തിയേറ്റര്‍ റിലീസിലും ഒ.ടി.ടി റിലീസിലും വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും. സംവിധായകനായി അഖില്‍ സത്യന്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായത്. അഞ്ജന ജയപ്രകാശ് ആദ്യമായി അഭിനയിച്ച മലയാള സിനിമ കൂടിയായിരുന്നു പാച്ചുവും അത്ഭുതവിളക്കും.
എഡിറ്റിങ്ങിനുപരി എഴുത്തിൽ ഉണ്ടായ സിനിമയാണ് ട്രാഫിക്: മഹേഷ് നാരായണൻ
എന്നാൽ താൻ നിവിൻ പോളിക്ക് വേണ്ടി ഒരുക്കിയ കഥയായിരുന്നു പാച്ചുവും അത്ഭുതവിളക്കുമെന്നും നിവിനിൽ നിന്നാണ് ചിത്രത്തിന്റെ ഐഡിയ തനിക്കുണ്ടാവുന്നതെന്നും അഖിൽ സത്യൻ പറഞ്ഞു. എന്നാൽ നിവിൻ തുറമുഖമടക്കമുള്ള സിനിമകളുടെ തിരക്കിലായപ്പോൾ ഫഹദ് ചിത്രത്തിലേക്ക് വരുകയായിരുന്നുവെന്നും ഒരു ഫോൺ കോളിലൂടെയാണ് ഫഹദ് സിനിമ ചെയ്യാൻ ഓക്കെ പറയുന്നതെന്നും അഖിൽ പറഞ്ഞു. ദി ഫോർത്തിനോട് സംസാരിക്കുകയായിരുന്നു അഖിൽ സത്യൻ.
‘പാച്ചുവിൽ ഫഹദ് അല്ലായിരുന്നുവെങ്കിൽ നിവിൻ ആയിരുന്നു നായകനാവുക. കാരണം നിവിന് വേണ്ടിയായിരുന്നു പാച്ചുവും അത്ഭുതവിളക്കും ആദ്യം തീരുമാനിച്ചത്. ശരിക്കും പാച്ചുവിന്റെ കഥ ഉണ്ടാവാൻ കാരണം നിവിനാണ്.
വിജയ് അഭിനയം നിര്‍ത്തുന്നില്ല! അറ്റ്‌ലി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയേക്കും
ഞാൻ ആദ്യം പറഞ്ഞ കഥ ഒരു ഫാമിലിക്കകത്തുള്ള കഥയായിരുന്നു. അപ്പോൾ നിവിനാണ് പറഞ്ഞത്, നമുക്ക് ഫാമിലി അല്ലാത്ത എന്തെങ്കിലും ചിന്തിക്കാമെന്ന്. അതിൽ നിന്നാണ് ഒരു ട്രിഗർ ഉണ്ടാവുന്നത്.
പക്ഷെ സിനിമ മുന്നോട്ട് പോയപ്പോൾ, നിവിന് തുറമുഖമൊക്കെയായി തിരക്കിലായിപ്പോയി. അപ്പോൾ ഡേറ്റിലൊക്കെ ചെറിയ ക്ലാഷ് വന്നു. ഞാൻ അതിനൊക്കെ ശേഷം കാഷ്വലായിട്ട് ഫഹദിനെ വിളിച്ച് സംസാരിച്ചപ്പോഴാണ് ഈ സിനിമയെ കുറിച്ച് പറയുന്നത്.
എനിക്ക് ഏറ്റവും അടുപ്പമുള്ളത് ഫഹദിനോടാണ്. ഞാൻ കഥ ഒറ്റ സ്‌ട്രെച്ചിൽ പറഞ്ഞപ്പോൾ ഷാനു പറഞ്ഞു, എന്നാൽ നമുക്കിത് ചെയ്യാമെന്ന്. പക്ഷെ നിവിന് കുഴപ്പമൊന്നുമില്ലായിരുന്നു. കാരണം പുള്ളി വേറേ പടങ്ങളുടെ തിരക്കിലായിരുന്നു,’അഖിൽ സത്യൻ പറയുന്നു.
Content Highlight: Akhil Sathyan About Pachuvum Albuthavilakum Movie