മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ നായികയാണ് നയന്‍താര. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിയായി നയന്‍സ് മാറി.
സത്യന്‍ അന്തിക്കാടാണ് നയന്‍താരയെ മനസിനക്കരെയിലെ നായികയായി തിരഞ്ഞെടുക്കുന്നത്. എങ്ങനെയെങ്കിലും സിനിമയില്‍ എത്തിയേ തീരൂ എന്ന വാശിയൊന്നും നയന്‍താരയില്‍ താന്‍ ഒരിക്കലും കണ്ടിരുന്നില്ലെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്.
മനസിനക്കരെയിലെ ഗൗരി എന്ന കഥാപാത്രത്തിന് ഇണങ്ങുമെങ്കില്‍ മാത്രം ചെയ്യാം ഇല്ലെങ്കില്‍ തിരിച്ചുപോകാം എന്നൊരു രീതിയിലായിരുന്നു അവര്‍ വന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
ആ ഗോസിപ്പില്‍ കാര്യമുണ്ടായിരുന്നു: ഉര്‍വശി
ആദ്യ കാഴ്ചയില്‍ തന്നെ തികഞ്ഞ ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയായാണ് നയന്‍താരയെ തോന്നിയതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
‘നയന്‍താര ജനിച്ചതും വളര്‍ന്നതുമൊക്കെ കേരളത്തിന് പുറത്താണ്. സ്വന്തം നാടായ തിരുവല്ലയില്‍ വളരെ കുറച്ച് വര്‍ഷങ്ങളേ ജീവിച്ചിട്ടുള്ളൂ. എന്നിട്ടും നമ്മളോട് സംസാരിക്കുമ്പോഴും ചാനല്‍ അഭിമുഖങ്ങളിലുമൊക്കെ പച്ചമലയാളത്തിലേ അവര്‍ സംസാരിക്കാറുള്ളൂ.
തമിഴ് ചാനലിലാണെങ്കില്‍ ശുദ്ധമായ തമിഴ് ഭാഷയില്‍ മാത്രം സംസാരിക്കും. മറ്റാരെക്കാളും മനോഹരമായി ഇംഗ്ലീഷില്‍ സംസാരിക്കാനറിയുന്ന ആളാണ്.
പക്ഷേ ഇംഗ്ലീഷാണ് അറിവിന്റേയും അന്തസ്സിന്റേയും അളവുകോലെന്ന് നയന്‍താര കരുതിയിട്ടേയില്ല. നിറംകുടം തുളമ്പാറില്ലല്ലോ’, സത്യന്‍ അന്തിക്കാട് പറയുന്നു.
വേട്ടയ്യനിലും കൈപൊള്ളി; രജിനിക്ക് മുന്‍പില്‍ പുതിയ നിബന്ധനയുമായി ലൈക
എന്നും എപ്പോഴും സിനിമയുടെ ഷൂട്ടിങ് നടക്കുന്ന അതേ സമയത്ത് തന്നെയായിരുന്നു ഭാസ്‌ക്കര്‍ ദി റാസ്‌കല്‍ സിനിമയുടെ ഷൂട്ടിങ് നടന്നതെന്നും അന്ന് തന്നെ കാണാന്‍ സെറ്റിലേക്ക് നയന്‍താര എത്തിയെത്തിയെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
എന്നാല്‍ അന്ന് മഞ്ജുവാര്യര്‍ക്ക് എന്തോ ഒരു പുരസ്‌കാരം ലഭിച്ചതുകാരണം നിറയെ പത്രക്കാരും ചാനലുകാരും വന്നെന്നും അതുകൊണ്ട് തന്നെ നയന്‍താര പെട്ടെന്ന് തിരിച്ചുപോയെന്നും സത്യന്‍ അന്തിക്കാട് പറയുന്നുണ്ട്.
അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്റെ ഫോണിലേക്ക് നയന്‍താരയുടെ ദീര്‍ഘമായ ഒരു മെസ്സേജ് വന്നെന്നും അദ്ദേഹം പറയുന്നു.
ഷൂട്ടിങ് അടുത്ത് നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്നെ കാണാന്‍ മാത്രമായി ഓടിയെത്തിയതാണെന്നും വിചാരിച്ചതിലും കൂടുതല്‍ ആളുകളും പത്രക്കാരുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ തിരിച്ചുപോന്നതെന്നും അതിലെഴുതിയിരുന്നു. ഒപ്പം ഹൃദയത്തില്‍ തൊടുന്ന ചില വാക്കുകളും ആ സന്ദേശത്തില്‍ ഉണ്ടായിരുന്നു.
മോഹന്‍ലാലിന്റെ അഭിനയത്തിന് എന്തൊരു ഒറിജിനാലിറ്റിയാണെന്ന് അദ്ദേഹം പറയാറുണ്ട്: പ്രശാന്ത് അലക്സാണ്ടര്‍
‘ സിനിമ എന്ന അത്ഭുതലോകത്തിന്റെ വാതിലുകള്‍ എനിക്കുമുന്നില്‍ തുറന്നുതന്നത് താങ്കളാണ്. താങ്കള്‍ പ്രതീക്ഷിച്ചതുപോലെയുള്ള അഭിനയ മികവ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ഞാനതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതെന്റെ ഗുരുവിന് നല്‍കുന്ന വാക്കാണ്’, അതിമനോഹരമായ ഇംഗ്ലീഷിലാണ് എഴുത്ത്.
എനിക്ക് ഒരുപാട് സന്തോഷം തോന്നി. നയന്‍താര സിനിമയിലെത്താന്‍ ഞാനൊരു നിമിത്തമായി എന്നല്ലാതെ അവരുടെ വളര്‍ച്ചയില്‍ മറ്റൊരു പങ്കും എനിക്കില്ല. സ്വന്തം കഴിവും ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ടാണ് അവര്‍ ഇന്നത്തെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയത്’, സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Director Sathyan Anthikkad about Nayanthara