു ചെറിയ കഥാപാത്രമാണ് എന്റേത്. നാല് ദിവസമാണ് ഷൂട്ടിങ് ഉണ്ടായിരുന്നത്. അമല്‍ എന്നെ വിളിച്ചിട്ട് പറഞ്ഞത് ”നമ്മുടെ അടുത്ത പ്രോജക്ടില്‍ നിസ്താറിക്ക ഒരു ക്യാരക്ടര്‍ ചെയ്യണം. അത് വന്ന് ചെയ്‌തേ പറ്റൂ”. എന്നാണ്.

ആ ഒരൊറ്റ കാരണം കൊണ്ട് അത്തരം വേഷങ്ങളൊക്കെ ഞാന്‍ ഒഴിവാക്കി: മഞ്ജു പിള്ള

‘പിന്നെന്താ’ എന്ത് ഞാന്‍ പറഞ്ഞു. വേറെ ഒന്നും ചോദിച്ചില്ല. പടം ഉണ്ടെന്ന് പറയുമ്പോള്‍ എല്ലാവരും കഥാപാത്രത്തെപ്പറ്റി ചോദിക്കും, നിങ്ങള്‍ക്ക് കഥാപാത്രത്തെപ്പറ്റി അറിയണ്ടേ എന്ന് അമല്‍ ചോദിച്ചു.

‘എന്നെ ആവശ്യമുണ്ടെങ്കില്‍ അല്ലേ അമല്‍ വിളിക്കൂ, കൂടുതല്‍ ഒന്നും എനിക്ക് അറിയേണ്ട” എന്നാണ്. ‘ഒരു ക്രൂരനായ ഫ്യൂഡല്‍ മാടമ്പി” അതാണ് വേഷമെന്ന് പറഞ്ഞു. അത്ര മാത്രമേ പറഞ്ഞുള്ളൂ.

പിന്നെ അമല്‍ നീരദിന്റെ ഫ്രെയിമില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. എനിക്ക് അവിടെ ചവിട്ടി കയറാന്‍ കഴിയും എന്ന് ഞാന്‍ കരുതിയിട്ടേ ഇല്ല.

പക്ഷേ അമല്‍ എന്നെ വിളിച്ചു. വീണ്ടും അമല്‍ നമ്മളെ സമീപിക്കുമ്പോള്‍ അതൊരു ബഹുമതി ആയിട്ടാണ് ഞാന്‍ കാണുന്നത്, നിസ്താര്‍ പറഞ്ഞു.

ആ തെറ്റിദ്ധാരണ മുതലെടുക്കുക എന്നുള്ളതാണ് ഞങ്ങളും ചെയ്തത്, ആ മുതലെടുപ്പ് വിജയിച്ചു: കുഞ്ചാക്കോ ബോബന്‍

അതുപോലെ എ.ആര്‍.എമ്മില്‍ വളരെ നല്ല ഒരു കഥാപാത്രമായിരുന്നു. ഒരുപാട് ബഹളവും ഒച്ചപ്പാടും ഒന്നും ഇല്ല, ബഹളം വെക്കാവുന്ന സീനില്‍ പോലും ആത്മസംയമനം പാലിച്ച് ഉള്ളിലെ സംഘര്‍ഷം അടക്കി നടക്കുന്ന ഒരാള്‍.

സുജിത്തിന്റെ എഴുത്തിലെ ഒരു സുഖമുണ്ട് ആ സിനിമയ്ക്ക്. ആ ഒരു സീനിന് ഒന്നര പേജ് ഒന്നും എഴുതി വച്ചിട്ടില്ല, ആകെ അഞ്ചു വാചകമേ എഴുതിയിട്ടുള്ളൂ, ആ അഞ്ചു വാചകം രണ്ടു പേജിന്റെ ആഴമുണ്ട്.

ടൊവിനോയോടൊപ്പം മൂന്നാമത്തെ പടമാണ് അത്. ആദ്യം ചെയ്തത് ‘മറഡോണ’, പിന്നെ ‘നീലവെളിച്ചം’ അതുകഴിഞ്ഞാണ് എ.ആര്‍.എം. ടൊവിനോ മിടുക്കനായ ഒരു നടനാണ്,’ നിസ്താര്‍ പറയുന്നു.

Content Highlight: Actor Nisthar Sait about His Role on Bougainvillea and Type casting