ആ സിനിമയിലെ അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാമെന്നാണ് തീരുമാനിച്ചിരുന്നത്: അന്ന ബെന്‍

മലയാളത്തില്‍ തുടങ്ങി ഇതര ഭാഷകളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കരിയറില്‍ വ്യത്യസ്തത പരീക്ഷിക്കുകയാണ് നടി അന്ന ബെന്‍. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത കല്‍ക്കിയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള, സാറാസ് തുടങ്ങി ചെയ്ത സിനിമകളിലെല്ലാം വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അന്നയ്ക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ സിനിമയായിരിക്കും തന്റെ കരിയര്‍ എന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്ന ഒരു ചിന്തയിലാണ് സിനിമയിലെത്തിയതെന്നുമാണ് അന്ന പറയുന്നത്.

ഫഹദിന്റെ രണ്ടാം വരവ്; അന്ന് ഞാന്‍ ചെയ്യാനിരുന്ന സിനിമ ചാപ്പാ കുരിശ് കാരണം വേണ്ടെന്നുവെച്ചു: ലാല്‍ ജോസ്

സിനിമ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നും അന്ന പറയുന്നു. കുമ്പളങ്ങിയില്‍ അഭിനയിക്കുമ്പോള്‍ തുടര്‍ന്നങ്ങോട്ട് തന്റെ കരിയര്‍ സിനിമയിലായിരിക്കുമെന്ന് കരുതിയിട്ടില്ലെന്നാണ് അന്ന ബെന്‍ പറയുന്നത്.

‘കുമ്പളങ്ങിയ്ക്ക് ശേഷം എന്നൊരു പ്ലാന്‍ മനസിലുണ്ടായിരുന്നില്ല. അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു മനസില്‍. എന്നാല്‍ പ്രതീക്ഷിച്ചതിലേറെ സൗഭാഗ്യങ്ങള്‍ എനിക്ക് കിട്ടി. ആ എക്‌സൈറ്റ്‌മെന്റിലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്’, അന്ന ബെന്‍ പറയുന്നു.

ഓഡീഷന്‍ വഴിയാണ് ഞാന്‍ കുമ്പളങ്ങി നൈറ്റ്‌സിലെത്തുന്നത്. ബേബി മോള്‍ എന്ന കഥാപാത്രത്തിന് ഞാന്‍ വിചാരിച്ചതിനേക്കാളും മൈലേജ് ലഭിച്ചു. അതിന് ശേഷം ചെയ്ത ഹെലന്‍ എന്ന കഥാപാത്രവും ഏറെ പ്രശംസ നേടിത്തന്നു. ചില കഥാപാത്രങ്ങള്‍ വായിക്കുമ്പോള്‍ തന്നെ ഒരുപാട് റിലേറ്റ് ചെയ്യാന്‍ സാധിക്കും.

ഇന്ത്യയില്‍ ആദ്യമായി ഒരു സിനിമയുടെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ വന്നത് ആ കമല്‍ ചിത്രത്തിനാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി

നമ്മള്‍ ആ കഥാപാത്രങ്ങളെ പലയിടത്തും കണ്ടിട്ടുണ്ടാകും. മറ്റ് ചിലത് സെറ്റിലെത്തി സംവിധായകന്‍ അതിനെ കുറിച്ച് വിശദമായി പറയുമ്പോഴായിരിക്കും കുടുതല്‍ റിലേറ്റ് ചെയ്യാനാവുക. പല കഥാപാത്രങ്ങളും പല വിധത്തിലാണ് നമ്മളിലേക്ക് എത്തുക,’ അന്ന പറയുന്നു.

നമ്മുടെ അധ്വാനത്തിന്റെ ഫലം എന്ന് പറയുന്നത് സിനിമ ഇറങ്ങുമ്പോള്‍ കേള്‍ക്കുന്ന നല്ല വാക്കുകളാണെന്നും പുരസ്‌കാരങ്ങളൊന്നും ഒരു കാലത്തും പ്രതീക്ഷിട്ടില്ലെന്നും താരം പറഞ്ഞു.

Content Highlight: Actress Anna Ben about her passion and Cinema