മലയാളികളുടെ എക്കാലത്തേയും സ്റ്റൈലിഷ് ഐക്കണുകളില്‍ ഒരാളാണ് മമ്മൂട്ടി. വയസ് എന്നത് വെറും നമ്പര്‍ മാത്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.
തിരഞ്ഞെടുക്കുന്ന സിനിമകളിലും ധരിക്കുന്ന വസ്ത്രങ്ങളിലുമുള്‍പ്പെടെ വ്യത്യസ്ത കൊണ്ടുവരാന്‍ അദ്ദേഹം എന്നും ശ്രമിക്കാറുണ്ട്.
ഓരോ ദിവസവും അത്തരത്തില്‍ സ്വയം നവീകരിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി.
മമ്മൂട്ടി ഏത് വസ്ത്രം ധരിച്ചാലും അത് ട്രെന്‍ഡ് ആവുന്ന രീതി നാളുകളായി മലയാളത്തിലുണ്ട്. അദ്ദേഹത്തിന്റെ ഓരോ ലുക്കും ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.
മലയാളത്തില്‍ വാപ്പച്ചി കഴിഞ്ഞാല്‍ താന്‍ വളരെ ആരാധനയോടെ നോക്കുന്ന ഒരു സ്‌റ്റൈലിഷ് ഐക്കണെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
ലക്കി ഭാസ്‌ക്കര്‍ സിനിമയുടെ ഭാഗമായി ബിഗ് ബോസ് തെലുങ്ക് ഷോയില്‍ ദുല്‍ഖര്‍ അതിഥിയായി എത്തിയിരുന്നു.
ആ പരിപാടിയില്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുമായി ദുല്‍ഖര്‍ സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായത്.
തെലുങ്കില്‍ തനിക്ക് ഏറെ ഇഷ്ടമുള്ള നടന്‍ നാഗാര്‍ജുനയാണെന്ന് ദുല്‍ഖര്‍ പറയുന്നു.
തന്റെ വാപ്പച്ചിയെ കഴിഞ്ഞാല്‍ ഏറ്റവും സ്റ്റൈലിഷ് താരമായി കുട്ടിക്കാലം മുതല്‍ തനിക്ക് തോന്നിയത് നാഗാര്‍ജുനയെ ആണെന്നും ദുല്‍ഖര്‍ പറഞ്ഞു.
എന്റെ ആ സൂപ്പര്‍ഹിറ്റ് ഗാനം എനിക്ക് ഇഷ്ടമല്ല, കേള്‍ക്കാറുമില്ല: സുഷിന്‍
തെലുങ്ക് സിനിമകള്‍ കണ്ട് തുടങ്ങിയ സമയം മുതല്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് താങ്കള്‍. എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഏറെ ആരാധിച്ച സ്റ്റൈലിഷ് ഐക്കണ്‍ കൂടിയാണ് നിങ്ങള്‍.
വാപ്പച്ചിയല്ലാതെ മറ്റൊരാളെ അങ്ങനെ തോന്നിയത് താങ്കളെ കണ്ടപ്പോഴാണ് എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.’
ദുല്‍ഖറിന്റെ വാക്കുകള്‍ ഏറെ സന്തോഷത്തോടെയാണ് നാഗാര്‍ജുന കേട്ടത്. തന്നേക്കാള്‍ എത്രയോ വലിയ സ്‌റ്റൈന്‍ ഐക്കണ്‍ ആണ് മമ്മൂട്ടി എന്നായിരുന്നു ഇതോടെ നാഗാര്‍ജുന പറഞ്ഞത്.
അദ്ദേഹത്തിന്റെ അതേ ശബ്ദമാണ് ദുല്‍ഖറിനെന്നും നാഗാര്‍ജുന പറഞ്ഞു. വാപ്പച്ചിയുടെ ശബ്ദം തനിക്ക് കിട്ടിയിട്ടുണ്ടെന്ന് ചിലരൊക്കെ പറയാറുണ്ടെന്നും 9ാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അങ്ങനെയൊരു കോംപ്ലിമെന്റ് തനിക്ക് കിട്ടുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: Dulquer salmaan about Telungu star Nagarjuna