ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
സിനിമയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ്. ചിത്രത്തിന്റെതായി വരുന്ന അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
അത്തരത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വി പങ്കുവെച്ച രസകരമായ പോസ്റ്റാണ് ഇപ്പോള്‍ ട്രെന്റാകുന്നത്.
‘ലെ ആന്റണി: ഹെലികോപ്റ്റര്‍ വരും എന്ന് ഞാന്‍ പറഞ്ഞു… ഹെലികോപ്റ്റര്‍ വന്നു !
ഇനി വേറെ എന്തെങ്കിലും?’
എന്ന അടിക്കുറിപ്പോടെ കൈകൂപ്പി ഇരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി കുഞ്ഞിക്ക; ലക്കി ഭാസ്‌ക്കര്‍ ട്രെയിലറിന് വന്‍ വരവേല്‍പ്പ്
അടുത്തിടെ പൃഥ്വിയുടെ പിറന്നാള്‍ ദിനത്തിന് ആന്റണി പെരുമ്പാവൂര്‍ ആശംസകള്‍ നേര്‍ന്നപ്പോള്‍ പൃഥ്വി തമാശ രൂപേണ ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടത് വലിയ ഹിറ്റായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൃഥ്വിയുടെ പുതിയ പോസ്റ്റ്.
പൃഥ്വിയുടെ പോസ്റ്റ് താരങ്ങളും ഏറ്റെടുത്തു. ‘ഇനി ഒരു പറക്കും തളിക ആകാം’ എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റിന് താഴെയുള്ള നടന്‍ ടൊവിനോ തോമസിന്റെ കമന്റ്.
നേരത്തെ പൃഥ്വിരാജിന്റെ ജന്മദിനത്തില്‍, സയിദ് മസൂദായുള്ള പൃഥ്വിയുടെ ചിത്രം പുറത്തുവിട്ടിരുന്നു.
മലയാള സിനിമയുടെ ബൈബിള്‍ ആണ് ആ ചിത്രം: മോഹന്‍ലാല്‍
നിലവില്‍ തിരുവനന്തപുരത്താണ് എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയിടങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് തിരുവനന്തപുരത്തേക്ക് എത്തിയത്.
സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. അതേസമയം എമ്പുരാന്റെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlight: Prithviraj New Post About Empuraan Movie