ഞാന്‍ അവരുടെ കാലില്‍ വീണ് എങ്ങനെയെങ്കിലും എന്നെ രക്ഷപ്പെടുത്തണമെന്ന് പറഞ്ഞു: കുഞ്ചാക്കോ ബോബന്‍

/

ഒരു നടനെന്ന നിലയില്‍ പല തരത്തിലുള്ള പരിമിതികള്‍ തനിക്കുണ്ടായിരുന്നെന്നും ഓരോന്നിനേയും അതിജീവിച്ച് മുന്നോട്ട് വരികയാണ് താനെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍.

മുന്‍പ് ചെയ്യാന്‍ സാധിക്കാതിരുന്ന, ചെയ്താല്‍ ആളുകള്‍ സ്വീകരിക്കാതിരുന്ന പല കഥാപാത്രങ്ങളും ഇന്ന് തനിക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും പല പരീക്ഷണങ്ങള്‍ക്കും തയ്യാറാകാന്‍ ഇന്ന് സാധിക്കുന്നുണ്ടെന്നും ചാക്കോച്ചന്‍ പറഞ്ഞു.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ പരിമിതികള്‍ ഒരുപാട് ഉണ്ടായിട്ടുള്ള ഒരാളാണ് ഞാന്‍. അതിനെയൊക്കെ പതുക്കെ പതുക്കെ ബ്രേക്ക് ചെയ്തുവരുന്നു എന്നതാണ് റിലീവിങ് ആയിട്ടുള്ളകാര്യം.

പണ്ട് ഒരു വില്ലന്‍ വേഷം ചെയ്യാന്‍ പറ്റില്ലായിരുന്നു. കണ്ടാല്‍ പോലും തിരിച്ചറിയാത്ത ഒരു ഡയലക്ടിലുള്ള ന്നാ താന്‍ കേസ് കൊട് പോലുള്ള സിനിമയിലെ കഥാപാത്രം ചെയ്താല്‍ ആളുകള്‍ സ്വീകരിക്കില്ലായിരുന്നു.

എനിക്ക് ഇനിയൊരു അവാര്‍ഡും വേണ്ടെന്ന് പറഞ്ഞ് ഞാന്‍ ആ കാല്‍ക്കല്‍ സാഷ്ടാംഗം വീണു: സീമ

അത്തരത്തില്‍ തരണം ചെയ്ത് മുന്നോട്ടുവരികയാണ്. ഉദാഹരണത്തിന് പറഞ്ഞാല്‍ ബോഗെന്‍വില്ലയിലെ സ്തുതി പാട്ട്. അതിലെ കൊറിയോഗ്രഫി ഞാന്‍ ശീലിച്ചതേയല്ല. ഇപ്പോഴത്തെ പിള്ളേരുടെ ഒരു കൈന്‍ഡ് ഓഫ് മൂവ്‌മെന്റ്‌സ് ആണ്.

ആദ്യം ചെയ്യാന്‍ പോയപ്പോള്‍ മൊത്തം പാളി. ഞാന്‍ ഈ പരിപാടി നിര്‍ത്തി പോയാലോ എന്ന് വരെ ആലോചിച്ചു. കാരണം അതിന്റെ കൊറിയോഗ്രാഫേഴ്‌സ് എന്ന് പറയുന്നവര്‍ എന്റെ സിനിമ കണ്ട് എക്‌സൈറ്റഡ് ആയിട്ട് എന്റെ ആരാധകരാണെന്ന് പറഞ്ഞ് ഇരിക്കുകയാണ്.

ഞാന്‍ അവരുടെ കാലേല്‍ വീണിട്ട്, അങ്ങനെ ഒരു പരിപാടിയേ ഇല്ല, നിങ്ങള്‍ എങ്ങനെയെങ്കിലും എന്നെ രക്ഷപ്പെടുത്തണം, എന്നെ രക്ഷപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം എന്ന് പറഞ്ഞു.

ഞാൻ ഒരിക്കലും നോ പറയാത്ത സംവിധായകൻ അദ്ദേഹമാണ്: മമ്മൂട്ടി

ഔട്ട് ഓഫ് ദി വേ ചെയ്ത ഒരു കാര്യമാണ് അത്. പക്ഷേ ഞാന്‍ അത് എന്‍ജോയ് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. പണ്ട് ഇഷ്ടമില്ലാതെ പഠിച്ചിരുന്ന ബേസും ടൈമിങും ആണ് ഇപ്പോള്‍ എന്നെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഭരതനാട്യത്തോടൊന്നും എനിക്ക് താത്പര്യമില്ലായിരുന്നു. അമ്മച്ചിയുടെ ആഗ്രഹത്തിന്റെ പുറത്ത് ചെയ്തതാണ്. അരങ്ങേറ്റം കഴിഞ്ഞ ഉടനെ ചിലങ്ക അഴിച്ചുവെച്ച് കരാട്ടെ പഠിക്കാന്‍ പോയ ആളാണ് ഞാന്‍.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മാസ്റ്ററുടെ അടുത്ത് നിന്ന് നല്ല ചവിട്ടുകിട്ടിയപ്പോള്‍ അതും നിര്‍ത്തി. പിന്നെ പ്രസംഗ മത്സരത്തിനൊക്കെ എന്നെ വിടുമായിരുന്നു. അതെല്ലാം എന്നെ സിനിമയിലേക്ക് ഹെല്‍പ് ചെയ്തിട്ടുണ്ട്.

അന്നത്തെ പലതുമായിരിക്കാം ഇപ്പോള്‍ എന്നെ സഹായിക്കുന്നത്. അന്നത്തെ ഫാന്‍സി ഡ്രസ് ഒക്കെ ആയിരിക്കാം ഇപ്പോഴത്തെ രൂപമാറ്റത്തിന് വിധേയനാക്കാന്‍ പ്രാപ്തനാക്കുന്നത്.

പ്രസംഗങ്ങള്‍ പഠിച്ചതുകൊണ്ടായിരിക്കാം ഡയലോഗ് ആള്‍ക്കാരിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്നത്. അറിഞ്ഞോ അറിയാതെയോ അത്തരത്തിലുള്ള ട്രെയിനിങ്ങുകള്‍ സംഭവിച്ചിട്ടുണ്ട്.

ഫഹദിനെ വെറും മാര്‍ക്കറ്റിങ്ങിനായി ഉപയോഗിച്ചു, അദ്ദേഹത്തെ ഒന്നുമല്ലാതാക്കിയില്ലേ; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

ബോയെന്‍വില്ലയുടെ ഡാന്‍സ് പോലും എന്റേയും പ്രിയയുടേയും നിര്‍ബന്ധത്തിന് പുറത്താണ് അമല്‍ തുടക്കത്തില്‍ ചെയ്യാമെന്ന് പറയുന്നത്. എന്നാല്‍ പുള്ളി ഇതുവരെ കാണാത്ത ചാക്കോച്ചന്റെ ഡാന്‍സ് വേണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അപകടം മനസിലായി.

പിന്നെ അതില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രിയയാണ് നിര്‍ബന്ധിച്ചതും ധൈര്യം തന്നതും,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Actor Kunchacko Boban about His limitations