ബിഗ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് അമൽ നീരദ്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും മലയാളികളുടെ മനസ്സിൽ അമൽ നീരദ് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ ആ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തുടർന്ന് വന്ന സാഗർ ഏലിയാസ് ജാക്കി, അൻവർ, വരത്തൻ തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടി.
അമൽ നീരദ് ഏറ്റവും ടെൻഷനോടെ ചെയ്ത ചിത്രം ഇയോബിന്റെ പുസ്തകമാണെന്ന് പറയുകയാണ് നടിയും അമലിന്റെ പാർട്ണറുമായ ജ്യോതിർമയി. ആ ചിത്രത്തിന്റെ ക്യാമറക്കും സംവിധാനത്തിനും പുറമേ നിർമാതാവും അമലായിരുന്നുവെന്നും ജ്യോതിർമയി പറയുന്നു. എല്ലാംകൂടെ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എല്ലാം ഒന്നിച്ച് ചെയ്യേണ്ടെന്ന് അമലിന്റെ അമ്മ പറഞ്ഞിരുന്നുവെന്നും ജ്യോതിർമയി പറഞ്ഞു.
ഇയോബിന്റെ പുസ്തകം ചെയ്യുമ്പോൾ അമൽ പ്രൊഡ്യൂസറായിരുന്നു അതിന്റെ ഡയറക്ടറായിരുന്നു ക്യാമറമാനായിരുന്നു. വേറൊരു സിനിമയിലും ഇത്രയും ടെൻഷനടിച്ച് ഞാൻ അമലിനെ കണ്ടിട്ടില്ല.
അമലിന്റെ അമ്മ തന്നെ അമലിനോട് പറഞ്ഞിരുന്നു, മോന് എല്ലാംകൂടെ ചെയ്യാൻ പറ്റില്ലെങ്കിൽ എല്ലാം എടുക്കേണ്ടായെന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്,’ജ്യോതിർമയി പറയുന്നു.
ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ കരച്ചില് വന്നെന്ന് അമല്‍ സാര്‍; അന്ന് അദ്ദേഹത്തിന്റെ വിഷന്‍ മനസിലായി: ലാജോ ജോസ്
ഫഹദ് ഫാസിൽ, ലാൽ, വിനായകൻ, ജയസൂര്യ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ഇയോബിന്റെ പുസ്തകം. അതേസമയം അമൽ നീരദിന്റെ പുതിയ ചിത്രമായ ബോഗയ്ൻവില്ല കഴിഞ്ഞ ദിവസം റിലീസായിരുന്നു. വലിയ ഇടവേളക്ക് ശേഷം ജ്യോതിർമയി അഭിനയിക്കുന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ഒന്നിക്കുന്നുണ്ട്.
Content Highlight: Jyothirmayi About Iyyobinte Pusthakam Movie