പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലര്‍ മിസ്സായി മലയാളികളുടെ മനസിലേക്ക് കടന്നുകയറിയ നടിയാണ് സായ് പല്ലവി.
മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും സായ പല്ലവിക്ക് ഇന്നും മലയാള പ്രക്ഷകരുടെ മനസില്‍ ഒരിടമുണ്ട്.
അഭിനയം കൊണ്ട് മാത്രമല്ല നിലപാടുകള്‍ കൊണ്ടും വിവിധ വിഷയങ്ങളില്‍ പലപ്പോഴും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് സായ് പല്ലവി.
ഫെയര്‍നെസ് ക്രീമുകളുടെ പരസ്യഓഫറുകള്‍ നിരസിച്ചും സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥകളെ കുറിച്ച് സംസാരിച്ചുമെല്ലാം സായ് പല്ലവി തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയിലെ ഗ്ലാമര്‍ പ്രദര്‍ശനത്തെ കുറിച്ചും ശരീരം എക്‌സ്‌പോസ് ചെയ്തുകൊണ്ടുള്ള അഭിനയ രീതികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സായ് പല്ലവി.
കമല്‍ഹാസന്‍ സാറിന്റെ ആ പരിപാടി എന്നെ ഞെട്ടിക്കാറുണ്ട്, കങ്കുവയിലൂടെ ഞാന്‍ ഫോളോ ചെയ്തതും അതാണ്: സൂര്യ
ഒരിക്കലും ഒരു ഗ്ലാമര്‍ വേഷം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നാണ് സായ് പല്ലവി പറയുന്നത്.
പ്രേക്ഷകര്‍ നമ്മുടെ അഭിനയിക്കാനുള്ള കഴിവായിരിക്കണം അളക്കേണ്ടതെന്നും ശരീരം കാണാന്‍ ആഗ്രഹിച്ച് തിയേറ്ററില്‍ വരുന്നവരെ തൃപ്തിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സായ് പല്ലവി പറഞ്ഞു.
ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്ന് വെച്ചതിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ഗ്ലാമര്‍ ആവശ്യപ്പെടുന്ന വേഷങ്ങള്‍ നിരസിക്കുമ്പോള്‍ തനിക്ക് ലഭിക്കുന്ന ഒരു സന്തോഷമുണ്ടെന്നും അത് മതിയെന്നുമായിരുന്നു താരത്തിന്റെ മറുപടി.
‘ജനങ്ങള്‍ എന്റെ ശരീരപ്രദര്‍ശനമോ ഗ്ലാമര്‍ പ്രദര്‍ശനമോ കാണാനായി തിയേറ്ററില്‍ എത്തരുതെന്ന് ആഗ്രഹമുണ്ട്. അവര്‍ എന്റെ അഭിനയം വിലയിരുത്തട്ടെ.
ശരീരം കാണാന്‍ ആഗ്രഹിച്ചുവരുന്ന ഒരുകൂട്ടം ആളുകളെ തൃപ്തിപ്പെടുത്തുക എന്റെ ജോലിയല്ല. അത്തരം കണ്ണിലൂടെ ആളുകള്‍ എന്നെ നോക്കുന്നത് എനിക്ക് ഇഷ്ടവുമല്ല,’ സായ് പല്ലവി പറഞ്ഞു.
കാമ്പുള്ള, നമുക്ക് കൂടി ഇഷ്ടം തോന്നി ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അത്തരം സിനിമകളാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. എന്നെ തേടിയെത്തുന്നതില്‍ കൂടുതലും അത്തരം സിനിമകളുമാണ്.
അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്താല്‍ സിനിമയിലും നമുക്ക് കൂടുതല്‍ കാലം തുടരാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ സായ് പല്ലവി പറഞ്ഞു.
അമരന്‍ ആണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. ഒക്ടോബര്‍ 31നാണ് ചിത്രം റിലീസിനെത്തുന്നത്.
Content Highlight: Sai Pallavi about Glamour Roles