ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് നടന്നുകയറി ദളപതി വിജയ്. ബോക്‌സ് ഓഫീസ് വിജയങ്ങള്‍ക്കൊപ്പം ജനപ്രീതിയിലും മുന്നേറുകയാണ് ഇതോടെ താരം.
തുടര്‍ച്ചയായുള്ള ബോക്‌സ് ഓഫീസ് വിജയം തന്നെയാണ് വിജയുടെ ജനപ്രീതി വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദി ഗോട്ട് സമ്മിശ്ര പ്രതികരണം നേടിയെങ്കിലും 450 കോടിയാണ് ബോക്‌സ് ഓഫിസില്‍ നിന്നും സ്വന്തമാക്കിയത്. തുടര്‍ച്ചയായി 200 കോടി കടക്കുന്ന എട്ടാമത്തെ വിജയ് ചിത്രം കൂടിയാണ് ദി ഗോട്ട്.
ഓര്‍മാക്‌സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രഭാസും ഷാരൂഖ് ഖാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പ്രഭാസിന്റെ കല്‍ക്കി 1000 കോടി രൂപയായിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്.
എന്റെ എല്ലാ വസ്ത്രങ്ങളും തെരഞ്ഞെടുക്കുന്നത് അമ്മ, തെറിവിളി കേള്‍ക്കുന്നത് ഞാനും: ഹണി റോസ്
പത്താന്‍, ജവാന്‍ എന്നീ തുടര്‍ച്ചയായ രണ്ട് 1000 കോടി സിനിമയാണ് ഷാരൂഖിന്റേതായി അടുത്തകാലങ്ങളില്‍ വന്നത്. അതോടൊപ്പം ഡങ്കി എന്ന ചിത്രത്തിന്റെ വിജയവും താരത്തിന്റെ ജനപ്രീതി കൂട്ടി.
അതേസമയം ജനപ്രതീയുള്ള നടന്മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു മലയാള നടന്‍ പോലുമില്ല. തമിഴ് സൂപ്പര്‍താരം തല അജിത്താണ് നാലാം സ്ഥാനത്ത്.
അഞ്ചാം സ്ഥാനത്തുള്ളത് ജൂനിയര്‍ എന്‍.ടി.ആര്‍ ആണ്. ദേവര എന്ന ചിത്രമാണ് ഇത്രയേറെ ജനപ്രീതിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
അതേസമയം അല്ലു അര്‍ജുന്‍ ആറാം സ്ഥാനത്തേക്ക് പിന്തണള്ളപ്പെട്ടു. മഹേഷ് ബാബുവാണ് ഏഴാം സ്ഥാനത്ത്.
അക്ഷയ് കുമാര്‍, രാംചരണ്‍, സല്‍മാന്‍ ഖാന്‍ എന്നിവരാണ് പട്ടികയില്‍ എട്ടും ഒന്‍പതും പത്തും സ്ഥാനങ്ങളില്‍.
Content Highlight: Vijay Becomes indias most popular star