പണത്തിന് വേണ്ടി ചെയ്യുന്നതാണെന്ന് മറ്റാരേക്കാളും പ്രേക്ഷകര്‍ക്ക് മനസിലാകും, ആ ഓഫര്‍ നിരസിക്കാന്‍ അതും ഒരു കാരണമാണ്: ദുല്‍ഖര്‍ സല്‍മാന്‍

പണമല്ല സിനിമയാണ് മുഖ്യമെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലൂടെ ഒരുപാട് പണം ഉണ്ടാക്കുക എന്ന ലക്ഷ്യം തനിക്കില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘പണത്തിന് വേണ്ടി മാത്രമല്ല ഒരു സിനിമ ചെയ്യുന്നത്. നല്ല സിനിമകളുടെ ഭാഗമാകാന്‍ വേണ്ടിയാണ്. നല്ല സിനിമകള്‍ ഉണ്ടാകാനാണ്. എന്റെ കുടുംബം ഏതാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. ആ കുടുംബത്തില്‍ നിന്നും വന്ന ഞാന്‍ പണത്തിന് വേണ്ടി എന്ത് ചെയ്താലും അത് അവര്‍ക്ക് പെട്ടെന്ന് മനസിലാകും. ഒരു നടനെന്നതിനേക്കാള്‍ എന്റെ അച്ഛന്റെ മകനായാണ് പ്രേക്ഷകര്‍ എന്നെ കാണുന്ത്.

ഒരുപാട് പ്രതിഫലം നല്‍കി ഒരു റീമേക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അത് ഞാന്‍ സ്വീകരിക്കില്ല. പകരം ഒറിജിനല്‍ സിനിമകള്‍, പുതിയ സിനിമകള്‍ അത് തന്നെയാണ് എന്റെ ഇഷ്ടവും താത്പര്യവും ,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ഗ്ലാമർ പരിവേഷങ്ങൾ ഉപേക്ഷിക്കാനാവുമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച സൂപ്പർ സ്റ്റാർ: മോഹൻലാൽ

‘അടുത്തിടെ വലിയ പ്രതിഫലത്തിന് ഒരു ഒ.ടി.ടി എന്നെ ഹിന്ദിയില്‍ ഒരു ഷോ ചെയ്യാനായി സമീപിച്ചിരുന്നു. അതൊരു റീമേക്കായിരുന്നു. വലിയ പ്രതിഫലമാണ് അതിനായി എനിക്ക് അവര്‍ ഓഫര്‍ ചെയ്തത്.

പക്ഷേ ഞാന്‍ അവരോട് നോ പറഞ്ഞു. അതില്‍ എനിക്ക് താത്പര്യമില്ല. അതേസമയം ഞാന്‍ പരസ്യങ്ങളും നിക്ഷേപങ്ങളും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല.

ആ നടന്‍ ഡയലോഗ് പഠിക്കുന്നത് പോലെയാന്നും എനിക്ക് സാധിക്കില്ല: സുരാജ് വെഞ്ഞാറമൂട്

ഈ രീതി ഞാന്‍ സിനിമയിലെത്തിയ കാലം മുതല്‍ പിന്തുടരുന്നതാണ്. അത് അങ്ങനെ തന്നെ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. എനിക്ക് നിങ്ങള്‍ ഒരുപാട് പണം തന്നത് കൊണ്ട് ഞാനൊരു സിനിമ ചെയ്യില്ല’, ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറാണ് ദുല്‍ഖറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

Content Highlight: Actor Dulquer Salmaan about Money and Movies