ഡബ്ല്യു.സി.സി സ്ഥാപകാംഗമായ നടിയുടെ മുറിയില്‍ സ്‌പെയര്‍ കീ ഉപയോഗിച്ച് റൂം ബോയ് കയറി, ഉറങ്ങിക്കിടന്ന അവരെ സ്പര്‍ശിച്ചു; നാണക്കേട് ഭയന്ന് നടി പരാതി പിന്‍വലിച്ചു: ആലപ്പി അഷ്‌റഫ്

/

ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തനിക്ക് നേരെയുണ്ടായ ഒരു അതിക്രമം ഡബ്ല്യു.സി.സി സ്ഥാപകാംഗമായ നടി ഹേമ കമ്മിറ്റിയില്‍ നിന്ന് മറച്ചുവെച്ചെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്.

പൊലീസ് എഫ്.ഐ.ആര്‍ അടക്കം ഇട്ട വിഷയം നാണക്കേട് ഭയന്ന് നടി കേസാക്കിയില്ലെന്നും പരാതി പിന്‍വലിച്ചെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

മലയാള സിനിമയില്‍ പീഡനവും വേദനയും അവഗണനയും നേരിട്ട നടിമാരെ കണ്ടെത്തി അവരെ ഹേമ കമ്മിറ്റിക്ക് മുമ്പിലെത്തിച്ച് നീതി വാങ്ങി കൊടുക്കുവാനും കണ്ണീരൊപ്പാനും കൂടെ നിന്ന സംഘടനയാണ് ഡബ്ല്യുസിസി.

എനിക്ക് മലയാളത്തില്‍ സംസാരിക്കാന്‍ പേടിയാണ്; മറ്റുള്ളവര്‍ക്ക് വേദനിക്കുമോയെന്ന ഭയമാണ്: സായ് പല്ലവി

എന്നാല്‍ ഈ നടി അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ പറഞ്ഞിട്ടില്ല. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരായിരുന്നെന്നും അത് ഒരിക്കലും മറക്കാന്‍ പാടില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

‘ഡബ്ല്യു.സി.സിയുടെ സ്ഥാപക നടി ഷൂട്ടിങ് സംബന്ധമായി ഒരു ദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ വന്ന് താമസിച്ചിരുന്നു. അവിടെയുണ്ടായിരുന്ന റൂം ബോയിയോട് വളരെ അനുകമ്പയോടെയും സഹോദര സ്‌നേഹത്തോടെയുമാണ് അവര്‍ പെരുമാറിയത്.

ഒരു ദിവസം ഈ റൂം ബോയ് ഹോട്ടലിലെ റിസപ്ഷനില്‍ നിന്നും സ്‌പെയര്‍ കീ എടുത്ത് നടിയുടെ റൂം തുറന്നു. അവര്‍ കിടക്കുന്നത് നോക്കി അവന്‍ ഇരുന്നു.

പണിയുടെ തിരക്കഥ എഴുതുമ്പോള്‍ മനസിലുണ്ടായിരുന്ന നടന്‍മാര്‍: ജോജു ജോര്‍ജ്

കുറച്ചുനേരം ഇത് ആസ്വദിച്ച ശേഷം അവന്‍ മെല്ലെ അവരുടെ ദേഹത്ത് സ്പര്‍ശിച്ചു. നടി ചാടി എഴുന്നേറ്റതോടെ അവന്‍ ഓടി. അലറിക്കൊണ്ട് അവരും പിന്നാലെ ഓടി. ആകെ ബഹളമായി.

പിന്നീട്, ഈ യുവാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൊണ്ടുപോയി മര്‍ദിച്ചു. എഫ്.ഐ.ആറും ഇട്ടിരുന്നു. ഇത് ഞാന്‍ വായിച്ചതാണ്. എന്നാല്‍, പിന്നീട് അവര്‍ക്കുണ്ടായേക്കാവുന്ന നാണക്കേട് ഭയന്ന് കേസ് അവര്‍ കേസ് പിന്‍വലിച്ച് വിഷയം രഹസ്യമാക്കി വയ്ക്കാന്‍ എല്ലാവരോടും ആവശ്യപ്പെട്ടു.

എന്നും രാത്രി ജോജു ചേട്ടന്‍ ഞങ്ങളെ തൃശൂര്‍ റൗണ്ടില്‍ കൊണ്ടുപോകും; വടക്കുംനാഥന്റെ മുന്നില്‍ വെച്ച് ഒരോ സീക്വന്‍സും അഭിനയിക്കും: സാഗര്‍ സൂര്യ

ഈ വിവരം അവര്‍ ഹേമ കമ്മിറ്റിയിലോ ഡബ്ല്യു.സി.സി.യിലോ പറഞ്ഞിട്ടില്ല. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ നിര്‍ഭയരായിരിക്കണം. അല്ലെങ്കില്‍, മാറിനിന്ന് മറ്റ് ആള്‍ക്കാരെ ചുമതല ഏല്‍പ്പിക്കണം. അതുകൊണ്ട് ഡബ്ല്യു.സി.സി ഒന്ന് ഉടച്ചുവാര്‍ക്കുന്നതിനെ പറ്റി ആലോചിച്ചാല്‍ നന്നായിരിക്കും’, അഷ്‌റഫ് പറഞ്ഞു.

Content Highlight: Director Alleppey Ashraf Allegations Against Actress