നജീം കോയ സംവിധാനം ചെയ്ത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടരുന്ന 1000 ബേബീസില്‍ ബിബിന്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സഞ്ജു ശിവറാം.
ബിബിനായും നൈസാമലിയായും ഹര്‍ഷനായുമൊക്കെ അനായാസമായി സഞ്ജു മാറി. സീരീസ് കാണുന്ന പ്രേക്ഷകരെ ഓരോ ഘട്ടത്തിലും മുള്‍മുനയില്‍ നിര്‍ത്താന്‍ ബിപിന്‍ എന്ന കഥാപാത്രത്തിനായി. സീരീസിന്റെ അടുത്ത സീസണുകളെ കുറിച്ച് പറയുകയാണ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു.
1000 ബേബീസിന്റെ അടുത്ത സീസണുകള്‍ ഉണ്ടാകുമെന്നും ബിബിന്റെ കഥ ഇനിയും പറയാനുണ്ടെന്നുമാണ് സഞ്ജു പറയുന്നത്.
‘തീര്‍ച്ചയായും 1000 ബേബീസിന്റെ അടുത്ത സീസണുകള്‍ ഉണ്ടാകും. ബിബിന്റെ കഥ ഇനിയും പറയാനുണ്ട്. സാറാമ്മച്ചിക്ക് ശേഷം ബിബിന്‍ എങ്ങോട്ട് പോയി, എന്തു ചെയ്തു എന്നൊന്നും പറഞ്ഞിട്ടില്ല.
സ്‌ക്രിപ്റ്റ് ഒന്നും വായിക്കാതെ നേരെ പോയത് ആ ഒരു സിനിമയില്‍ മാത്രമാണ്: സൂര്യ
ബിബിന്‍ എങ്ങനെയാണ് മറ്റുള്ളവരെ കണ്ടെത്തിയത് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഇനി വരുന്ന സീസണുകളും വളരെ മികച്ചതായിരിക്കും എന്നാണ് പ്രതീക്ഷ,’ സഞ്ജു പറയുന്നു.
1000 ബേബീസിന് വളരെ നല്ല പ്രതികരണങ്ങള്‍ ആണ് കിട്ടുന്നതെന്നും ഒരുപാടുപേര്‍ വിളിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ സന്തോഷമുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
‘ നമ്മള്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ വലിയൊരു സംഭവം ചെയ്തു എന്നൊരു തോന്നല്‍ നമുക്ക് ഉണ്ടാകില്ലല്ലോ. ആളുകള്‍ പറയുമ്പോഴാണ് നമുക്ക് ആ ഒരു ഫീല്‍ കിട്ടുന്നത്.
സിനിമയില്‍ നിന്ന് ഒരുപാടുപേര്‍ വിളിച്ചു. സംവിധായകരും താരങ്ങളുമൊക്കെ വിളിച്ചു. അത് വലിയൊരു അംഗീകാരമായിട്ടാണ് കാണുന്നത്,’സഞ്ജു പറഞ്ഞു.
രാജുവിന്റെ പെര്‍ഫോമന്‍സില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ അതാണ്: ലാല്‍ ജോസ്
സോണിക്ക് വേണ്ടി മറ്റൊരു വെബ് സീരീസ് കൂടി സഞ്ജു ചെയ്തിട്ടുണ്ട്. ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ത് ആണ് അതിന്റെ സംവിധായകന്‍. ഒരു ക്രൈം ത്രില്ലര്‍ ആണ് സീരീസ്.
‘അതും നന്നായി വന്നിട്ടുണ്ട് എല്ലാവരും ഹാപ്പി ആണ്. അതിലും പ്രധാന കഥാപാത്രമായിട്ടാണ് ഉള്ളത്. അടുത്ത വര്‍ഷം ആദ്യത്തോടെ അതിന്റെ റിലീസ് ഉണ്ടാകും.
സിനിമ ചെയ്യുന്നതാണ് എന്നും ഇഷ്ടം. തിയറ്ററില്‍ പ്രേക്ഷകരോടൊപ്പം ഇരുന്നു സിനിമ കാണുന്ന സന്തോഷവും ഓളവും ഒന്ന് വേറെയാണ്. എ.ആര്‍.എം ആണ് അവസാനം ചെയ്ത എന്റെ പടം. എ.ആര്‍.എമ്മിന്റെ വിജയം ഇനിയും ആഘോഷിച്ചു തീര്‍ന്നിട്ടില്ല,’ സഞ്ജു പറയുന്നു.
Content Highlight: Actor Sanju Sivaram about 1000 babies next season