വ്യത്യസ്തമായ ഒരു പ്രമേയത്തെ അതിലും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച ചലിച്ചിത്രമായിരുന്നു ആട്ടം.
ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ 70ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
മികച്ച എഡിറ്റിങ്ങിനും മികച്ച തിരക്കഥയ്ക്കുമുള്ള പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
ലോസ് ഏഞ്ചല്‍സിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് ജൂറി പുരസ്കാരവും ചിത്രം നേടിയിരുന്നു.
ഗോവയില്‍ നടന്ന 54ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ഫീച്ചര്‍ ഫിലിമായി ചിത്രം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സറിന് ഷിഹാബ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തെ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു സംവിധായകന് ട്രീറ്റ് ചെയ്തത്.
ചിത്രത്തിന്റെ ക്ലൈമാക്സും ഒരു സസ്പെന്‍സ് നിലനിര്‍ത്തിയാണ് സംവിധായകന് ഒരുക്കിയത്.
ഉറങ്ങിയെഴുന്നേറ്റപ്പോൾ കിട്ടിയ ആ വരികളാണ് ഹൃദയത്തിലെ സൂപ്പർ ഹിറ്റ് ഗാനമായത്: വിനീത് ശ്രീനിവാസൻ
അഞ്ജലി എന്ന കഥാപാത്രത്തോട് തെറ്റ് ചെയ്യുന്നത് ആളുടെ മുഖം കാണിക്കാതെയാണ് സിനിമ അവസാനിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ആ പെണ്‍കുട്ടിയോട് തെറ്റ് ചെയ്യുന്നത് ആരാണെന്ന് തനിക്കും അറിയില്ലെന്നും താനും സംവിധായകനോട് ഇക്കാര്യം ചോദിച്ചിരുന്നെന്നും പറയുകയാണ് നടന് ഷാജോണ്‍.
ചിത്രത്തില്‍ ആരാണ് കുറ്റക്കാരന്‍ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും സിനിമ തിയേറ്ററില്‍ നിന്ന് കണ്ടപ്പോള്‍ തനിക്കും അങ്ങനെ തോന്നിയിരുന്നുവെന്നും ഷാജോണ്‍ പറയുന്നു.
‘ആട്ടത്തില്‍ അഞ്ജലി എന്ന കഥാപാത്രത്തോട് മോശമായി പെരുമാറിയത് ആരാണെന്ന് എനിക്കും അറിയില്ല. ഞാന്‍ ആനന്ദിനോട് ചോദിച്ചിരുന്നു ഇതില്‍ ആരാണ് ആ തെറ്റ് ചെയ്യുന്നത് എന്ന്.
ചേട്ടാ ആരാണ് ആളെന്ന് നമ്മള് പറയുന്നില്ല. മുഖംമുടി അഴിക്കാന്‍ പോവുമ്പോഴും വേണ്ടാ എന്നാണ് പറയുന്നത്. അങ്ങനെയാണ് അവസാനിപ്പിക്കുന്നത് എന്ന് പറഞ്ഞു.
സിനിമ കണ്ട ശേഷം നിരവധി പേര് ഈ ചോദ്യം എന്നോട് ചോദിച്ചിരുന്നു. നിങ്ങള്‍ എന്തുകൊണ്ട് ആ വ്യക്തിയെ കാണിച്ചില്ല.
അദ്ദേഹം ആരാണെന്ന് പ്രേക്ഷകര്‍ക്ക് അറിയേണ്ടെ എന്നൊക്കെ പലരും ചോദിച്ചു. കുറ്റക്കാരന്‍ ആരാണ് എന്നറിയാനുള്ള ആകാംക്ഷ എല്ലാവര്ക്കും ഉണ്ടായിരുന്നു.
സിനിമയുടെ തിരക്കഥ വായിച്ചിരുന്നെങ്കിലും തിയേറ്ററില്‍ സിനിമ കാണുമ്പോഴാണ് ഇതിന്റെ എന്‍ഡിങ് ഇങ്ങനെയാണെന്ന് മനസിലായത്.
സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്നത് ഡയറക്ടറുടെ തീരുമാനമാണ്. ആ ക്ലൈമാക്സിലും അത്തരത്തിലൊരു ഡയറക്ടര്‍ ബ്രില്യന്‍സ് ആണ് അദ്ദേഹം കാണിച്ചത്.’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabhavan Shajon about Aattam Movie and Suspense