അമല്‍ നീരദിന്റെ സംവിധാനത്തിലെത്തിയ ബോഗെന്‍വില്ലയ്‌ക്കെതിരെ വന്ന വിമര്‍ശനങ്ങളിലൊന്ന് ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ ചുരുക്കി കളഞ്ഞു എന്നതായിരുന്നു.
ഫഹദിനെപ്പോലൊരു വലിയ നടന്റെ ഡേറ്റ് കിട്ടിയിട്ടും അദ്ദേഹത്തെ വേണ്ട രീതിയില്‍ സംവിധായകന്‍ ഉപയോഗിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഫഹദ് ഫാസില്‍ എന്ന പേര് വെറും മാര്‍ക്കറ്റിങ്ങിനായി ഉപയോഗിക്കുകയായിരുന്നു എന്ന വിമര്‍ശനമായിരുന്നു പ്രധാനമായും ഉയര്‍ന്നത്.
ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍.
എനിക്ക് ഇനിയൊരു അവാര്‍ഡും വേണ്ടെന്ന് പറഞ്ഞ് ഞാന്‍ ആ കാല്‍ക്കല്‍ സാഷ്ടാംഗം വീണു: സീമ
കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പം നോക്കിയല്ല ഫഹദ് ബോഗെയ്ന്‍വില്ലയുടെ ഭാഗമായതെന്നും അതിനപ്പുറത്തെ ഒരു കണക്ഷന്‍ ഫഹദിന് താനുമായും അമലുമായും ഉണ്ടെന്നായിരുന്നു കുഞ്ചാക്കാ ബോബന്‍ പറഞ്ഞു.
‘ ഞാന്‍ പടം റിലീസ് ചെയ്തുകഴിഞ്ഞ് ആലപ്പുഴയില്‍ ഒരു തിയേറ്റര്‍ വിസിറ്റിന് പോയിട്ടുണ്ടായിരുന്നു.
ഞാനും ഫഹദും ആദ്യമായിട്ടാണ് ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിയേറ്റര്‍ വിസിറ്റ് ചെയ്യുന്നത്.
ഞങ്ങള്‍ ആദ്യമായിട്ടാണ് ഒരു സിനിമയില്‍ ഇത്രയും സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യുന്നത്. അവിടെ എത്തുന്നതിന് മുന്‍പ് ഞങ്ങളുടെ ഒരു കോമണ്‍ സുഹൃത്ത് ഫഹദിന് അയച്ച ഒരു മെസ്സേജ് അദ്ദേഹം എന്നെ കാണിച്ചു.
പടം എങ്ങനെയുണ്ട് ചാക്കോച്ചന്‍ കലക്കുമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഫഹദ് തിരിച്ച് റിപ്ലേ ചെയ്തത് ചാക്കോച്ചന്‍ പൊളിച്ചിരിക്കും പടം അടിപൊളിയായിരിക്കും എന്ന് പറഞ്ഞിട്ടാണ്.
ഫഹദിനുള്ള ഏറ്റവും വലിയ സന്തോഷം ഉദയപിക്‌ചേഴ്‌സിന്റെ ബാനറില്‍ ഉള്ള ഒരു പടത്തില്‍ ഭാഗമാകാന്‍ സാധിച്ചു എന്നതാണ്.
ഇത് സിനിമയ്ക്ക് അപ്പുറമുള്ള ഒരു സൗഹൃദവും ഇമോഷനും ഈ സിനിമയിലുണ്ട്.
എന്റെ ഭാഗത്ത് നിന്നും അമലിന്റെ ഭാഗത്തുനിന്നാണെങ്കിലും ഫഹദിന് ഞങ്ങള്‍ രണ്ടുപേരോടും അതുണ്ട്.
എന്റെ ഭാഗത്ത് നിന്ന് നിന്ന് നോക്കുമ്പോള്‍ പാച്ചിക്കയെ കൊണ്ട് വന്നത് എന്റെ അപ്പനാണ്. എന്നെ കൊണ്ടുവന്നത് പാച്ചിക്കയാണ്.
കൂടെ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം ആ നടിയെ: ശ്രീനിവാസന്‍
പിന്നെ ഫഹദിനെ കുഞ്ഞുനാള്‍ മുതല്‍ കണ്ടിട്ടുള്ള ആളാണ് ഞാന്‍. ഫഹദിന്റെ വളര്‍ച്ചയും തളര്‍ച്ചയും ഉയര്‍ച്ചയും എല്ലാം വളരെ അടുത്ത് നിന്ന് കാണാന്‍ സാധിച്ച ആളാണ്.
ഫഹദ് ഒരു കഥാപാത്രം വലുപ്പച്ചെറുപ്പം നോക്കാതെ ചെയ്യുമ്പോള്‍ അതിന് സിനിമയ്ക്കപ്പുറമുള്ള ഒരു കണക്ഷന്‍ ഉണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchacko Boban about the less sceen space of Fahadh Faasil in Bougainvillea