പ്രണവിന്റേയും എന്റേയും ജീവിത രീതികള്‍ വ്യത്യസ്തം; സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രണവിന്റെ ജീവിതം വളരെ ഇഷ്ടമാണ്: ദുല്‍ഖര്‍

/

മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും മക്കളായ ദുല്‍ഖറിനോടും പ്രണവിനോടും ആരാധകര്‍ക്ക് അതേ അളവില്‍ തന്നെ ഇഷ്ടമുണ്ട്.

ദുല്‍ഖറിന്റെയത്ര സിനിമയില്‍ സജീവമല്ലെങ്കിലും പ്രണവിന്റെ ഒരു സിനിമ പുറത്തിറങ്ങുമ്പോള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ അത് ഏറ്റെടുക്കാറ്. സിനിമയ്ക്ക് പുറത്ത് മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള അതേ സ്‌നേഹബന്ധം ദുല്‍ഖറും പ്രണവും തമ്മിലുണ്ട്.

പ്രണവുമായുള്ള തന്റെ പഴയ സൗഹൃദത്തെ കുറിച്ചും പ്രണവിന്റെ ജീവിത രീതികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

സിനിമയുടെ ചില കാര്യങ്ങളില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി; അത് ക്ലീഷേയാകുമെന്നായിരുന്നു അവരുടെ മറുപടി: ലാല്‍ ജോസ്

പ്രണവിനേക്കാള്‍ അമ്മ സുചിത്രയുമാണ് അടുപ്പമെന്നും പ്രണവിന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ അവ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ സുചി ആന്റി ആവശ്യപ്പെടാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘പ്രണവിനെ എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം. ഞങ്ങള്‍ ഒരുപാട് തവണ ഒന്നിച്ചുണ്ടായിരുന്നു. ഒരുമിച്ച് കളിച്ചിട്ടുണ്ട്. പ്രണവ് എന്നേക്കാള്‍ ഇളയതാണ്.

ഞങ്ങളുടെ ചെറിയ പ്രായത്തിലൊക്കെ എന്തെങ്കിലും പ്രോഗ്രാമുമായി ബന്ധപ്പെട്ടൊക്കെ ഒന്നിച്ചുകൂടുമ്പോള്‍ പ്രണവിനും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കുമൊപ്പം വീഡിയോ ഗെയിമൊക്കെ കളിച്ചിട്ടിട്ടുണ്ട്.

മുതിര്‍ന്നശേഷം പക്ഷേ ഞങ്ങള്‍ക്കങ്ങനെ അടുത്ത് ഇടപഴകാന്‍ സാധിച്ചിട്ടില്ല. ഞാന്‍ കോളേജ് വിദ്യാഭ്യാസത്തിനായി പോയി. പ്രണവും പഠനവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലായിരുന്നു.

പ്രേമത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് അല്‍ഫോണ്‍സുമായി ആ രണ്ട് കണ്ടീഷനുകള്‍ ഞാന്‍ വെച്ചിരുന്നു: സായ് പല്ലവി

ശരിക്കും പറഞ്ഞാല്‍ മുതിര്‍ന്ന ശേഷം ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഇതുവരെ സംസാരിച്ചിട്ടില്ല. പ്രണവിന് അവന്റേതായ ഒരു സ്‌പേസും ലോകവും ഉണ്ട്. അവന്‍ ജീവിക്കുന്നത് പൂര്‍ണമായും അവന്റെ ഇഷ്ടത്തിനൊത്താണ്. ആ രീതിയോട് എനിക്ക് ഒരുപാട് ഇഷ്ടവും ബഹുമാനവുമാണ്.

പഠനത്തിന്റെ തിരക്കിലായി. മുതിര്‍ന്ന ശേഷം ഞങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടില്ല. പ്രണവിന്റെ സിനിമകള്‍ വരുമ്പോള്‍ സുചി ആന്റി എന്നോട് സിനിമയുടെ പോസ്റ്ററൊക്കെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ പറയാറുണ്ട്.

ആന്റി സോഷ്യല്‍ മീഡിയയില്‍ ഇല്ല. സന്തോഷത്തോടെ ഞാനത് ചെയ്യുകയും ചെയ്യും. പ്രണവിന്റെ ഒരു നല്ല സിനിമ വരുന്നെന്ന് അറിയുമ്പോള്‍ എനിക്കും സന്തോഷമാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer Salmaan about Pranav Mohanlal and Suchithra