മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം മലയാളസിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി വെറും 12 വര്‍ഷം കൊണ്ട് ദുല്‍ഖര്‍ മലയാളത്തില്‍ ഉണ്ടാക്കിയെടുത്ത സ്ഥാനം വളരെ വലുതാണ്. താരത്തിന്റെ പല സിനിമകളും കേരള ബോക്‌സ് ഓഫീസില്‍ ഇടുന്ന ഫസ്റ്റ് ഡേ കളക്ഷന്‍ പല യുവനടന്മാര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്.
ആട്ടത്തില്‍ ആ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ആള്‍ ആര്; ക്ലൈമാക്‌സിനെ കുറിച്ച് ഷാജോണ്‍
മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ തുടക്കകാലത്ത് ചെയ്തതുപോലെ വര്‍ഷത്തില്‍ 20നടുത്ത് സിനിമകള്‍ ഇപ്പോള്‍ ഒരു യുവനടനും ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ദുല്‍ഖര്‍. ഇപ്പോള്‍ അതുപോലെ ചെയ്യാന്‍ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും മറ്റ് സൗകര്യങ്ങളും വന്നതുകൊണ്ട് പ്രേക്ഷകരുടെ ഫ്രീക്വന്‍സി വല്ലാതെ മാറിയിട്ടുണ്ടെന്ന് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ സിനിമകളും ഓഡിയന്‍സ് കാണുമെന്ന് താന്‍ ചിന്തിക്കുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
മമ്മൂട്ടിയുടെ നാല് സിനിമകള്‍ ഒരു ഓണം സീസണില്‍ റിലീസായിട്ടുണ്ടെന്നും നാലും ഹിറ്റായിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് എല്ലാ സിനിമയിലും ഒരേ മുഖം കാണുന്നത് ചിലപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ കാലത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഒരു സിനിമ ഷൂട്ട് തീര്‍ത്ത് തൊട്ടടുത്ത ദിവസം തന്നെ അടുത്ത സിനിമയുടെ ഷൂട്ട് തുടങ്ങിയ അവസ്ഥയുണ്ടായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
ഉറങ്ങിയെഴുന്നേറ്റപ്പോൾ കിട്ടിയ ആ വരികളാണ് ഹൃദയത്തിലെ സൂപ്പർ ഹിറ്റ് ഗാനമായത്: വിനീത് ശ്രീനിവാസൻ
‘വാപ്പച്ചിയും ലാലങ്കിളും അവരുടെ കരിയറിന്റെ പീക്കിലാണ് വര്‍ഷത്തില്‍ 15ഉം 20ഉം സിനിമകള്‍ ചെയ്തത്. അന്ന് അവര്‍ക്കത് ചെയ്യാന്‍ എളുപ്പമായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. പക്ഷേ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും മറ്റ് സോഷ്യല്‍ മീഡിയകളും കടന്നുവന്നതോടെ ഓഡിയന്‍സിന്റെ ഫ്രീക്വന്‍സി കുറഞ്ഞതുപോലെയാണ് എനിക്ക് തോന്നുന്നത്. എല്ലാ സിനിമയിലും ഒരേ മുഖം തന്നെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്ന ഒരു കാര്യം. അത് എത്രത്തോളം സത്യമാണെന്ന് ഉറപ്പില്ല.
എനിക്കിപ്പോഴും ഓര്‍മയുണ്ട്, വാപ്പിച്ചിയുടെ നാല് സിനിമകള്‍ ഒരു ഓണം സീസണില്‍ റിലീസായിരുന്നു. നാലും ഹിറ്റായി മാറി. അന്ന് എങ്ങനെയാണെന്ന് വെച്ചാല്‍ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത ദിവസം തന്നെ പുതിയ സിനിമയുടെ ഷൂട്ട് തുടങ്ങിവെക്കും. ലാലങ്കിളും അതുപോലെയൊക്കെയായിരുന്നു. ഇന്നും അവര്‍ സിനിമയോട് പാഷനേറ്റ് ആണ്. അതുകൊണ്ടാണ് ഇന്നും അവര്‍ നിലനില്‍ക്കുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: Dulquer Salman about Mammootty and Mohanlal