1000 ബേബീസ് ഹിറ്റായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പറയുകയാണ് ചിത്രത്തില്‍ അന്‍സാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദില്‍. സീരിസില്‍ ഏറ്റവും അവസാനം ജോയിന്‍ ചെയ്തയാള്‍ താനാണെന്നും ആദില്‍ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഏറ്റവും അവസാനമാണ് അന്‍സാരി എന്ന കഥാപാത്രം എന്നിലേക്ക് വരുന്നത്. സഞ്ജുവിന്റെ ഭാഗങ്ങളൊക്കെ കാക്കനാടാണ് ഷൂട്ട് ചെയ്തത്. ഷൂട്ട് തുടങ്ങി രണ്ടാമത്തെ ദിവസമാണ് ഇവരെ പോയി കാണുന്നത്.
പോലീസ് വേഷമായതുകൊണ്ട് ശരീരം ഒന്ന് ഫിറ്റാക്കിവെയ്ക്കുന്നതിന് സമയം കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ ചിത്രീകരണം തുടങ്ങി ഒരുമാസമൊക്കെ കഴിഞ്ഞാണ് എന്റെ ഭാഗങ്ങളെടുത്തത്. അതിനുള്ളില്‍ ശരീരം അല്പമെങ്കിലും ശരിയാക്കിയെടുത്തു.
റഹ്മാന് സാര്‍ അവതരിപ്പിക്കുന്ന അജി കുര്യന് എന്ന അന്വേഷണോദ്യോഗസ്ഥന്റെ പ്രിയപ്പെട്ട അസിസ്റ്റന്റാണ്. അങ്ങനെതന്നെ ചെയ്താല്‍ മതിയെന്നാണ് കിട്ടിയ നിര്‍ദേശം. കൂടുതലായി ഒന്നും ചെയ്യേണ്ടിവന്നില്ല,’ ആദില്‍ പറയുന്നു.
എന്തുകൊണ്ടാണ് സിനിമകളില്‍ സജീവമാകാത്തത് എന്ന ചോദ്യത്തിന് ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി വരുന്നതുകൊണ്ടാണ് അത്തരം വേഷങ്ങള്‍ സ്വീകരിക്കാത്തത് എന്നായിരുന്നു ആദിലിന്റെ മറുപടി.
1000 ബേബീസില്‍ ഒരു പൊലീസുകാരന്റെ വേഷമാണ് എന്ന് കേട്ടപ്പോള്‍ തന്നെ ഒരു വ്യത്യസ്തത തോന്നിയിരുന്നെന്നും ആദില്‍ പറയുന്നു.
ഇത്രയും പ്രാധാന്യമുള്ളതും സ്ക്രീന്സ്പെയ്സുള്ളതുമായ കഥാപാത്രം തന്നതിലുള്ള സന്തോഷമുണ്ട്.
കഥ ഇതാണെന്ന് ആദ്യം പറഞ്ഞപ്പോള്‍ത്തന്നെ വലിയരീതിയില്‍ അസ്വസ്ഥതയുണ്ടാക്കി. ഞങ്ങള്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ അംഗങ്ങളായതുകൊണ്ട് തിരക്കഥ നല്ലരീതിയില്‍ വിശദമാക്കിത്തന്നിരുന്നു.
കമല്ഹാസന് സാറിന്റെ ആ പരിപാടി എന്നെ ഞെട്ടിക്കാറുണ്ട്, കങ്കുവയിലൂടെ ഞാന്‍ ഫോളോ ചെയ്തതും അതാണ്: സൂര്യ
ഈ തിരക്കഥയില്‍ പറഞ്ഞപോലെ സംഭവിക്കുകയാണെങ്കില്‍ നമ്മള് നമ്മുടേത് മാത്രം എന്ന് ചിന്തിച്ചുവെച്ചിരിക്കുന്നതെല്ലാം തകരുകയല്ലേ. സീരീസില്‍ പറഞ്ഞിരിക്കുന്നതുപോലെ അങ്ങനെയൊരാള്‍ ചെയ്തിട്ടുണ്ടാകുമോ എന്ന ചിന്ത തന്നെ അസ്വസ്ഥതയല്ലേ?
റഹ്മാന് സാറിനോടാണ് നജീം ഇക്കയും സഹ തിരക്കഥാകൃത്തായ ആറൂസ് ഇര്‍ഫാനും ഈ കഥ ആദ്യം പറയുന്നത്.
സിംഗപ്പൂരിലേക്ക് പോകുന്നതിന് തൊട്ടുതലേദിവസമാണ് റഹ്മാന് സാര്‍ ഈ കഥ കേള്‍ക്കുന്നത്. കഥ മുഴുവന്‍ കേട്ടതോടെ അദ്ദേഹം അസ്വസ്ഥനായെന്നാണ് നജീം ഇക്ക പറഞ്ഞത്., ആദില്‍ പറയുന്നു.
Content Highlight: Actor Adil About 1000 babies