മലയാളത്തിലും തമിഴിലുമൊക്കെ വ്യത്യസ്ത സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ജോജു ജോര്‍ജ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയായിരുന്നു ജോജുവിന്റെ തമിഴ് അരങ്ങേറ്റം.
കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലും ജോജു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സൂര്യയും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന സൂര്യ 44 എന്ന ചിത്രത്തിലും ജോജു ഭാഗമാണ്. തമിഴ് സിനിമകളിലെ നടന്മാരെ കുറിച്ചും തനിക്ക് ഏറെ സ്‌നേഹം തോന്നിയ ഒരു നടനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജോജു.
150 കോടിയില്‍ നിന്ന് പ്രതിഫല തുക 100 കോടിയായി കുറച്ച് പ്രഭാസ്; കാരണം ഇതാണ്
താന്‍ പരിചയപ്പെട്ടവരില്‍ ഏറ്റവും ഇഷ്ടം തോന്നിയ നടന്മാരില്‍ ഒരാളാണ് സൂര്യ എന്നായിരുന്നു ജോജു പറഞ്ഞത്. ഭയങ്കര അടിപൊളിയായിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹമെന്നും നല്ല മനുഷ്യനുമാണെന്നും ജോജു പറഞ്ഞു.
ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ജോജു.
‘സൂര്യ 44 ന്റെ ഷൂട്ടിങ് കഴിഞ്ഞു. ഞാന്‍ പരിചയപ്പെട്ടവരില്‍ ഏറ്റവും ഇഷ്ടം തോന്നിയ നടന്മാരില്‍ ഒരാളാണ് സൂര്യ സാര്‍.
സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ കാണാനും സുന്ദരന്‍, പെരുമാറ്റവും നല്ലത്, അത്യാവശ്യം പഠിക്കുന്ന അവന്‍ അടിപൊളിയല്ലേ എന്ന് പറയുന്ന ചില ഫ്രണ്ട്സ് നമുക്ക് പലര്‍ക്കും ഉണ്ടാകാറില്ലേ.
അത് പോലത്തെ ഒരു മച്ചാനാണ് സൂര്യ.പരിചയപ്പെട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടം തോന്നിയ ഒരു നടനാണ് അദ്ദേഹം. ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പിന്നെ കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയിലറാകും’, ജോജു ജോര്‍ജ് പറഞ്ഞു.
ഞാനുണ്ടെങ്കില്‍ മാത്രം ആ സിനിമയില്‍ അഭിനയിക്കാമെന്ന് രാജു; അവന്‍ അഡ്വാന്‍സും വാങ്ങിയില്ല: ലാല്‍ ജോസ്
സൂര്യ 44 ന്റെ ഷൂട്ട് കഴിഞ്ഞെന്നും കാര്‍ത്തിക് സുബ്ബരാജിന്റെ കൂടെ രണ്ടാമത്തെ തവണയാണ് താന്‍ വര്‍ക്ക് ചെയ്യുന്നതെന്നും നല്ല രസമുള്ള ഷൂട്ടായിരുന്നെന്നും ജോജു പറഞ്ഞു.
‘ലവ് ലാഫ്റ്റര്‍ വാര്‍’ എന്നാണ് ‘സൂര്യ 44’ന്റെ ടാഗ് ലൈന്‍. ചിത്രത്തില്‍ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.
അതേസമയം ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘പണി’ ഇന്ന് തിയേറ്ററുകളിലെത്തും. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന പണിയുടെ തിരക്കഥ രചിച്ചിരിക്കുന്നതും ജോജു തന്നെയാണ്.
Content Highlight: Joju George about Tamil actor suriya