എനിക്ക് ഇനിയൊരു അവാര്‍ഡും വേണ്ടെന്ന് പറഞ്ഞ് ഞാന്‍ ആ കാല്‍ക്കല്‍ സാഷ്ടാംഗം വീണു: സീമ

/

പുരസ്‌കാരങ്ങളായി താന്‍ കാണുന്നത് ഇതിഹാസങ്ങളായി താന്‍ കണക്കാക്കുന്ന ആളുകളില്‍ നിന്നും ലഭിക്കുന്ന നല്ല വാക്കുകളാണെന്ന് നടി സീമ.

എത്ര വലിയ അവാര്‍ഡിനേക്കാള്‍ തിളക്കം നമ്മളെ കുറിച്ച്, നമ്മുടെ അഭിനയത്തെ കുറിച്ച് ഒരാള്‍ പറയുന്ന നല്ല വാക്കുകളിലാണെന്നാണ് സീമ പറയുന്നത്.

അവളുടെ രാവുകള്‍ സിനിമ ഇന്നും നമ്പര്‍ വണ്ണായി നില്‍ക്കാനുള്ള കാരണത്തെ കുറിച്ചും താന്‍ ചെയ്തതില്‍ വെച്ച് ഇന്നും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രത്തെ കുറിച്ചുമൊക്കെ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സീമ സംസാരിക്കുന്നുണ്ട്.

‘പണി കണ്ടു, നീ അസ്സലായിട്ടുണ്ട്’ ; എന്നെ നീയെന്ന് വിളിക്കാന്‍ നിങ്ങളാരാണെന്ന ചോദ്യത്തിന് കമല്‍ഹാസന്‍ എന്ന് മറുപടി: സീമ

തന്നെ കുറിച്ച് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞ ഒരു വാചകത്തെ കുറിച്ചായിരുന്നു സീമ സംസാരിച്ചത്. ആ വാക്കുകള്‍ തനിക്ക് ഇന്നും ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ കാല്‍ക്കല്‍ താന്‍ നമസ്‌ക്കരിച്ചെന്നും സീമ പറഞ്ഞു.

‘ ഒരിക്കല്‍ എം.ടി സാറിനെ കാണാന്‍ പോയപ്പോള്‍ നിന്നെപ്പോലുള്ളവര്‍ ഇപ്പോള്‍ അഭിനയിക്കാത്തതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ സ്‌ക്രിപ്റ്റ് എഴുതാത്തതെന്ന് അദ്ദേഹം പറഞ്ഞു.

കൂടെ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം ആ നടിയെ: ശ്രീനിവാസന്‍

അത് ഭയങ്കര അംഗീകാരമല്ലേ. ജ്ഞാനപീഠമെന്നൊക്കെ പറയുന്നതുപോലെ എനിക്ക് പുള്ളിയില്‍ നിന്ന് കിട്ടിയതാണ് അത്.

ഞാന്‍ പുള്ളിയുടെ കാലില്‍ വീണ് നമസ്‌കരിച്ചു. എനിക്കിനി ഒരു അവാര്‍ഡും വേണ്ട സാര്‍ എന്ന് പറഞ്ഞു,’ സീമ പറയുന്നു.

അവളുടെ രാവുകളെ ആളുകള്‍ വേണ്ടത്ര രീതിയില്‍ മനസിലാക്കിയില്ലെന്ന് തോന്നുന്നോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.

‘ അവളുടെ രാവുകളെ ആളുകള്‍ മനസിലാക്കിയില്ല എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. അന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് എ ആണ് സിനിമയ്ക്ക് കൊടുത്തത് അന്നത്തെ സാഹചര്യം അതാണ്.

1000 ബേബീസിലെ പോലീസ് സ്റ്റേഷന്റെ സെറ്റപ്പ് കുറച്ച് ഓവറായില്ലേ?; മറുപടിയുമായി ആദില്‍

ഇന്ന് കാലം മാറി. നല്ലൊരു മെസ്സേജ് കൊടുത്ത സിനിമയാണ് അത്.

ഇന്നും ആരെങ്കിലും എന്നോട് ചെയ്തതില്‍ ഏത് കഥാപാത്രമാണ് ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ ഞാന്‍ അവളുടെ രാവുകളിലെ രാജിയെ പറയും,’ സീമ പറയുന്നു.

Content Highlight: Actress Seema about Avalude ravukal movie and MT Vasudevan nair