വെളിപാടിന്റെ പുസ്തകം പരാജയപ്പെടാനുള്ള കാരണം അതാണ്, കുറ്റബോധമുണ്ട്: ലാല്‍ ജോസ്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തിടുക്കം കൂട്ടി ചേയ്യേണ്ടി വന്നതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടതെന്നാണ് ലാല്‍ ജോസ് പറയുന്നത്.

പ്ലാന്‍ചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് എങ്കില്‍ പിന്നെ ഇതായിക്കോട്ടെ എന്ന് കരുതിയെന്നും ‘വെളിപാടിന്റെ പുസ്തക’ത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.

മോഹന്‍ലാല്‍ എന്ന നടനോടൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹംകൊണ്ടുമാത്രം സംഭവിച്ചതാണ് ‘വെളിപാടിന്റെ പുസ്തകമെന്നും’ ലാല്‍ ജോസ് പറഞ്ഞു.

പ്രാരാബ്ധം സ്റ്റാര്‍ വിളി ഒരര്‍ത്ഥത്തില്‍ പോസിറ്റീവാണ്: സൈജു കുറുപ്പ്

ലാലേട്ടനുവേണ്ടി മൂന്ന് സബ്ജക്ടുകള്‍ ആലോചിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃച്ഛികമായി ബെന്നി പി. നായരമ്പലം തന്നോടു പറഞ്ഞ ചിന്തയില്‍നിന്നാണ് ‘വെളിപാടിന്റെ പുസ്തകം’ പിറക്കുന്നത്.

നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ ഒരു കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നു. ആ വേഷം അയാളില്‍നിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റര്‍നാഷണല്‍ വിഷയമാണെന്ന് തോന്നി. ക്ലാസിക് ആവേണ്ട സിനിമയായിരുന്നു.

വെറും ഒമ്പതു ദിവസംകൊണ്ടാണ് സിനിമയുടെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയത്. ‘ഒടിയന്‍’ തുടങ്ങുന്നതിനുമുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു.

അവര്‍ തന്നെയാണ് ചിത്രം നിര്‍മിച്ചതും. നിങ്ങളിപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ ഞാനും സമ്മതം മൂളി.

അപ്പയ്ക്ക് എത്ര വയസായെന്ന ചോദ്യത്തിന് 37 എന്ന് ഞാന്‍ പറഞ്ഞു; അവന്റെ മറുപടി കേട്ട് അമ്പരന്നുപോയി: കുഞ്ചാക്കോ ബോബന്‍

സാധാരണ ഞാന്‍ ചെയ്യുന്ന രീതിയേ അല്ല അത്. ‘അയാളും ഞാനും തമ്മില്‍’ ഒന്നരവര്‍ഷംകൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോള്‍ ഉണ്ടായത്.

പലതവണ ഞങ്ങളിരുന്ന് ചര്‍ച്ചചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ ഞാന്‍ മറ്റ് ചില പ്രോജക്ടുകളും ചെയ്തു.

പക്ഷേ, ‘വെളിപാടിന്റെ പുസ്തക’ത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പത് ദിവസംകൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറയുകയായിരുന്നു.

അവര്‍ക്കത് ഇഷ്ടമായി. ലാലേട്ടന്‍ ഒന്നുരണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനൊക്കെ മറുപടി പറഞ്ഞു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

ഞാന്‍ എങ്ങനെ അഭിനയിച്ചാലും അവര്‍ ഓക്കെ മാഡം, വെരിഗുഡ് മാഡം എന്നേ പറയൂ, മലയാളത്തില്‍ പക്ഷേ അങ്ങനെയല്ല: സുഹാസിനി

പിന്നെയുള്ള സമയത്ത് എഴുതിപ്പൂര്‍ത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചര്‍ച്ചയ്‌ക്കോ പുനരാലോചനയ്‌ക്കോ സമയം കിട്ടിയില്ല.

ഇതിനുമുമ്പ് കസിന്‍സ്, ബലരാമന്‍ എന്നീ പ്രോജക്ടുകള്‍ ലാലേട്ടനെവെച്ച് ഞാന്‍ ആലോചിച്ചിരുന്നു. ബലരാമനാണ് പദ്മകുമാര്‍ പിന്നീട് ‘ശിക്കാര്‍’ എന്നപേരില്‍ സിനിമയാക്കിയത,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Laljose about Mohanlal Velipadinte Pusthakam