മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം മലയാളസിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി വെറും 12 വര്‍ഷം കൊണ്ട് ദുല്‍ഖര്‍ മലയാളത്തില്‍ ഉണ്ടാക്കിയെടുത്ത സ്ഥാനം വളരെ വലുതാണ്. താരത്തിന്റെ പല സിനിമകളും കേരള ബോക്‌സ് ഓഫീസില്‍ ഇടുന്ന ഫസ്റ്റ് ഡേ കളക്ഷന്‍ പല യുവനടന്മാര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്.
അദ്ദേഹത്തെക്കൊണ്ട് പണി സംവിധാനം ചെയ്യിപ്പിക്കാനാണ് ആദ്യം പ്ലാന്‍ ചെയ്തത്: ജോജു ജോര്‍ജ്
സിനിമയിലെത്തി ഇത്രയും വര്‍ഷമായിട്ടും മമ്മൂട്ടിയുമൊത്ത് സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ദുല്‍ഖര്‍. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിന് ചേരുന്ന കഥ ഇതുവരെ കിട്ടിയിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. മമ്മൂട്ടിയെ എക്‌സൈറ്റ് ചെയ്യിക്കുന്ന തരത്തിലുള്ള കഥകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അതില്‍ തനിക്ക് പറ്റിയ വേഷങ്ങളില്ലെന്ന് പറയാറുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയിലെത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തോടൊപ്പം ഒരു സീനില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇത് പറഞ്ഞപ്പോള്‍ ആദ്യം തന്റെതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാനാണ് പറഞ്ഞതെന്നും ദുല്‍ഖര്‍ പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ഉണ്ടെന്നും അപ്പോള്‍ ഒരുമിച്ച് സിനിമ ചെയ്താല്‍ ആ ടാഗ് സ്ഥിരമാകുമെന്ന് പറഞ്ഞിരുന്നെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ എപ്പോഴെങ്കിലും അങ്ങനെയൊരു സിനിമ സംഭവിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഗ്രേറ്റ് ആന്ധ്രയോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍ പറഞ്ഞു.
പാച്ചുവിന്റെ കഥ നിവിനിൽ നിന്നാണ് ഉണ്ടായത്, ആ കഥ എഴുതിയതും നിവിന് വേണ്ടി: അഖിൽ സത്യൻ
‘ആക്ടര്‍ എന്ന നിലയില്‍ ഞങ്ങള്‍ രണ്ടുപേരും വെവ്വേറെ ആളുകളാണ്. വാപ്പച്ചിയോടൊത്ത് ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോള്‍ അദ്ദേഹം ചെയ്യുന്ന സിനിമകളില്‍ എനിക്ക് പറ്റുന്ന വേഷങ്ങളില്ല എന്നതാണ് പ്രശ്‌നം. സിനിമയിലെത്തിയ സമയം തൊട്ട് വാപ്പച്ചിയുടെ കൂടെ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഇത് വാപ്പച്ചിയോട് പറഞ്ഞിട്ടുമുണ്ട്.
‘എന്റെ മകന്‍ എന്ന രീതിയിലാണ് നീ ഇപ്പോള്‍ സിനിമയിലെത്തിയതെന്നാണ് പലരും പറയുന്നത്. ആദ്യം നീ നിന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്ക്. ഇപ്പോള്‍ ഒരുമിച്ചൊരു സിനിമ ചെയ്താല്‍ ആ ടാഗ് സ്ഥിരാമാകും’ എന്നാണ് വാപ്പച്ചി അന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒബ്‌സഷന്‍ സിനിമ തന്നെയാണ്. ഭാവിയില്‍ എന്നെങ്കിലും ഞങ്ങള്‍ രണ്ടുപേരും ഒന്നിക്കുന്ന സിനിമ എന്തായാലും സംഭവിക്കും. അതിന് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
Content Highlight: Dulquer Salmaan about Mammootty