എന്റെ എല്ലാ വസ്ത്രങ്ങളും തെരഞ്ഞെടുക്കുന്നത് അമ്മ, തെറിവിളി കേള്‍ക്കുന്നത് ഞാനും: ഹണി റോസ്

സോഷ്യല്‍മീഡിയയില്‍ വലിയൊരു ആരാധകരെ സൃഷ്ടിച്ചെടുത്ത നടിയാണ് ഹണി റോസ്. ഇനാഗുരേഷന്‍ സ്റ്റാര്‍ എന്നൊക്കെ ഹണിയെ ട്രോളാറുണ്ടെങ്കിലും ഹണി റോസ് പങ്കുവെക്കുന്ന ഓരോ പോസ്റ്റുകള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്.

താരത്തിന്റെ ഓരോ ഔട്ട് ഫിറ്റും കോസ്റ്റിയൂമുകളുമെല്ലാം ഞൊടിയിടലിയാണ് വൈറലാകുന്നത്. ഇപ്പോള്‍ തന്റെ കോസ്റ്റ്യൂം തിരഞ്ഞെടുക്കുന്നയാളെ കുറിച്ച സംസാരിക്കുകയാണ് താരം.

അമ്മയാണ് തനിക്കുള്ള എല്ലാ വസ്ത്രങ്ങളും തെരഞ്ഞെടുക്കുന്നതെന്നും എന്നാല്‍ ചില വസ്ത്രങ്ങളുടെ പേരില്‍ വലിയ ആക്ഷേപണങ്ങളും തെറിവിളികളും കേട്ടിട്ടുണ്ടെന്നും ഹണി റോസ് പറയുന്നു. പരിപാടിയില്‍ ഹണിക്കൊപ്പം അമ്മയും പങ്കെടുത്തിരുന്നു.

ടോക്‌സിക് വെറുതെ കമ്മിറ്റ് ചെയ്തതല്ല, ഗീതു മോഹന്‍ദാസ് എന്ന സംവിധായികയുടെ മറ്റൊരു ലെവല്‍ ടോക്‌സിക്കില്‍ കാണാം: യഷ്

താന്‍ തന്നെയാണ് മകളുടെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നതെന്ന് ഹണിയുടെ അമ്മയും പറയുന്നു. ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ട് വസ്ത്രം വാങ്ങിക്കുന്നത് താനാണെന്നും എന്നാല്‍ ഒരിക്കല്‍പോലും തന്റെ പേര് ഹണി റോസ് പറയാറില്ലെന്നുമാണ് അഭിമുഖത്തില്‍ അമ്മ പറയുന്നത്.

സോഷ്യല്‍മീഡിയയില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വരുന്ന ഓരോ വിമര്‍ശനങ്ങളും അമ്മ ശ്രദ്ധിക്കാറുണ്ടെന്ന് ഹണി പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് നിന്നാല്‍ നമുക്ക് ജീവിതം ഉണ്ടാകില്ലെന്നായിരുന്നു അമ്മയടെ മറുപടി.

‘ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് പറയുന്നു, എഴുതുന്നു. നമ്മള്‍ അതിലേക്ക് ശ്രദ്ധിക്കാന്‍ പോകേണ്ടതില്ല. മറ്റുള്ളവര്‍ പറയുന്നത് കേട്ടുനിന്നാല്‍ ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ മറ്റുള്ളവരായിത്തന്നെ കാണാനുള്ള ബോധം വേണം’ – ഹണി റോസിന്റെ അമ്മ പറഞ്ഞു.

പണത്തിന് വേണ്ടി ചെയ്യുന്നതാണെന്ന് മറ്റേരാക്കാളും പ്രേക്ഷകര്‍ക്ക് മനസിലാകും, ആ ഓഫര്‍ നിരസിക്കാന്‍ അതും ഒരു കാരണമാണ്: ദുല്‍ഖര്‍ സല്‍മാന്‍

സോഷ്യല്‍മീഡിയകളില്‍ വരുന്ന വിമര്‍ശനങ്ങളെ കാര്യമായി എടുക്കാറില്ലെന്നും ആദ്യമൊക്കെ വിഷമം തോന്നുമായിരുന്നെങ്കിലും പിന്നീട് അത് ചിരിച്ച് തള്ളാറാണ് പതിവെന്ന് ഹണിയും പറഞ്ഞു.

ചില ട്രോളുകളൊക്ക നന്നായി ആസ്വാദിക്കാറുണ്ട്. ഭാഷയൊക്കെ മാറുമ്പോഴാണ് നമുക്ക് ബുദ്ധിമുട്ടായി തോന്നുക. പിന്നെ അതൊക്ക് എഴുതിവിടുന്നവരുടെ മാനസികാവസ്ഥയാണല്ലോ, നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ല,’ ഹണി റോസ് പറഞ്ഞു.

Content Highlight: Honey Rose about his costumes and Trolls